യുപിഐ പേയ്മെന്റിലെ പ്രശ്നങ്ങള്‍ക്ക് പരാതി നല്‍കാം

ഏത് പേയ്‌മെന്റുകളും ഇപ്പോള്‍ നടക്കുന്നത് യുപിഐ വഴിയാണ്. കയ്യില്‍ ക്യാഷ് ഇല്ലാത്ത സാഹചര്യത്തില്‍ വളരെ പെട്ടന്ന് തന്നെ യുപിഐ പേയ്മെന്റ് വഴി ഇടപാടുകള്‍ നടത്താം. എന്നാല്‍ ഇങ്ങനെ പേയ്‌മെന്റ് നടത്തുമ്പോള്‍ സെർവറുകളില്‍ പ്രശ്‌നം മൂലവും മറ്റ് സാങ്കേതിക കാരണങ്ങളാലും പ്രശനങ്ങള്‍ നേരിടാറുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഉപയോക്തക്കള്‍ക്ക് നാഷണല്‍ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയില്‍ പരാതി നല്‍കാവുന്നതാണ്. അതിനായി എൻപിസിഐയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ശേഷം യുപിഐ എന്ന വിഭാഗം തെരഞ്ഞെടുക്കുക. അതില്‍ ‘തർക്ക പരിഹാര സംവിധാനം’ എന്നതില്‍ ക്ലിക്ക് ചെയ്ത് ‘പരാതി’ വിഭാഗത്തിന് കീഴിലുള്ള ‘ഇടപാട്’ ഓപ്ഷൻ ഓപ്പണ്‍ ചെയ്യുക. പരാതി അനുസരിച്ച്‌ ‘ഇടപാടിൻ്റെ സ്വഭാവം’ സെലക്‌റ്റ് ചെയ്യാം. അക്കൗണ്ടിലേക്ക് തെറ്റായി പണം ട്രാൻസ്ഫർ ചെയ്തു എന്ന ഓപ്‌ഷൻ തെരഞ്ഞെടുത്ത് പ്രശ്‌നത്തിൻ്റെ ഒരു ചെറു വിവരണം നല്‍കുക. ഇടപാട് ഐഡി, ബാങ്കിൻ്റെ പേര്, യുപിഐ ഐഡി, തുക, ഇടപാട് നടന്ന തീയതി, ഇ-മെയില്‍ ഐഡി എന്നിവ നാകണം. ഇതിന്റെ കൂടെ രജിസ്റ്റർ ചെയ്ത മൊബൈല്‍ നമ്പർ നല്‍കുക. ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെൻ്റിൻ്റെ ഫോട്ടോയും അപ്‌ലോഡ് ചെയ്യുക. അവസാനം ഈ വിവരങ്ങള്‍ എല്ലാം കൃത്യമാണെന്ന് ഉറപ്പാക്കുകയും ചെയ്യണം. ഇത് ചെയ്ത കഴിയുന്നതോടെ യുപിഐ ഇടപാട് പ്രശ്നങ്ങള്‍ ഫലപ്രദമായി പരിഹരിക്കാൻ കഴിയും.

‘മെസ്സി വരും ട്ടാ’; മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലെത്തുമെന്ന് ഔദ്യോഗിക അറിയിപ്പ്

തിരുവനന്തപുരം: മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലെത്തും. അര്‍ജന്റീയുടെ ഫുട്‌ബോള്‍ ടീം നവംബറില്‍ അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി അറിയിച്ചു. ഫിഫയുടെ സൗഹ്യദ മത്സരങ്ങള്‍ക്കായാണ് കേരളത്തിലെത്തുക. നവംബ‌ർ 10നും 18നും

ശ്രേഷ്ഠ കാതോലിക്കാ ബാവാ വയനാട്ടിൽ എത്തി : സ്വീകരണം ഇന്ന് മൂലങ്കാവിൽ

ബത്തേരി : യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവൻ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവ സ്ഥാനാരോഹണത്തിന് ശേഷം ആദ്യമായി വയനാട്ടിൽ എത്തി. കണ്ണൂർ വിമാനത്താവളത്തിൽ ഭദ്രാസന മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ ബാവയെ

*’ദ റവല്യൂഷണറി റാപ്പര്‍’; വേടനെക്കുറിച്ചുള്ള ലേഖനം സിലബസില്‍ ഉള്‍പ്പെടുത്തി കേരള സര്‍വകലാശാല

തിരുവനന്തപുരം: റാപ്പര്‍ വേടനെക്കുറിച്ചുള്ള ലേഖനം സിലബസില്‍ ഉള്‍പ്പെടുത്തി കേരള സര്‍വകലാശാല. നാലാം വര്‍ഷ ബിരുദ സിലബസില്‍ ‘വേടന്‍ ദ റവല്യൂഷണറി റാപ്പര്‍’ എന്ന തലക്കെട്ടിലാണ് ലേഖനം. മള്‍ട്ടി ഡിസിപ്ലിനറി കോഴ്‌സ് ആയ കേരള സ്റ്റഡീസ്

കാർഷിക തൊഴിൽ സേന സജ്ജം; പിന്തുണയുമായി സുൽത്താൻ ബത്തേരി ബ്ലോക്ക്

ബത്തേരി: ദിവസേനയുള്ള കാർഷിക പ്രവൃത്തികൾക്ക് തൊഴിലാളികളെ കിട്ടാതെ ബുദ്ധിമുട്ടുകയും ഉപകരണങ്ങൾക്ക് അമിത വാടക നൽകി നടുവൊടിയുകയും ചെയ്യുന്ന കര്‍ഷകര്‍ക്ക് ആശ്വാസമേകാൻ സജീവമാവുകയാണ് സുൽത്താൻ ബത്തേരി ബ്ലോക്കിലെ കൃഷ്ണഗിരിയിൽ രൂപീകരിച്ച കാർഷിക തൊഴിൽ സേന. കൃഷിക്ക്

വ്ളോഗർമാരുടെയും ഇൻഫ്ലുവൻസര്‍മാരുടെയും പാനലിൽ അംഗമാകാം

കേരളത്തിന്റെ പുരോഗതി അടയാളപ്പെടുത്താൻ താല്പര്യമുള്ള വ്‌ളോഗർമാർക്കും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പാനലിൽ അംഗമാകാം. മൂന്നു ലക്ഷമെങ്കിലും ഫോളോവർമാരുള്ള വ്‌ളോഗർമാർക്കും യൂട്യൂബ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയിൽ നൽകിയിട്ടുള്ള വീഡിയോ കണ്ടന്റുകൾക്ക്

സെൻട്രൽ പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

സർക്കാർ/എയ്‌ഡഡ്/അംഗീകൃത അൺ എയ്‌ഡഡ് സ്കൂളുകളിൽ 9,10 ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളിൽ നിന്നും സെൻട്രൽ പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബവാർഷിക വരുമാനം 2.50 ലക്ഷം രൂപയിൽ കൂടരുത്. സാക്ഷ്യപത്രം നൽകുന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.