വോട്ടർപട്ടികയില്‍ പേര് ചേർക്കാനും വോട്ട് ചെയ്യാനുമുള്ള ചെറുപ്പക്കാരിലെ വിമുഖതയുടെ കാരണം കേരളം പരിശോധിക്കും. സർക്കാർ ഏജൻസിയെ ഉപയോഗിച്ച് നടത്തുന്ന പഠനത്തിന്റെ അടിസ്ഥാനത്തില്‍ ബോധവൽകരണം നടത്തി മുഴുവൻ ചെറുപ്പക്കാരെയും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ: രത്തൻ യു കേല്‍ക്കർ പറഞ്ഞു. 2011-ലെ സെൻസസിന് ആനുപാതികമായി നിലവിലെ ജനസംഖ്യ 3,60,63,000 എന്നാണ് കണക്കാക്കുന്നത്. ഇതില്‍ 18 മുതൽ 19 വരെ പ്രായത്തിലുള്ള 2,96,552 പേരാണ് വോട്ടർ പട്ടികയിലുള്ളത് (1.07 ശതമാനം). 20 മുതൽ 29 വരെ പ്രായത്തിലുള്ളവർ 15.62 ശതമാനമാണ്. ചെറുപ്പക്കാരില്‍ പലരും പട്ടികയില്‍ പേരു ചേർക്കുന്നില്ല. ചേർത്താലും വോട്ട് ചെയ്യാൻ താല്പര്യപ്പെടാറുമില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് പരമാവധി പേരെ പട്ടികയില്‍ ഉള്‍പ്പെടുത്തി തിരഞ്ഞെടുപ്പിന്റെ ഭാഗമാക്കുകയാണ് ലക്ഷ്യമെന്ന് സിഇഒ പറഞ്ഞു. കേരളത്തിന് പുറത്ത് പഠിക്കാനോ ജോലിക്കോ പോകുന്നവർ വോട്ട് ചെയ്യാൻ മാത്രമായി എത്താറില്ല. 30 വയസ്സിന് താഴെയുള്ള പ്രൊഫഷണലുകള്‍ ഉള്‍പ്പെടെയുള്ളവർക്കും താല്പര്യമില്ലെന്നാണ് വിലയിരുത്തല്‍.

വിളർച്ച മുതൽ ക്യാൻസർ സ്ക്രീനിംഗ് വരെ സൗജന്യം! കേരളത്തിലെ 5415 ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ സ്ത്രീകൾക്കായി പ്രത്യേക ക്ലിനിക്ക് ഒരുങ്ങുന്നു.
രാജ്യത്ത് ആദ്യമായി സംസ്ഥാനത്തെ എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും (5415) സ്ത്രീ പ്രത്യേക ക്ലിനിക്കുകള്‍ (Strengthening Her to Empower Everyone-STHREE) ആരംഭിക്കുന്നു. ഈ ക്ലിനിക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ 16ന് വൈകുന്നേരം 3