സ്വർണം വങ്ങാൻ പോകുന്നവർക്ക് നിരാശയും വിൽക്കാൻ പോകുന്നവർക്ക് ആവേശവുമുണ്ടാക്കുന്ന വാർത്ത. പവന് ഇന്ന് 1200 വര്‍ധിച്ചു. ഇതോടെ സ്വര്‍ണ വില പവന് 76,960 എന്ന സര്‍വകാല റെക്കോര്‍ഡിൽ എത്തിയിരിക്കുകയാണ്. ഗ്രാമിന് 150 രൂപയാണ് വര്‍ധിച്ചത്. 9620 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 73,200 രൂപയായിരുന്നു സ്വര്‍ണ വില. ഒരു മാസം കൊണ്ട് 3700 രൂപയാണ് വര്‍ധിച്ചത്.എന്തുകൊണ്ട് സ്വർണ വില ഇന്ന് കുത്തനെ കൂടി?
സംസ്ഥാനത്ത് ഇന്ന് പവന് 1200 വര്‍ധിച്ചതോടെയാണ് സ്വര്‍ണ വില 76,960 എന്ന സര്‍വകാല റെക്കോര്‍ഡിൽ ആണ് എത്തിയത്. സ്വർണ വിലയെ പല ഘടകങ്ങളും സ്വാധീനിക്കുന്നുണ്ട്. UD പ്രസിഡന്റ് ട്രംപിന്റെ നയത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണി ഇടിവിലാണ്. ഇതോടെ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞു. ഇതാണ് ആഭ്യന്തര സ്വര്‍ണ വില ഉയരാന്‍ കാരണം. ഇത് പ്രാദേശിക തലമായ കേരളത്തിലും പ്രതിഫലിച്ചു.

പുഷ്പ കൃഷിക്ക് പ്രിയമേറുന്നു, ഓണം വിളവെടുപ്പ് തുടങ്ങി.
കാവുംമന്ദം: ഓണ വിപണി ലക്ഷ്യമിട്ട് തരിയോട് ഗ്രാമപഞ്ചായത്തിന്റെ ധന സഹായത്തോടെ വിവിധ ജെ എൽ ജി ഗ്രൂപ്പുകൾ ചെയ്തുവരുന്ന ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. പാമ്പുംകുനി വാർഡിലെ ഹരിത ജെ എൽ ജി ഗ്രൂപ്പ്