കല്‍പ്പറ്റ കെട്ടിട ഉപവിഭാഗം അസിസ്റ്റന്റ് എന്‍ജിനീയറുടെ പരിധിയിലുള്ള കല്‍പ്പറ്റ ക്ലാസ്-1 റസ്റ്റ് ഹൗസിലെ കാന്റീന്‍ നടത്തിപ്പിന് പ്രവൃത്തി പരിചയമുള്ള കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. കാന്റീന്‍ കെട്ടിടം, വൈദ്യൂതി, വെള്ളം ഫര്‍ണിച്ചറുകള്‍ എന്നിവ അനുവദിക്കുന്നതാണ്. താത്പര്യമുള്ളവര്‍ ജനുവരി 22 ന് രാവിലെ 11 നകം ദര്‍ഘാസ് നല്‍കണം. ഫോണ്‍ 04936 206077

തുരങ്കപാത സംസ്ഥാനത്തെ പശ്ചാത്തല -വികസന മേഖലയ്ക്ക് പ്രതീക്ഷ നൽകും: മന്ത്രി മുഹമ്മദ് റിയാസ്
ആനക്കാംപൊയിൽ: ആനക്കാംപൊയിൽ -കണ്ണാടി – മേപ്പാടി തുരങ്കപാത കേരളത്തിലെ പശ്ചാത്തല വികസന മേഖലയ്ക്ക് പ്രതീക്ഷ നൽകുന്ന പദ്ധതിയാണെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ആനക്കാംപൊയിൽ സെന്റ് മേരീസ് യു.പി സ്കൂൾ ഗ്രൗണ്ടിൽ നടന്ന