കരിപ്പൂരിന്‍റെ ആകാശം കൂടുതൽ വിസ്തൃമാകും, അന്താരാഷ്ട്ര വിമാനങ്ങള്‍ വൈകാതെ കുതിച്ചുയരും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു.

മലപ്പുറം: ആഭ്യന്തര വിമാനത്താവളമായി ഒതുങ്ങുമായിരുന്ന കരിപ്പൂരിലെ കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് വലിയ വിമാനങ്ങള്‍ കുതിച്ചുയരാന്‍ ഇനി അധികം കാത്തിരിക്കേണ്ടതില്ല. മലബാറിലെ ആദ്യ വിമാനത്താവളത്തിലേക്ക് കൂടുതല്‍ അന്താരാഷ്ട്ര വിമാനങ്ങളും കാര്‍ഗോ വിമാനങ്ങളും പറന്നിറങ്ങും. ഇതോടെ മലബാറിന്‍റെ വാണിജ്യ വ്യവസായ രംഗങ്ങളിലും പുത്തനുണര്‍വ് പ്രകടമാകും.

2020 ആഗസ്റ്റ് എട്ടിനുണ്ടായ കരിപ്പൂര്‍ വിമാന അപകടമാണ് മലബാറില്‍ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ആശ്രയിക്കുന്ന കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ചിറകുളെ തളര്‍ത്തിയത്. വിമാനത്താവളത്തിന്‍റെ റണ്‍വേ എന്‍ഡ് സുരക്ഷ ഏരിയ(runway end safety area-റെസ) ദീര്‍ഘിപ്പിക്കാതെ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ കഴിയില്ലെന്നും ആഭ്യന്തര വിമാനത്താവളമായി ചുരുങ്ങേണ്ടി വരുമെന്നുമുള്ള ആശങ്ക പടര്‍ന്നു. ഇതോടെ ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി സംസ്ഥാനസര്‍ക്കാര്‍ മുന്നോട്ടുപോയി.

ചിക്കുന്‍ഗുനിയ പിടിമുറുക്കുമെന്ന് WHO മുന്നറിയിപ്പ്; ചിക്കുന്‍ ഗുനിയ പകരുമോ? അറിയാം

ആഗോളതലത്തില്‍ ചിക്കുന്‍ഗുനിയ പൊട്ടിപുറപ്പെടാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന (WHO) മുന്നറിയിപ്പ്. ഇത്തവണ ഇന്ത്യന്‍ മഹാസമുദ്ര ദീപുകളിലും ആഫ്രിക്കയുടെ ചില ഭാഗങ്ങളിലും ദക്ഷിണേന്ത്യയിലും യൂറോപ്പിന്റെ ചില ഭാഗങ്ങളിലും പോലും വൈറസ് ശക്തമായ തിരിച്ചുവരവ് നടത്തും. ലോകാരോഗ്യ

വിരലുകളുടെ ഞൊട്ട ഒടിച്ചാൽ ആർത്രൈറ്റിസ് വരുമോ? ഡോക്ടർ പറയുന്നത് ഇങ്ങനെ…

ചിലനേരം ടെന്‍ഷന്‍ വരുമ്പോള്‍ വിരലുകളില്‍ ഞൊട്ട ഒടിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇങ്ങനെ ചെയ്താല്‍ നിങ്ങളുടെ എല്ലിന് എന്തെങ്കിലും പ്രശ്‌നമുണ്ടാവാന്‍ സാധ്യതയുണ്ടോ? അതോ ഇനി ആര്‍ത്രൈറ്റിസ് വരാന്‍ സാധ്യതയുണ്ടോ? ഇക്കാര്യത്തില്‍ സംശയമുള്ളവര്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ഒരു

ഇനിയും എത്ര നാള്‍? കേരളത്തിന്‍റെ നെഞ്ചുലച്ച മഹാദുരന്തത്തിന് ഒരാണ്ടാകുന്നു, പുനരധിവാസം ഇനിയും അകലെ, പലരും പട്ടികക്ക് പുറത്ത്

കല്‍പ്പറ്റ: കേരളത്തിന്‍റെ നെഞ്ചുലച്ച വയനാട് മഹാദുരന്തത്തിന് ഈ മാസം 30ന് ഒരു വർഷമാകുന്നു. 2024 ജൂലൈ 30ന് തിങ്കളാഴ്ച വെള്ളരിമലയുടെ തലപ്പത്ത് നിന്ന് ആർത്തലച്ചു വന്നൊരു ഉരുൾ ഒരുകൂട്ടം മനുഷ്യരുടെ പ്രിയപ്പെട്ടവരെയും പ്രിയപ്പെട്ടതിനെയുമെല്ലാം കവർന്നെടുത്തും.

പനവല്ലി പുഴയിൽ മൃതദേഹം കണ്ടെത്തി

പനവല്ലി: തിരുനെല്ലി പഞ്ചായത്തിലെ പനവല്ലി പുഴയിൽ മൃതദേഹം കണ്ടെത്തി. സർവ്വാണി കൊല്ലി ഉന്നതി ഭാഗത്താണ് ഇന്ന് പുലർച്ചെ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. പുഴയിൽ കമിഴ്ന്ന്‌ കിടക്കുന്ന നിലയിലുള്ള പോലീസെത്തി പുറത്തെടുത്തു. ഉദ്ദേശം 30-35 വയസ്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്, എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

തമിഴ്നാട്ടിലേയ്ക്ക് കടക്കാനായിരുന്നു പദ്ധതി, റെയിൽവെ സ്റ്റേഷനിലേയ്ക്കുള്ള വഴിതെറ്റി: റിമാൻഡ് റിപ്പോർട്ട്

കണ്ണൂർ: ജയിൽ ചാട്ടത്തിന് ശേഷം തമിഴ്നാട്ടിലേയ്ക്ക് കടക്കാനായിരുന്നു ​​ഗോവിന്ദച്ചാമിയുടെ പ​ദ്ധതിയെന്ന് റിമാൻഡ് റിപ്പോർട്ട്. ജയിലിൽ നിന്ന് പുറത്തെത്തി റെയിൽവെ സ്റ്റേഷനിലേക്ക് പോകാനായിരുന്നു പദ്ധതി. എന്നാൽ വഴി തെറ്റിയതിനാൽ റെയിൽവെ സ്റ്റേഷനിലേയ്ക്ക് എത്താനായില്ലെന്നും റിമാൻഡ് റിപ്പോർട്ട്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.