എസ്‌എഫ്‌ഐ മാർച്ച്‌ നടത്തി

സർവകലാശാലകളിൽ ആർഎസ്‌എസ്‌ അജൻഡ നടപ്പാക്കാനുള്ള ഗവർണറുടെ നീക്കം അനുവദിക്കില്ലെന്ന്‌ പ്രഖ്യാപിച്ച്‌ എസ്‌എഫ്‌ഐ നേതൃത്വത്തിൽ കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക്‌ വിദ്യാർഥി മാർച്ച്‌. വിവിധ ഏരിയാ കേന്ദ്രങ്ങളിലും കൽപ്പറ്റ ഹെഡ്‌പോസ്‌റ്റ്‌ ഓഫീസിലേക്കും നടത്തിയ മാർച്ച്‌ സർവകലാശാലകളെ കാവിവൽക്കരിക്കാനും ഉന്നതവിദ്യാഭ്യാസ മേഖല തകർക്കാനും നീക്കം നടത്തുന്ന ആർഎസ്‌എസിനും ഗവർണർക്കമുള്ള താക്കീതായി. ഓരോ കേന്ദ്രങ്ങളിലും നിരവധി വിദ്യാർഥികൾ പങ്കാളികളായി. സംസ്ഥാന വ്യാപകമായി എസ്എഫ്‌ഐ പഠിപ്പ്‌ മുടക്കി നടത്തിയ സമരത്തിന്റെ ഭാഗമായിട്ടായിരുന്നു ജില്ലയിലെ പ്രക്ഷോഭവും.
കോരിച്ചൊരിയുന്ന മഴയത്തായിരുന്നു കൽപ്പറ്റ ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസ്‌ മാർച്ച്‌. പ്രകടനമായെത്തിയ വിദ്യാർഥികളെ പോസ്‌റ്റ്‌ ഓഫീസ്‌ ഗെയ്‌റ്റിൽ ബാരിക്കേഡ്‌ വച്ച്‌ പൊലീസ്‌ തടഞ്ഞു.
ജില്ലാ സെക്രട്ടറി സാന്ദ്രാ രവീന്ദ്രൻ സമരം ഉദ്‌ഘാടനംചെയ്‌തു. പ്രസിഡന്റ്‌ എം എസ്‌ ആദർശ്‌ അധ്യക്ഷനായി. അഥീന ഫ്രാൻസീസ്‌, ഇ എ സായന്ത്‌, സി ആർ വിഷ്‌ണു, മുഹമ്മദ്‌ ഷിബിലി, കെ എസ്‌ മുഹമ്മദ്‌ ഷിയാസ്‌ എന്നിവർ സംസാരിച്ചു.
ഏരിയാ കേന്ദ്രങ്ങളായ മീനങ്ങാടിയിൽ അക്ഷയ്‌ പ്രകാശ്‌, പുൽപ്പള്ളിയിൽ സി ആർ വിഷ്‌ണു, വൈത്തിരിയിൽ മുഹമ്മദ്‌ ഷിബിലി, വൈത്തിരിയിൽ സച്ചു ഷാജി, പനമരത്ത്‌ പി എം പ്രവീൺ കുമാർ എന്നിവർ പോസ്റ്റ്‌ ഓഫീസ്‌ മാർച്ച്‌ ഉദ്‌ഘാടനംചെയ്‌തു.

കുഴഞ്ഞു വീണ് മരിച്ചു.

സുൽത്താൻ ബത്തേരി ബ്ലോക്കോഫീസിന് സമീപം കാർത്തിക ഹൗസിങ് കോളനി വാഴയിൽ വീട്ടിൽ ജുനൈസ് അബ്ദുള്ള (46) കുഴഞ്ഞു വീണ് മരിച്ചു. നിയമസഭയിലെ ഓണാഘോഷത്തിനിടെയാണ് മരണം. നിയമസഭഡെപ്യൂട്ടി ലൈബ്രേറിയനാണ്. നിലമ്പൂർ മുൻ എംഎൽഎ പി.വി അൻവറിന്റെ

ഓണം സമൃദ്ധമാക്കാന്‍ തനത് കാര്‍ഷിക വിഭവങ്ങളൊരുക്കി ജില്ലാതല കര്‍ഷക ചന്ത

ഓണം സമൃദ്ധമാക്കാന്‍ തനത് കാര്‍ഷിക വിഭവങ്ങളും ഉത്പന്നങ്ങളും വിപണിയിലെത്തിച്ച് ജില്ലാതല കര്‍ഷക ചന്ത. കൃഷി വകുപ്പ് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ പടിഞ്ഞാറത്തറ ബസ് സ്റ്റാന്റിന് സമീപം ഒരുക്കിയ കര്‍ഷക ചന്തയുടെ ജില്ലാതല ഉദ്ഘാടനം എം.എല്‍.എ

അജൈവ മാലിന്യങ്ങളാല്‍ പൂക്കളം തീര്‍ത്ത് ശുചിത്വമിഷന്‍

അജൈവ മാലിന്യങ്ങളാല്‍ പൂക്കളം തീര്‍ത്ത് ശുചിത്വമിഷന്‍. മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി അജൈവ മാലിന്യങ്ങള്‍ തരംതിരിക്കുന്നതിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്കെത്തിക്കുക ലക്ഷ്യമിട്ടാണ് ശുചിത്വമിഷന്‍ ഓണപൂക്കളം ഒരുക്കിയത്. അജൈവ മാലിന്യങ്ങളാല്‍ തയ്യാറാക്കിയ ഓണപൂക്കളം സംസ്ഥാനത്തിന് തന്നെ മാതൃകയായി

ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും മാനന്തവാടി ഐ.സി.ഡി.എസിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്കായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നല്‍കി. മാനന്തവാടി ഗ്രീനന്‍സ് റസിഡന്‍സില്‍ നടന്ന പരിപാടി ബ്ലോക്ക്പഞ്ചായത്ത്

മഴയുത്സവം ജില്ലാതല സാഹിത്യ ക്യാമ്പ് സംഘടിപ്പിച്ചു.

കുടുംബശ്രീ ജില്ലാ മിഷന്‍ ബാലസഭ കുട്ടികള്‍ക്കായി മഴയുത്സവം ജില്ലാകലാ സാഹിത്യ മത്സരങ്ങളും സാഹിത്യ ക്യാമ്പും സംഘടിപ്പിച്ചു. മാനന്തവാടി ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ഏകദിന ക്യാമ്പ് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍

പാറത്തോട് പി ഓ, പിൻ 673575. തരിയോട് വില്ലേജിൽ പോസ്റ്റ് ഓഫീസ് ആരംഭിച്ചു.

തരിയോട്: രാജ്യത്ത് തന്നെ പോസ്റ്റ് ഓഫീസ് നിലവിലില്ലാത്ത ഏക വില്ലേജായ തരിയോട് വില്ലേജിൽ പോസ്റ്റൽ വകുപ്പിന്റെ നേതൃത്വത്തിൽ പുതിയ പോസ്റ്റ് ഓഫീസ് അനുവദിച്ച് പ്രവർത്തനം ആരംഭിച്ചു. പോസ്റ്റ് ഓഫീസ് അനുവദിച്ചതിൽ നന്ദി അറിയിച്ചുകൊണ്ട് കോഴിക്കോട്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.