കണ്ടന്റ് ക്രിയേറ്റർമാരുടെ എണ്ണത്തിൽ വൻവർദ്ധനവ്; ബഹു ഭൂരിപക്ഷത്തിനും വരുമാനമില്ല: ഇന്ത്യയിലെ യൂട്യൂബ് വരുമാന കണക്കിന്റെ വിശദാംശങ്ങൾ പുറത്തുവിട്ട പഠന റിപ്പോർട്ട്

രാജ്യത്ത് യുട്യൂബ് ക്രിയേറ്റർമാരുടെ എണ്ണം കുതിച്ചുകയറുമ്ബോഴും ഇതില്‍നിന്ന് കാര്യമായ വരുമാനമുണ്ടാക്കുന്നവർ വളരെ കുറവെന്ന് പഠനം. ബോസ്റ്റണ്‍ കണ്‍സള്‍ട്ടിങ് ഗ്രൂപ്പ് (ബിസിജി) തയ്യാറാക്കിയ റിപ്പോർട്ടില്‍ ഇന്ത്യയിലെ 20 മുതല്‍ 25 ലക്ഷംവരെ വരുന്ന സജീവ യുട്യൂബ് ക്രിയേറ്റർമാരില്‍ എട്ടു മുതല്‍ പത്തുശതമാനം പേർ മാത്രമാണ് കാര്യമായ വരുമാനമുണ്ടാക്കുന്നതെന്നു പറയുന്നു. ബാക്കിയുള്ളവർക്ക് കുറഞ്ഞ വരുമാനംമാത്രമാണ് ലഭിക്കുന്നത്. പലർക്കും ഒന്നുംതന്നെ ലഭിക്കുന്നില്ലെന്നും ഇതില്‍ സൂചിപ്പിക്കുന്നു.

അമിതമായ അളവില്‍ വീഡിയോകള്‍ എത്തുന്നെന്നതാണ് 90 ശതമാനം ക്രിയേറ്റർമാർക്കും തിരിച്ചടിയാകുന്നത്. ദശലക്ഷക്കണക്കിനു വീഡിയോകളാണ് ഈ പ്ലാറ്റ്ഫോമിലേക്കു വരുന്നത്. ഇതില്‍ ശ്രദ്ധനേടുന്നത് വളരെ കുറച്ചുമാത്രമാകും. ഒരിക്കല്‍ ശ്രദ്ധിക്കപ്പെട്ടാല്‍ അതിനുമുകളില്‍ പുതിയ കാഴ്ചക്കാരെ ലഭിക്കുകയും പരസ്യവരുമാനം ലഭിക്കുകയും ചെയ്യുന്നു. മറ്റുള്ളവർ വരിക്കാരെ കണ്ടെത്താൻ ഏറെ പണിപ്പെടേണ്ടിവരുന്നതും പതിവാണ്.

യുട്യൂബില്‍ വരുമാന വിടവ് ഉയർന്നതാണ്. ഭൂരിഭാഗം ക്രിയേറ്റർമാർക്കും മാസം ശരാശരി 18,000 രൂപയില്‍ താഴെയാണ് വരുമാനം. അതേസമയം, പത്തു ലക്ഷത്തിനുമുകളില്‍ വരിക്കാരുള്ള ക്രിയേറ്റർമാർ മാസം ശരാശരി 50,000 രൂപയോ അതിനുമുകളിലോ വരുമാനമുണ്ടാക്കുന്നു.

ഇന്ത്യയില്‍ 1000 വ്യൂവിന് 50 മുതല്‍ 200 രൂപ വരെയാണ് വരുമാനമെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. അതായത് ഒരുലക്ഷം പേർ കാണുമ്ബോള്‍ വരുമാനം 5,500 രൂപ മുതല്‍ 20,000 രൂപ വരെയായിരിക്കുമെന്നർഥം.ലൈവ് കൊമേഴ്സ്, വിർച്വല്‍ ഗിഫ്റ്റിങ്, സബ്സ്ക്രിപ്ഷൻസ്, പരസ്പരം ബന്ധിപ്പിച്ചുള്ള മാർക്കറ്റിങ് തുടങ്ങിയ രീതികളിലുള്ള പുതിയരീതികള്‍ വരുമാനം വൈവിധ്യവത്കരിക്കാനും ഉയർത്തിക്കൊണ്ടുവരാനും സഹായിക്കുന്നതായും ബിസിജി പറയുന്നു.

ഫാഷൻ, ബ്യൂട്ടി, ഭക്ഷണം, ഗെയിമിങ്, വിനോദം തുടങ്ങിയവയാണ് വീഡിയോ ഉള്ളടക്കത്തില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്ന വിഭാഗങ്ങള്‍. സാമ്ബത്തികം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ എന്നിവ കൂടുതല്‍ പ്രചാരത്തിലേക്ക് ഉയർന്നുകൊണ്ടിരിക്കുന്നു.ഇന്ത്യയില്‍ യുട്യൂബ് ഉള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകളിലെ പരസ്യങ്ങള്‍വഴി മൂന്നുലക്ഷം കോടി രൂപയുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതായാണ് കണക്ക്.

കഞ്ചാവുമായി യുവാവ് പിടിയിൽ

ബാവലി: ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തിരുനെല്ലി സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറും സംഘവും ബാവലി യിൽ നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവിനെ പിടികൂടി. പടിഞ്ഞാറത്തറ പേരാൽ ചക്കരക്കണ്ടി വീട്ടിൽ മുസ്‌തഫ

സ്കൂള്‍ ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതല്‍

തിരുവനന്തപുരം: സ്കൂളുകളിലെ ഒന്നാം പാദ വാര്‍ഷിക( ഓണപ്പരീക്ഷ ) പരീക്ഷ ഓഗസ്റ്റ് 20 മുതല്‍ 27 വരെ നടക്കും. സ്കൂള്‍ അക്കാദമിക കലണ്ടര്‍ പ്രകാരമാണ് പരീക്ഷ തീയതി നിശ്ചയിച്ചിട്ടുള്ളത്.ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 11 മുതല്‍

ചക്രവാത ചുഴി പുതിയ ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചു, ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടു; കേരളത്തിൽ 5 ദിവസം മഴ സാധ്യത ശക്തം, 3 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി നിലനിന്നിരുന്ന ചക്രവാത ചുഴി, ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചു. ഇതിനൊപ്പം തന്നെ തെക്കൻ ഗുജറാത്ത് തീരം മുതൽ തെക്കൻ കർണാടക തീരം വരെ ന്യൂനമർദപാത്തിയും സ്ഥിതിചെയ്യുന്നുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.

നിപ: കോഴിക്കോട് മെഡി. കോളജിൽ പ്രവേശിപ്പിച്ച യുവതിക്ക് 2 ഡോസ് മോണോക്ലോണൽ ആൻറി ബോഡി നൽകി, ആരോഗ്യനില ഗുരുതരം

പാലക്കാട് : ഒരിടവേളക്ക് ശേഷം വീണ്ടും നിപ ഭീതിയിൽ സംസ്ഥാനം. നിപ രോഗം സ്ഥിരീകരിച്ച പാലക്കാട് സ്വദേശിയായ യുവതിയുടെ ആരോഗ്യനില ഗുരുതരമെന്ന് ജില്ലാ കളക്ടർ ജി.പ്രിയങ്ക അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച യുവതിക്ക്

ലോ മാസ് ലൈറ്റ് ഉദ്ഘാടനം ചെയ്തു.

തരുവണ: വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് മഴുവന്നൂർ വാർഡ് മെമ്പർ കെ.കെ.സി. മൈമൂനയുയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കരിങ്ങാരി ജുമാ മസ്ജിദിന് മുൻവശം നിർമ്മിച്ച മീഡിയം മാസ് ലൈറ്റ് വാർഡ് മെമ്പർ കെ.കെ.സി. മൈമൂന

ആടിനെ വന്യജീവി കൊലപ്പെടുത്തി.

പുൽപ്പള്ളി ദാസനക്കര കൂട്ടാലപ്പടി ഓമനയുടെ ഒരു വയസോളം പ്രായമുള്ള ആടിനെയാണ് കൊന്നത്. ഇന്ന് രാവിലെയാണ് സംഭവം. വീടിനോട് ചേർന്ന സ്ഥലത്ത് കൂട്ടിൽ നിന്ന ആടിനെയാണ് പിടികൂടിയത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.