മണ്ണ് പരിശോധന ക്യാമ്പയിനും കർഷക പരിശീലന പരിപാടിയും നടത്തി

മാനന്തവാടി:
ജില്ലാ മണ്ണ് പര്യവേക്ഷണ അസിസ്റ്റൻറ് ഡയറക്ടർ ഓഫീസിന്റെയും കൃഷി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ മാനന്തവാടി ഷീരോത്പാദക സഹകരണ സംഘം ഹാളിൽ ഏകദിന കർഷക പരിശീലന പരിപാടിയും മണ്ണ് പരിശോധന ക്യാമ്പയിനും സംഘടിപ്പിച്ചു.
മാനന്തവാടി ബ്ലോക്ക്‌ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ വി വിജോൾ അധ്യക്ഷത വഹിച്ച പരിപാടി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസി‌ഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.

മണ്ണ് സംരക്ഷണത്തിന്റെയും മണ്ണ് പരിപാലനത്തിൻ്റെയും പ്രാധാന്യത്തെക്കുറിച്ച് കർഷകരെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി ആസൂത്രണം ചെയ്തത്.
‘കാർഷിക അഭിവൃദ്ധിക്കായി മണ്ണ് പരിപാലനം’ എന്ന വിഷയത്തിൽ സീനിയർ കെമിസ്റ് എം രവി (സോയിൽ അനലിറ്റിക്കൽ ലാബ് വയനാട്), ‘സസ്യപോഷക മൂലകങ്ങളുടെ പ്രാധാന്യവും മണ്ണ് പരിശോധനയും’ എന്ന വിഷയത്തിൽ രാഹുൽ രാജ് എം (ജില്ലാ മണ്ണ് പര്യവേക്ഷണ ഓഫീസർ) എന്നിവർ സെമിനാറുകൾ നയിച്ചു. മാനന്തവാടി ബ്ലോക്കിലെ ഇരുന്നുറോളം കർഷകർ പങ്കെടുത്തു.

ജില്ലാ മണ്ണ് പര്യവേക്ഷണ അസിസ്റ്റന്റ് ഡയറക്ടർ വി അബ്ദുൾ ഹമീദ്, മാനന്തവാടി കൃഷി ഓഫീസർ കെ എസ് ആര്യ, മണ്ണ് പര്യവേക്ഷണ ഓഫീസർ എം രാഹുൽ രാജ് എന്നിവർ സംസാരിച്ചു.

പാൽ സംഭരണം:വില വർദ്ധന ആവശ്യപ്പെട്ട് ക്ഷീര കർഷകർ ധർണ്ണ നടത്തി.

കൽപ്പറ്റ: പാൽ സംഭരണ വില വർദ്ധന ആവശ്യപ്പെട്ട് ക്ഷീര കർഷക കൂട്ടായ്മയായ മലബാർ ഡയറി ഫാർമേഴ്‌സ് അസോസിയേഷൻ വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ മിൽമ യൂണിറ്റിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. കാലി

യുവജന കമ്മീഷൻ ജില്ലാ കോർഡിനേറ്റർ വാക്ക് ഇൻ ഇന്റർവ്യൂ

സംസ്ഥാന യുവജന കമ്മീഷന്റെ വിവിധ പദ്ധതികളിലേക്ക് ജില്ലാ കോർഡിനേറ്റർ നിയമനം നടത്തുന്നു. പ്ലസ്‌ടു യോഗ്യതയുള്ള 18 നും 40 നുമിടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. അപേക്ഷാഫോം www.ksyc.kerala.gov.in ൽ ലഭ്യമാണ്.

അത്താഴം ഒഴിവാക്കിയാല്‍ ഭാരം കുറയ്ക്കാന്‍ സാധിക്കുമോ?

അത്താഴം ഒഴിവാക്കിയാല്‍ ഭാരം കുറയ്ക്കാന്‍ സാധിക്കുമോ?അത്താഴം ഒഴിവാക്കിയും പ്രഭാതഭക്ഷണം പഴങ്ങള്‍ മാത്രമാക്കിയും ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നത് പതിവാണ്. തീര്‍ച്ചയായും ഈ ഭക്ഷണക്രമം ഫലം കാണിക്കുമെങ്കിലും ഇത് എല്ലാവര്‍ക്കും ഒരുപോലെ അനുയോജ്യമായിരിക്കണമെന്നില്ല. വ്യക്തികള്‍ക്ക് അനുസരിച്ച് മെറ്റബോളിസവും

വിവാഹിതനായ പുരുഷന്റെ പിറകെ നടന്ന് ശല്യം ചെയ്ത് യുവതി; സഞ്ചാര നിയന്ത്രണവും വിലക്കും ഏര്‍പ്പെടുത്തി കോടതി

വിവാഹിതനായ പുരുഷന്റെ പിറകെ നടന്ന് ശല്യം ചെയ്തതിന് യുവതിയ്‌ക്കെതിരെ സഞ്ചാരനിയന്ത്രണ ഉത്തരവുമായി കോടതി. പരാതിക്കാരന്റെ വസതിയുടെ 300 മീറ്റര്‍ ചുറ്റളവില്‍ യുവതി പ്രവേശിക്കരുതെന്നാണ് ഉത്തരവ്. ഡല്‍ഹി രോഹിണി കോടതിയിലെ സിവില്‍ ജഡ്ജി രേണുവാണ് ഉത്തരവ്

റാപ്പർ വേടനെതിരെ ബലാത്സംഗക്കേസ്

തിരുവനന്തപുരം: റാപ്പര്‍ വേടനെതിരെ ബലാത്സംഗ കേസ്. യുവ ഡോക്ടറുടെ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ സ്ഥലങ്ങളില്‍

ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ട്രംപിന്‍റെ 25 ശതമാനം നികുതി തിരിച്ചടിയാകുമോ? അമേരിക്കന്‍ സംഘം ഓഗസ്റ്റ് 25ന് ഇന്ത്യയിലേക്ക്

ദില്ലി: ഇന്ത്യ അമേരിക്ക വാപ്യാര കരാറിന്‍റെ ചര്‍ച്ചകള്‍ അവസാനിക്കും മുമ്പേയാണ് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയുടെ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം നികുതി നാളെ മുതല്‍ നിലവില്‍ വരുമെന്ന് പ്രഖ്യാപിച്ചത്. റഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാര

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.