ജ്യോതിഷനെ ഭീഷണിപ്പെടുത്തി നഗ്നചിത്രം പകർത്തി പണം തട്ടിയ കേസ്: എറണാകുളം സ്വദേശിനിയായ യുവതിയും പിടിയിൽ

നഗ്നചിത്രം പകർത്തി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ സംഭവത്തില്‍ എറണാകുളം സ്വദേശിനിയായ യുവതികൂടി പിടിയില്‍.കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സ്യനെ പൂജാകർമങ്ങള്‍ക്കന്ന വ്യാജേന കൊഴിഞ്ഞാമ്ബാറയിലെ വീട്ടിലെത്തിച്ച്‌ നഗ്നചിത്രം പകർത്തി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ സംഭവത്തിലാണ് അറസ്റ്റ്.

എറണാകുളം ചെല്ലാനം സ്വദേശിനി അപർണയാണ് (23) കൊഴിഞ്ഞാമ്ബാറ പോലീസിന്റെ പിടിയിലായത്.കേസുമായി ബന്ധപ്പെട്ട് പോലീസിന്റെ നിരീക്ഷണത്തിലുള്ള നല്ലേപ്പിള്ളി കുറ്റിപ്പള്ളം സ്വദേശി ജിതിനുമായി (24) സാമൂഹികമാധ്യമം വഴിയുള്ള ബന്ധമാണ് അപർണയെ തട്ടിപ്പിന്റെ ഭാഗമാക്കിയതെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവിലെ സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്യുന്ന അപർണ, ജിതിൻ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് തട്ടിപ്പ് നടന്ന കൊഴിഞ്ഞാമ്ബാറ കല്ലാണ്ടിച്ചള്ളയിലെ വീട്ടിലെത്തിയതെന്നും ഇവരുടെ മൊബൈല്‍ ഫോണിലാണ് നഗ്നചിത്രം പകർത്തിയതെന്നുമാണ് കൊഴിഞ്ഞാമ്ബാറ പോലീസില്‍ അപർണ നല്‍കിയ മൊഴി.

പോലീസിന്റെ അന്വേഷണത്തില്‍ എറണാകുളം സ്വദേശിനികൂടി കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മനസ്സിലാക്കിയതിനെത്തുടർന്ന് എറണാകുളം ഡെപ്യൂട്ടി സിറ്റി പോലീസ് കമ്മിഷണർ അശ്വതി ജിജിയെ വിവരമറിയിക്കുകയായിരുന്നു.തുടർന്ന് അശ്വതി ജിജിയുടെ നേതൃത്വത്തില്‍ അപർണയുടെ മൊബൈല്‍ ടവർ കേന്ദ്രീകരിച്ച്‌ പരിശോധന നടത്തി. തിങ്കളാഴ്ച ചിറ്റൂർ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇതോടെ ഈ കേസില്‍ ആറുപേർ പിടിയിലായി. നാലുപേർകൂടി ഇനിയും പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു. എസ്‌ഐ കെ.പി. ജോർജ്, സീനിയർ സിവില്‍ പോലീസ് ഓഫീസർ എം. സനല്‍, സിവില്‍ പോലീസ് ഓഫീസർമാരായ കെ. രേവതി, കെ. കവിത എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.