വാതിലുകള്‍ തുറന്നിട്ടു ബസ് സര്‍വീസ്; കുടുങ്ങിയത് 4099 ബസുകള്‍; പിഴയായി ഈടാക്കിയത് 12.69 ലക്ഷം രൂപ

ഗതാഗത നിയമം ലംഘിച്ചു വാതിലുകള്‍ തുറന്നിട്ടു സര്‍വീസ് നടത്തിയതിനു പൊലീസ് നടത്തിയ പരിശോധനയില്‍ കുടുങ്ങിയത് 4099 ബസുകള്‍. ഇവരില്‍ നിന്ന് പിഴയായി ഈടാക്കിയത് 12,69,750 രൂപ. ബസുകളുടെ വാതിലുകള്‍ തുറന്നിട്ട് സര്‍വീസ് നടത്തുന്നത് തടയുന്നതിനായി റോഡ് സുരക്ഷാ മാനേജ്‌മെന്റ് ഐ.ജിയുടെ നേതൃത്വത്തില്‍ നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവിലാണ് വാഹനങ്ങള്‍ക്ക് പിഴ ഈടാക്കിയത്.

വാതിലുകള്‍ തുറന്നിട്ട് ബസുകള്‍ ഓടിക്കുന്നത് യാത്രക്കാര്‍ വീഴാനുള്ള ഗുരുതരമായ അപകടസാധ്യത സൃഷ്ടിക്കാറുണ്ട്. പ്രത്യേകിച്ച്‌ പെട്ടെന്നുള്ള ബ്രേക്കിംഗ്, മൂര്‍ച്ചയുള്ള വളവുകള്‍, തിരക്കേറിയ നഗരപ്രദേശങ്ങള്‍ എന്നിവയില്‍. ഈ സുരക്ഷിതമല്ലാത്ത രീതി മുമ്ബ് നിരവധി ഗുരുതരവും മാരകവുമായ അപകടങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

ആകെ 32,203 ബസുകള്‍ നാല് ദിവസത്തിനിടെ പരിശോധിച്ചത്. ബസുകളിലെ ജീവനക്കാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസും നടത്തി. ജില്ലാ പൊലീസ് മേധാവികള്‍, ട്രാഫിക് സോണല്‍ സൂപ്രണ്ടുമാര്‍, എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് സ്‌പെഷ്യല്‍ ഡ്രൈവ് നടത്തിയത്. പതിവായി തുടര്‍ പരിശോധനകള്‍ നടത്താന്‍ ഹൈവേ പട്രോള്‍ യൂണിറ്റുകള്‍ക്കും എന്‍ഫോഴ്സ്മെന്റ് യൂണിറ്റുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആവര്‍ത്തിച്ചുള്ള നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഗതാഗത, റോഡ് സുരക്ഷാ മാനേജ്മെന്റിന്റെ റോഡ് സുരക്ഷാ സംരംഭമായ ശുഭയാത്ര വാട്ട്സ്‌ആപ്പ് നമ്ബറില്‍ ( 974700 1099 ) നിയമലംഘനങ്ങള്‍ പൗരന്മാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാം.

പുഷ്പ കൃഷിക്ക് പ്രിയമേറുന്നു, ഓണം വിളവെടുപ്പ് തുടങ്ങി.

കാവുംമന്ദം: ഓണ വിപണി ലക്ഷ്യമിട്ട് തരിയോട് ഗ്രാമപഞ്ചായത്തിന്റെ ധന സഹായത്തോടെ വിവിധ ജെ എൽ ജി ഗ്രൂപ്പുകൾ ചെയ്തുവരുന്ന ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. പാമ്പുംകുനി വാർഡിലെ ഹരിത ജെ എൽ ജി ഗ്രൂപ്പ്

വയനാട് ജില്ലയിൽ എലിപ്പനി മരണങ്ങൾ വർദ്ധിക്കുന്നു: ചികിത്സതേടാൻ ഒട്ടും വൈകരുത്: ഡിഎംഒ

2024 ൽ 532 കേസുകൾ, 25 മരണങ്ങൾ; 2025 ജൂലൈ വരെ 147 കേസുകൾ, 18 മരണങ്ങൾ വയനാട്ടിൽ എലിപ്പനി പൊതുജനാരോഗ്യ ഭീഷണിയായി നിലനിൽക്കുന്നതിനാൽ പനിയടക്കമുള്ള രോഗലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടാൻ വൈകരുതെന്ന് ജില്ലാ

ടൂറിസം സംഘടനകൾ എം.എൽ.എയുമായി ചർച്ച നടത്തി.

വയനാട്ടിലെ ടൂറിസം രംഗത്തെ പ്രതിസന്ധിയെ കുറിച്ച് വിവിധ ടൂറിസം സംഘടനകളുടെ നേതൃത്വത്തിൽ കൽപറ്റ നിയോജക മണ്ഡലം എം.എൽ. എ അഡ്വ. ടി. സിദ്ധീഖ് എം. എൽ.എയുമായി ചർച്ച നടത്തി. മേഖലയിലെ പ്രധാന പ്രശ്നങ്ങൾ സംഘടനാ

നാഷണൽ സർവ്വീസ് സ്കീമിന്റെ ഹരിത ഭൂമി പദ്ധതിക്ക് തുടക്കമായി

വരദൂർ :വയനാട് ജില്ലാ ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീമിൻ്റെ നേതൃത്വത്തിൽ വരദൂർ പാടശേഖരത്തിൽ രണ്ടേക്കർ നെൽകൃഷിക്ക് തുടക്കമായി. .ജില്ലയിലെ 54 യൂണിറ്റുകളിൽ നിന്നും രണ്ടു വീതം വൊളണ്ടിയർമാർ ഈ പരിപാടിയിൽ പങ്കെടുത്തു. കൂടാതെ പ്രോഗ്രാം

വനംവകുപ്പ് നിലപ്പാടുകൾ തിരുത്തിയില്ലെങ്കിൽ ശക്തമായ സമരം :ടി.സിദ്ദിഖ് എം.എൽ എ

പടിഞ്ഞാറത്തറ: പൂഴിത്തോട് -പടിഞ്ഞാറത്തറ പാത വയനാടിന്റെ കണക്റ്റിവിറ്റിക്ക് ഏറെ പ്രാധാന്യമുള്ളതാണെന്നും,ആ പാതയോട് വനം വകുപ്പ് 1995-ൽ സ്വീകരിച്ച നിലപാട് ഇപ്പോൾ നടക്കുന്ന ഇൻവെസ്റ്റിഗേഷനിൽ ആവർത്തിച്ചാൽ ശക്തമായ പ്രക്ഷോഭത്തിന് വയനാട് വേദിയാകുമെന്നും താൻ അതിന്റെ മുൻ

മുജീബ് മാസ്റ്റർക്ക് യാത്രയയപ്പ് നൽകി

പുലിക്കാട് ഗവൺമെന്റ് എൽപി സ്കൂളിൽ 23 വർഷത്തെ തുടർച്ചയായ സേവനത്തിന് ശേഷം ഹെഡ്മാസ്റ്ററായി പ്രൊമോഷൻ ലഭിച്ച മുജീബ് മാസ്റ്റർക്ക് യാത്രയയപ്പ് നൽകി. ചടങ്ങ് വാർഡ് മെമ്പർ നിസാർ ൽ.കെ ഉദ്ഘാടനം ചെയ്തു. അബൂബക്കർ മാസ്റ്റർ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.