വിമാനയാത്രയില്‍ അബദ്ധത്തില്‍ പോലും ഇവയൊന്നും കയ്യില്‍ വയ്ക്കരുതേ…

വളരെ സന്തോഷത്തോടെ ഒരു യാത്രയ്ക്കായി വിമാനത്താവളത്തില്‍ എത്തിയ നിങ്ങള്‍ ബാഗ് സ്‌കാന്‍ ചെയ്ത് കിട്ടുന്നതിനായി കാത്തിരിക്കുകയാണ്. പക്ഷേ ഒപ്പമുണ്ടായവര്‍ക്കും പിറകെ വന്നവര്‍ക്കും എല്ലാം അവരുടെ ബാഗുകള്‍ സ്‌കാന്‍ ചെയ്ത് കിട്ടിയിട്ടും നിങ്ങള്‍ക്ക് മാത്രം ബാഗ് സ്‌കാന്‍ ചെയ്ത് കിട്ടുന്നില്ല. എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ ചോദ്യം ഉയര്‍ത്തും. പക്ഷേ സംഭവിക്കാന്‍ പോകുന്നത് നാണക്കേടുള്ള കാര്യമാണ്. സുരക്ഷാ ജീവനക്കാര്‍ നിങ്ങളെ ഒരു വശത്തേക്ക് മാറ്റി നിര്‍ത്തുകയും നിങ്ങളുടെ ബാഗിലുള്ള സാധനങ്ങള്‍ പരിശോധിക്കുകയും ചെയ്യും.
അപ്പോഴായിരിക്കും കൊണ്ടുപോകാന്‍ പാടില്ലാത്ത എന്തെങ്കിലും നിങ്ങളുടെ ബാഗിലുണ്ടെന്ന് കണ്ടെത്തുന്നത്. വിമാന യാത്രയ്ക്ക് എത്തുമ്പോള്‍ നിങ്ങളുടെ ഹാന്‍ഡ് ബാഗില്‍ ഒരിക്കലും കൊണ്ടുപോകരുതാത്ത ചില സാധനങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം

വിമാന യാത്രയില്‍ ഒരിക്കലും ഹാന്‍ഡ് ബാഗില്‍ കൊണ്ടുപോകാന്‍ പാടില്ലാത്ത സാധനങ്ങള്‍

മൂര്‍ച്ചയുള്ള വസ്തുക്കള്‍
കത്തികള്‍, കത്രികകള്‍, റേസര്‍ ബ്ലേഡുകള്‍, നഖംവെട്ടി എന്നിവ പോലെയുള്ള മൂര്‍ച്ചയുള്ള വസ്തുക്കള്‍. മറ്റുളളവര്‍ക്ക് ദോഷം വരുത്തുന്ന എന്തും വിമാനത്താവള സുരക്ഷാ ഏജന്‍സികള്‍ ആയുധമെന്ന നിലയിലാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ബാഗിനുളളില്‍ മൂര്‍ച്ചയുള്ളത് എന്തെങ്കിലും ഉണ്ടെങ്കില്‍ അത് ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.
100 മില്ലിയില്‍ കൂടുതലുളള ദ്രാവകങ്ങള്‍

ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ ഹാന്‍ഡ് ബാഗില്‍ ദ്രാവകങ്ങള്‍ കൊണ്ടുപോകുന്ന കാര്യത്തില്‍ ചില നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. 100 മില്ലിയില്‍ കൂടുതലുളള കുപ്പിയോ കണ്ടെയ്‌നറോ. അതില്‍ വെള്ളം, ഷാംപൂ, സോസ്, അച്ചാര്‍ അല്ലെങ്കില്‍ പെര്‍ഫ്യൂം എന്തായാലും സുരക്ഷാ ഉദ്യോഗസ്ഥര്‍ അത് നിരീക്ഷിക്കും. 100 മില്ലിയില്‍ കുറവുളള കുപ്പികള്‍ സുതാര്യമായ പൗച്ചില്‍ വയ്ക്കുക എന്നതാണ് ഏറ്റവും സുരക്ഷിതമായ രീതി.

ലൈറ്ററുകളും തീപ്പെട്ടികളും
നിങ്ങളുടെ ഹാന്‍ഡ് ബാഗില്‍ ലൈറ്ററോ തീപ്പെട്ടിയോ പോലും കണ്ടെത്തിയാല്‍ സുരക്ഷാ ഏജന്‍സികള്‍ തടഞ്ഞുവയ്ക്കും. ഈ വസ്തുക്കള്‍ തീപിടിക്കുന്ന അപകടകാരികളായ വസ്തുക്കളായി കണക്കാക്കുന്നു. പുകവലിക്കുന്നവര്‍ക്കാണ് മിക്കപ്പോഴും ഈ തെറ്റുകള്‍ സംഭവിക്കുന്നത്.

കുഴഞ്ഞു വീണ് മരിച്ചു.

സുൽത്താൻ ബത്തേരി ബ്ലോക്കോഫീസിന് സമീപം കാർത്തിക ഹൗസിങ് കോളനി വാഴയിൽ വീട്ടിൽ ജുനൈസ് അബ്ദുള്ള (46) കുഴഞ്ഞു വീണ് മരിച്ചു. നിയമസഭയിലെ ഓണാഘോഷത്തിനിടെയാണ് മരണം. നിയമസഭഡെപ്യൂട്ടി ലൈബ്രേറിയനാണ്. നിലമ്പൂർ മുൻ എംഎൽഎ പി.വി അൻവറിന്റെ

ഓണം സമൃദ്ധമാക്കാന്‍ തനത് കാര്‍ഷിക വിഭവങ്ങളൊരുക്കി ജില്ലാതല കര്‍ഷക ചന്ത

ഓണം സമൃദ്ധമാക്കാന്‍ തനത് കാര്‍ഷിക വിഭവങ്ങളും ഉത്പന്നങ്ങളും വിപണിയിലെത്തിച്ച് ജില്ലാതല കര്‍ഷക ചന്ത. കൃഷി വകുപ്പ് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ പടിഞ്ഞാറത്തറ ബസ് സ്റ്റാന്റിന് സമീപം ഒരുക്കിയ കര്‍ഷക ചന്തയുടെ ജില്ലാതല ഉദ്ഘാടനം എം.എല്‍.എ

അജൈവ മാലിന്യങ്ങളാല്‍ പൂക്കളം തീര്‍ത്ത് ശുചിത്വമിഷന്‍

അജൈവ മാലിന്യങ്ങളാല്‍ പൂക്കളം തീര്‍ത്ത് ശുചിത്വമിഷന്‍. മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി അജൈവ മാലിന്യങ്ങള്‍ തരംതിരിക്കുന്നതിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്കെത്തിക്കുക ലക്ഷ്യമിട്ടാണ് ശുചിത്വമിഷന്‍ ഓണപൂക്കളം ഒരുക്കിയത്. അജൈവ മാലിന്യങ്ങളാല്‍ തയ്യാറാക്കിയ ഓണപൂക്കളം സംസ്ഥാനത്തിന് തന്നെ മാതൃകയായി

ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും മാനന്തവാടി ഐ.സി.ഡി.എസിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്കായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നല്‍കി. മാനന്തവാടി ഗ്രീനന്‍സ് റസിഡന്‍സില്‍ നടന്ന പരിപാടി ബ്ലോക്ക്പഞ്ചായത്ത്

മഴയുത്സവം ജില്ലാതല സാഹിത്യ ക്യാമ്പ് സംഘടിപ്പിച്ചു.

കുടുംബശ്രീ ജില്ലാ മിഷന്‍ ബാലസഭ കുട്ടികള്‍ക്കായി മഴയുത്സവം ജില്ലാകലാ സാഹിത്യ മത്സരങ്ങളും സാഹിത്യ ക്യാമ്പും സംഘടിപ്പിച്ചു. മാനന്തവാടി ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ഏകദിന ക്യാമ്പ് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍

പാറത്തോട് പി ഓ, പിൻ 673575. തരിയോട് വില്ലേജിൽ പോസ്റ്റ് ഓഫീസ് ആരംഭിച്ചു.

തരിയോട്: രാജ്യത്ത് തന്നെ പോസ്റ്റ് ഓഫീസ് നിലവിലില്ലാത്ത ഏക വില്ലേജായ തരിയോട് വില്ലേജിൽ പോസ്റ്റൽ വകുപ്പിന്റെ നേതൃത്വത്തിൽ പുതിയ പോസ്റ്റ് ഓഫീസ് അനുവദിച്ച് പ്രവർത്തനം ആരംഭിച്ചു. പോസ്റ്റ് ഓഫീസ് അനുവദിച്ചതിൽ നന്ദി അറിയിച്ചുകൊണ്ട് കോഴിക്കോട്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.