വർധിച്ചു വരുന്ന റോഡപകടങ്ങൾ കുറക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്കും – അധ്യാപകർക്കും – രക്ഷിതാക്കൾക്കുമായി വിദഗ്ദരെ ഉൾപ്പെടുത്തി റോഡ് സുരക്ഷാ ക്ലാസ്സുകൾ സംഘടിപ്പിക്കുവാൻ RAAF (റോഡ് സുരക്ഷാ ആക്ഷൻ ഫോറം) വയനട് ജില്ലാ ജനറൽ ബോഡി യോഗം തീരുമാനിച്ചു.
രാജാറാണി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് ഡോ.കെ.എം.അബ്ദു ഉദ്ഘാടനം ചെയ്തു. ടിപിഎ മജീദ് മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ ഭാരവാഹികളായി
ഹാരിസ് പടിഞ്ഞാറത്തറ (പ്രസിഡണ്ട്)
സജി മണ്ടലത്തിൽ (ജന: സെക്രട്ടറി)
പി.സി.അസൈനാർ (ട്രഷറർ) എന്നിവരേയും 15 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളേയും തിരഞ്ഞെടുത്തു.ഹസൻ കച്ചേരി,
ജിനിഷ രാഗേഷ്, ലൈജു കോഴിക്കോട്, പി.സി.അസൈനാർ, സജി മണ്ടലത്തിൽ ,
ജിംഷിൻ സുരേഷ്, പി.ഇ.ഷംസുദ്ദീൻ, ടി.ടി.സുലൈമാൻ, ജോൺ പൊഴുതന, റഫീഖ് വൈത്തിരി, ഹാരിസ് ബത്തേരി, എന്നിവർ പ്രസംഗിച്ചു.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്