ആരോഗ്യ വകുപ്പ് ക്ഷയരോഗമുക്ത വയനാടിന്റെ ഭാഗമായി 100 ദിന കര്‍മ്മ പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ച് ജില്ലയിലെ സ്വകാര്യ ആശുപത്രികളുടെ യോഗം ചേര്‍ന്നു. ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും ക്ഷയരോഗമുക്ത വയനാടെന്ന ലക്ഷ്യം കൈവരിക്കാന്‍ ആരോഗ്യ വകുപ്പിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് സ്വകാര്യ ആശുപത്രി ഉടമകള്‍ അറിയിച്ചു. സുസ്ഥിര വികസന ആരോഗ്യ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ ഭാഗമായി ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരേതര സംഘങ്ങളുടെ പങ്കാളിത്തം ലക്ഷ്യമിട്ട് സംഘടിപ്പിച്ച കണ്‍സോര്‍ഷ്യം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ പി. ദിനീഷ് ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ ഓഷിന്‍ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ ജില്ലാ ടിബി ഓഫീസര്‍ ഡോ പ്രിയാ സേനന്‍, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ സമീഹ സൈതലവി, ലോകാരോഗ്യ സംഘടന ടിബി കണ്‍സള്‍ട്ടന്റ് ഡോ ടി.എന്‍ അനൂപ് കുമാര്‍, ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ.എം മുസ്തഫ, ജില്ലാ ടിബി ആന്‍ഡ് എച്ച്.ഐ.വി കോ-ഓര്‍ഡിനേറ്റര്‍ വി.ജെ ജോണ്‍സണ്‍ എന്നിവര്‍ സംസാരിച്ചു.

പോത്തുകുട്ടി വിതരണം
കോട്ടത്തറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിധവകൾക്കായി നടപ്പിലാക്കുന്ന പോത്തുകുട്ടി വിതരണം (ജനറല്‍, എസ്.ടി) പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഓഗസ്റ്റ് 27ന് വൈകുന്നേരത്തിനകം വാർഡ് മെമ്പർമാര്‍ക്കോ ഗ്രമപഞ്ചായത്ത് ഓഫീസിലോ നൽകണം. ഫോൺ: