തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്തി. ബൂത്തിലെ സിസിടിവി ദൃശ്യം അടക്കം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഇലക്‌ട്രോണിക് രേഖകള്‍ പൊതുജനങ്ങള്‍ക്ക് പരിശോധിക്കാന്‍ ആകില്ലെന്നതാണ് ഭേദഗതി. 1961-ലെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ 93 റൂള്‍ ആണ് ഭേദഗതി ചെയ്തത്. സ്ഥാനാര്‍ഥികളുടെ വീഡിയോ റെക്കോര്‍ഡിങ്ങുകള്‍, സിസിടിവി ദൃശ്യങ്ങള്‍ തുടങ്ങിയവയുടെ ദുരുപയോഗം തടയാന്‍ ആണ് ഭേദഗതിയെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. അതേസമയം, ഭേദഗതി കൊണ്ടുവന്നതില്‍ സിപിഐഎം പോളിറ്റ് ബ്യൂറോ പ്രതിഷേധം രേഖപ്പെടുത്തി. പെരുമാറ്റ ചട്ട ഭേദഗതി പിന്‍വലിക്കണം എന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റേത് പിന്തിരിപ്പന്‍ നടപടിയെന്ന് പോളിറ്റ് ബ്യൂറോ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പാര്‍ട്ടികളുമായി കൂടിയാലോചന നടത്താതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചട്ടത്തില്‍ മാറ്റം വരുത്തിയതെന്നും ഇത് തെരഞ്ഞെടുപ്പിന്റെ സുതാര്യതയെ ബാധിക്കുന്നതാണെന്നും പി.ബി പ്രസ്താവനയില്‍ പറഞ്ഞു.

800 രൂപയിൽ നിന്ന് 10000 രൂപയിലേക്ക്: പഴയ വാഹനങ്ങളുടെ റീ രജിസ്ട്രേഷൻ ഫീ കുത്തനെ കൂട്ടി സംസ്ഥാന സർക്കാർ; സാധാരണക്കാർക്ക് ഇരുട്ടടി
വാഹന ഉടമകള്‍ക്ക് ഇരുട്ടടിയായി പഴയവാഹനങ്ങളുടെ രജിസ്ട്രേഷൻ ഫീസ് കുത്തനെ കൂട്ടി. 20 വർഷത്തിനുമേല്‍ പഴക്കമുള്ള ഇരുചക്രവാഹനങ്ങളുടെ റീ-രജിസ്ട്രേഷൻ ഫീസ് 500 രൂപയില്‍നിന്ന് 2000 രൂപയായും നാലുചക്രവാഹനങ്ങളുടേത് 800 രൂപയില്‍നിന്ന് പതിനായിരവുമായാണ് ഉയർത്തിയത്.ഓട്ടോറിക്ഷയുടേത് 800-ല്‍നിന്ന് 5000