തദ്ദേശ തെരഞ്ഞെടുപ്പ് കരട് വോട്ടർപട്ടിക; വയനാട്ടിൽ 6,02,917 വോട്ടർമാർ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ടർപട്ടികയുടെ കരട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചപ്പോൾ വയനാട് ജില്ലയിൽ 6,02,917വോട്ടർമാർ.
സ്ത്രീകൾ-310146, പുരുഷൻമാർ-292765, ട്രാൻസ്‌ജെൻഡർ-6 എന്നിങ്ങനെയാണ് ജില്ലയിലെ കണക്ക്.

അന്തിമ വോട്ടർപട്ടിക ഓഗസ്റ്റ് 30-ന് പ്രസിദ്ധീകരിക്കും.

സംസ്ഥാനത്ത് ആകെ 1034 തദ്ദേശ സ്ഥാപനങ്ങളിലെ 20998 വാർഡുകളിലായി 2,66,78,256 വോട്ടർമാരാണ് കരട് പട്ടികയിലുള്ളത്. ഇതിൽ 1,26,32,186 പുരുഷന്മാരും, 1,40,45,837 സ്ത്രീകളും, 233 ട്രാൻസ്ജെൻഡർ വോട്ടർമാരുമാണ്.

കരട് വോട്ടർപട്ടിക എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും, വില്ലേജ്, താലൂക്ക് ഓഫീസുകളിലും, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ sec.kerala.gov.in-ലും പരിശോധനയ്ക്ക് ലഭ്യമാകും.
വോട്ടർപട്ടികയിൽ പേര് ചേർക്കാനും തിരുത്താനും ഓഗസ്റ്റ് 7 വരെ അവസരമുണ്ട്.
2025 ജനുവരി ഒന്നിനോ അതിനുമുൻപോ 18 വയസ്സ് പൂർത്തിയായവർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാം.

വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനും (ഫോറം 4), ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനും (ഫോറം 6), സ്ഥാനമാറ്റം വരുത്തുന്നതിനും (ഫോറം 7) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്സൈറ്റായ sec.kerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കുമ്പോൾ ലഭിക്കുന്ന കമ്പ്യൂട്ടർ ജനറേറ്റഡ് നോട്ടീസിലെ തീയതിയിൽ ആവശ്യമായ രേഖകളുമായി ഹിയറിംഗിന് നേരിട്ട് ഹാജരാകണം.

വോട്ടർപട്ടികയിൽ നിന്ന് പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങൾ (ഫോറം 5) ഓൺലൈനായി രജിസ്റ്റർ ചെയ്യുകയും, അതിന്റെ പ്രിൻ്റൗട്ടിൽ അപേക്ഷകനും ആ വാർഡിലെ ഒരു വോട്ടറും ഒപ്പിട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് സമർപ്പിക്കണം. ഓൺലൈൻ അല്ലാതെയും നിശ്ചിത ഫോറത്തിൽ ഇലക്ഷൻ രജിസ്ട്രേഷൻ ഓഫീസർക്ക് അപേക്ഷ നൽകാവുന്നതാണ്.

ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോർപ്പറേഷനുകളിൽ അഡീഷണൽ സെക്രട്ടറിയുമാണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ. അപേക്ഷകളിലും ആക്ഷേപങ്ങളിലും ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ എടുക്കുന്ന നടപടിക്കെതിരെ തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർക്ക് ഉത്തരവ് തീയതി മുതൽ 15 ദിവസത്തിനകം അപ്പീൽ നൽകാം.

മഴയാത്ര നടത്തി.

കുടുംബശ്രീ ബാലസഭയുടെ നേത്യത്വത്തിൽ വെങ്ങപ്പള്ളി സി.ഡി.എസ്സിലെ ബാലസഭ കുട്ടികൾ പച്ച തുരുത്തിലേക്ക് മഴയാത്ര നടത്തി.കണ്ടറിഞ്ഞും കൊണ്ടറിഞ്ഞും മഴ ബാലസഭ കുട്ടികൾക്ക് നവ്യാനുഭവമായി. ബാലസഭ ആർ.പി ബബിത, സി.ഡി.എസ് ചെയർപേഴ്സൺ നിഷ രാമചന്ദ്രൻ ,ഷേമകാര്യ സ്റ്റാൻഡിങ്

ചുരത്തിൽ കൊക്കയിലേക്ക് ചാടിയ യുവാവ് പിടിയിൽ

ഇന്ന് രാവിലെ വൈത്തിരി പോലീസിൻ്റെ പരിശോധനയിൽ ലക്കിടി നഴ്‌സറിക്ക് പിൻവശത്തെ കുറ്റിക്കാട്ടിൽ നിന്നാണ് മലപ്പുറം തിരൂരങ്ങാടി സ്വദേശി ഷെഫീഖിനെ പിടികൂടിയത്. ഇന്നലെ ഉച്ചയോടെയാണ് താമരശ്ശേരി ചുരം ഒമ്പതാം വളവിൽ നിന്നും ഷെഫീഖ് കൊക്കയിലേക്ക് ചാടിയത്.

മണ്ണെണ്ണ വിതരണം പുന:സ്ഥാപിച്ചു.

ജില്ലാ സപ്ലൈ ഓഫീസ് മുഖേന റേഷൻകടകളിൽ മണ്ണെണ്ണ വിതരണം പുന:സ്ഥാപിച്ചു. രണ്ടാംപാദ വിതരണം അന്ത്യോദയ അന്ന യോജന (എഎവൈ) കാർഡുകൾക്ക് ഒരു ലിറ്ററും മുൻഗണന വിഭാഗം റേഷൻ കാർഡ് (പിഎച്ച്എച്ച്), പൊതുവിഭാഗം സബ്സിഡി (എൻപിഎസ്),

ലോക ഒആർഎസ് വാരം ആചരിച്ചു.

ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സിന്റെയും ജില്ലാ ഗവ. മെഡിക്കൽ കോളജിന്റെയും സംയുക്‌താഭിമുഖ്യത്തിൽ ലോക ഒആർഎസ് വാരം ആചരിച്ചു. ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് പ്രസിഡന്റ് ഡോ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ച പരിപാടി ഡെപ്യൂട്ടി ഡിഎംഒ

ഓണത്തെ വരവേൽക്കാൻ പനമരം ബ്ലോക്ക് പഞ്ചായത്ത്… “ഒരു കൊട്ടപ്പൂവും, ഒരു മുറം പച്ചക്കറിയും” പദ്ധതിക്ക് തുടക്കമായി

പനമരം. ഈ വർഷത്തെ ഓണത്തെ വരവേൽക്കുന്നതിനായി പനമരം ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 30 ഏക്കർ സ്ഥലത്ത് പൂ കൃഷിയും പച്ചക്കറി കൃഷിയും ആരംഭിക്കും. പനമരം ബ്ലോക്ക് പഞ്ചായത്തിലെ 5 ഗ്രാമപഞ്ചായത്തുകളിലുമായി കർഷക

ഷോക്കേറ്റ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

വാഴവറ്റ പൂവണ്ണിക്കും തടത്തിൽ വീട്ടിൽ അനൂപ് പി വി, ഷിനു എന്നിവരാണ് മരിച്ചത്. വാഴവറ്റ കരിങ്കണ്ണിക്കുന്ന് കോഴിഫാമിൽ ഇന്ന് രാവിലെ 8 മണിക്കാണ് സംഭവം. ഫാമിന് ചുറ്റും കെട്ടിയ വൈദ്യുതി വേലിയിൽ നിന്നാണ് അപകടമുണ്ടായത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.