പടിഞ്ഞാറത്തറ: കുപ്പാടിത്തറ കുറുമണിയിൽ ഈസ്റ്റർ ദിനത്തിൽ മധ്യവയസ്‌കനെ
മർദിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ഒന്നാം പ്രതിയെ പടിഞ്ഞാറത്തറ പോലീസ് പിടികൂടി. കുറുമണി ശ്യാം നിവാസിൽ പി സി ജെയ്‌സണെ മർദിച്ച കേസിൽ കുറു മണി പൂക്കിലോട്ട് വിനോദിനെയാണ് എസ് ഐ വിനോദും സംഘവും പിടികൂടിയത്. ഈസ്റ്റർ ദിനത്തിൽ വീട്ടിൽ നിന്നും ജയ്‌സനെ വിളിച്ചിറിക്കിക്കൊണ്ടു പോയ ശേഷം വിനോദും സംഘവും ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നുവെന്നായിരുന്നു പരാതി. മദ്യപിക്കുന്നതിനിടയിലായിരുന്നു സംഭവമെന്നും പറയുന്നുണ്ട്. പ്രതിക്കെ തിരെ വധശ്രമ കുറ്റം ചുമത്തിയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്‌തു.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്