ഇന്ത്യൻ നിരത്തിൽ ഹ്യൂണ്ടായിയുടെ ഇലക്ട്രിക് ഓട്ടോറിക്ഷകൾ കുതിച്ചു പായുമോ? റിപ്പോർട്ടുകൾ ഇങ്ങനെ…

രാജ്യത്തെ മികച്ച അഞ്ച് കാർ കമ്ബനികളില്‍ ഒന്നാണ് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ. ഇന്ത്യയില്‍ ഹ്യുണ്ടായ് കാറുകള്‍ വളരെ ജനപ്രിയമാണ്.എന്നാല്‍ ഇപ്പോള്‍ ത്രീ വീലർ സെഗ്‌മെൻ്റിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് ഹ്യുണ്ടായ്. ഈ സെഗ്‌മെൻ്റിലെ കമ്ബനികളില്‍, മഹീന്ദ്ര, ബജാജ്, പിയാജിയോ എന്നിവയുടെ മോഡലുകള്‍ ഇതിനകം തന്നെയുണ്ട്. ഈ കമ്ബനികളുടെ ഉല്‍പ്പന്നങ്ങള്‍ സിഎൻജി, ഡീസല്‍ പവർട്രെയിനുകളോടെയാണ് വരുന്നത്. ഇപ്പോഴിതാ ഈ കമ്ബനികളോട് മത്സരിക്കാൻ ഹ്യുണ്ടായിയും എത്തുന്നു.

ഇന്ത്യയിലെ ത്രീ വീലർ സെഗ്‌മെൻ്റിലേക്ക് പ്രവേശിക്കാൻ ഹ്യൂണ്ടായ് പങ്കാളിയെ തേടുകയായിരുന്നു. ഇതിനായി ഹ്യൂണ്ടായ് ടിവിഎസിനെ തങ്ങളുടെ പുതിയ പങ്കാളിയാക്കാൻ പോവുകയാണെന്നാണ് പുതിയ റിപ്പോർട്ടുകള്‍. ഈ രണ്ട് കമ്ബനികളും ചേർന്ന് വരും കാലങ്ങളില്‍ ഇന്ത്യൻ വിപണിയില്‍ ഒരു പുതിയ ഇലക്‌ട്രിക് ത്രീ വീലർ അവതരിപ്പിക്കും. എന്നാല്‍ ഈ പുതിയ പങ്കാളിത്തത്തെക്കുറിച്ച്‌ ഹ്യുണ്ടായോ ടിവിഎസോ ഇതുവരെ ഔദ്യോഗികമായി ഒരു വിവരവും നല്‍കിയിട്ടില്ല. എഞ്ചിനീയറിംഗ്, ഡിസൈനിംഗ് ജോലികളാണ് ഈ സംരംഭത്തില്‍ നടക്കാൻ പോകുന്നതെന്നാണ് റിപ്പോർട്ടുകള്‍. ടിവിഎസ് പ്രൊഡക്ഷൻ ജോലികള്‍ നിർവഹിക്കും.

ഹ്യുണ്ടായിയുടെ പുതിയ മോഡലില്‍ നിരവധി മികച്ച ഫീച്ചറുകള്‍ ഉള്‍പ്പെടുത്താൻ സാധ്യതയുണ്ട്. മൊബൈല്‍ കണക്റ്റിവിറ്റി, ലൈവ് ട്രാക്കിംഗ്, മെയിൻ്റനൻസ് റിമൈൻഡർ എന്നിവയ്‌ക്കൊപ്പം നിരവധി സുരക്ഷാ ഫീച്ചറുകളും ഈ വാഹനത്തില്‍ നല്‍കാം. 2025ലെ ഭാരത് മൊബിലിറ്റി ഷോയില്‍ ഹ്യുണ്ടായിക്കും ടിവിഎസിനും ഈ മോഡല്‍ പ്രദർശിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹ്യുണ്ടായ്-ടിവിഎസിൻ്റെ ഈ പുതിയ ഇലക്‌ട്രിക് ഓട്ടോയ്ക്ക് ഒറ്റ ചാർജില്‍ 170 മുതല്‍ 180 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും. ഇതിൻ്റെ വില മാരുതി അള്‍ട്ടോയേക്കാള്‍ കുറവായിരിക്കാം, അതായത് 4 ലക്ഷം രൂപ പരിധിയില്‍ വിപണിയിലെത്താം. ഇന്ത്യയിലെ മുച്ചക്ര വാഹന വില്‍പ്പനയില്‍ ബജാജ് ഓട്ടോ ആധിപത്യം തുടരുന്നു. ഇപ്പോഴിതാ ഹ്യൂണ്ടായും കടന്നുവരാൻ സാധ്യത.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം

ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്

സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി.

മാനന്തവാടി: ജിവിഎച്ച്എസ്എസ് മാനന്തവാടിയിൽ സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി. തികച്ചും തെരഞ്ഞെടുപ്പ് മാതൃകയിൽ എട്ട് ബൂത്തുകളിലായി ഇരുപത്തഞ്ചു ഡിവിഷനുകളിലെ കുട്ടികൾ വോട്ട് ചെയ്തു.നാലു ഡിവിഷനുകളിൽ എതിരില്ലാതെ ക്ലാസ് ലീഡർ തെരഞ്ഞെടുക്കപ്പെട്ടു. സ്ഥാനാർത്ഥികൾക്ക്തിരഞ്ഞെടുപ്പ് ചിഹ്നം നൽകിയും

സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ് ഓഗസ്റ്റ് 24 വരെ

കൽപ്പറ്റ: ഓണത്തിന് മുന്നോടിയായി സപ്ലൈകോ വില്പനശാലകളിൽ ഉൽപ്പന്നങ്ങൾക്ക് വിലക്കുറവ്. ഹാപ്പി അവേഴ്സ് എന്ന പേരിൽ ഓഗസ്റ്റ് 24 വരെ ഉച്ച രണ്ടു മുതൽ നാലു വരെയാണ് തെരഞ്ഞെടുത്ത സബ്സിഡി ഇതര ഭക്ഷ്യവസ്തുക്കൾക്ക് വിലക്കുറവ് നൽകുന്നത്.

വോട്ടർപട്ടിക പുതുക്കൽ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഓഗസ്റ്റ് 30 വരെ അവധി ദിവസങ്ങളിലും പ്രവർത്തിക്കും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനാൽ സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ ഓഫീസുകളും ഓഗസ്റ്റ് 30 വരെയുള്ള അവധി ദിവസങ്ങളിലും തുറന്ന് പ്രവർത്തിക്കും. ഇത് സംബന്ധിച്ച് ശനിയാഴ്ച

ബാണസുര ഡാം ഷട്ടർ തുറക്കും

ബാണാസുരസാഗര്‍ അണക്കെട്ടിൻ്റെ വ്യഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ നാളെ (ഓഗസ്റ്റ് 17) രാവിലെ എട്ടിന് സ്‌പിൽവെ ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തി 8.5 ക്യുമെക്സ് മുതൽ 50 ക്യുമെക്സ് വരെ വെള്ളം ഘട്ടം ഘട്ടമായി

വിമാന യാത്രക്കാരുടെ ശ്രദ്ധക്ക്, ‘തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത്’ ലഗേജുകളിൽ ഖത്തർ എയർവേസ് അങ്കർ പവർബാങ്കുകൾ നിരോധിച്ചു.

ദോഹ: ഖത്തർ എയർവേസ് വിമാനത്തിൽ ലഗേജിലോ ഹാൻഡ് ബാഗേജിലോ അങ്കർ കമ്പനിയുടെ ചില പവർ ബാങ്കുകൾ കൊണ്ടുപോകുന്നത് നിരോധിച്ചു. ലിഥിയം – അയൺ ബാറ്ററികൾ തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. നിരോധിച്ച പവർ ബാങ്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.