സ്വർണ്ണ പണയ വായ്പ്പകൾക്ക് മൂക്ക് കയർ ഇടാൻ റിസർവ് ബാങ്ക്

സ്വർണ പണയ വായ്പകളുടെ വിതരണത്തിന് ശക്തമായ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താൻ റിസർവ് ബാങ്ക് ഒരുങ്ങുന്നു. വായ്പ നല്‍കുന്നതിന് മുൻപ് ഉപഭോക്താവിന്റെ തിരിച്ചടവ് ശേഷി വിലയിരുത്തണമെന്നും വ്യക്തിഗത വിവരങ്ങള്‍ ഉറപ്പാക്കണമെന്നും ധനകാര്യ സ്ഥാപനങ്ങള്‍ക്ക് റിസർവ് ബാങ്ക് നിർദേശം നല്‍കി.വായ്പയായി നല്‍കുന്ന പണം എന്തിനായി ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.

സ്വർണ പണയ രംഗത്തെ അസാധാരണമായ വളർച്ച നിയന്ത്രിക്കാനാണ് റിസർവ് ബാങ്കിന്റെ ശ്രമം. പണയം വെക്കുന്ന സ്വർണത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച്‌ വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബാങ്കുകള്‍ക്കും ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും പൊതുവായ മാർഗ നിർദേശങ്ങള്‍ ഉള്‍പ്പെടുത്തി നടപടിക്രമങ്ങള്‍ പുറത്തിറക്കിയേക്കും.

സ്വർണ പണയ വിപണിയില്‍ വൻ വളർച്ചഈടില്ലാത്ത വ്യക്തിഗത വായ്പകളുടെ വിതരണത്തിന് റിസർവ് ബാങ്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയതോടെയാണ് സ്വർണ പണയത്തിന് താത്പര്യം വർദ്ധിക്കുന്നത്. കഴിഞ്ഞ വർഷം സെപ്തംബറിന് ശേഷം ബാങ്കുകളുടെ സ്വർണ വായ്പകളില്‍ 50 ശതമാനത്തിലധികം വളർച്ചയുണ്ടായി. നൂലാമാലകളില്ലാതെ അതിവേഗം പണം ലഭിക്കുന്നതാണ് സ്വർണ വായ്പകള്‍ക്ക് പ്രിയം കൂട്ടുന്നത്.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.