ബാണാസുരസാഗര്‍ അണക്കെട്ടിൽ നീരൊഴുക്ക് വർദ്ധിച്ചതിനാൽ നാളെ (ജൂലൈ 28) രാവിലെ ഏട്ടിന് സ്‌പിൽവെ ഷട്ടറുകളിലൂടെ 100 ക്യുബിക് മീറ്റർ അധികം ജലം തുറന്ന് വിടുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. നിലവിൽ രണ്ട്, മൂന്ന് ഷട്ടറുകൾ 85 സെന്റീമീറ്ററായി ഉയർത്തി വെള്ളം ഒഴുക്കി വിടുന്നുണ്ട്. കരമാൻ തോട്, പനമരം പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

ജില്ലയിൽ കൂടുതൽ മഴ കാപ്പികളത്ത്
ജില്ലയിൽ കഴിഞ്ഞ ദിവസം കൂടുതൽ മഴ ലഭിച്ചത് കാപ്പികളത്ത്. ജൂലൈ 26 ന് രാവിലെ 8 മുതൽ ജൂലൈ 27 ന് രാവിലെ 8 വരെ ലഭിച്ച കണക്ക് പ്രകാരമാണ് പടിഞ്ഞാറതറ ഗ്രാമപഞ്ചായത്തിലെ കാപ്പിക്കളം