മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ ലോഞ്ച് ഒരുപടി കൂടി അടുത്തു. കഴിഞ്ഞ ദിവസം റെയിൽവേ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരങ്ങളും ചിത്രങ്ങളും പുറത്തുവിട്ടത്. ബുള്ളറ്റ് ട്രെയിൻ സ്റ്റേഷനുകളുടെ നിർമാണം പൂർത്തികരണത്തോട് അടുക്കുന്നുവെന്ന വിവരമാണ് അധികൃതർ എക്‌സിൽ പങ്കുവച്ചത്. ഗുജറാത്തിലെ മുംബൈ – അഹമ്മദാബാദ് ഇടനാഴിയിലുള്ള ബുള്ളറ്റ് ട്രെയിന് സ്റ്റേഷനുകളുടെ നിർമാണം പൂർണതയിലേക്ക് അടുക്കുന്നു. പുത്തൻ രൂപകൽപനയും എക്കോഫ്രണ്ട്‌ലി ഫീച്ചേഴ്‌സുമടക്കമുള്ള സ്റ്റേഷനുകൾ യാത്രക്കാരുടെ സുഖകരമായ യാത്രയ്ക്ക് മറ്റൊരു നാഴികക്കല്ലാകുമെന്നാണ് റെയിൽവേ അവകാശപ്പെടുന്നത്.

പുഷ്പ കൃഷിക്ക് പ്രിയമേറുന്നു, ഓണം വിളവെടുപ്പ് തുടങ്ങി.
കാവുംമന്ദം: ഓണ വിപണി ലക്ഷ്യമിട്ട് തരിയോട് ഗ്രാമപഞ്ചായത്തിന്റെ ധന സഹായത്തോടെ വിവിധ ജെ എൽ ജി ഗ്രൂപ്പുകൾ ചെയ്തുവരുന്ന ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. പാമ്പുംകുനി വാർഡിലെ ഹരിത ജെ എൽ ജി ഗ്രൂപ്പ്