പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഫിഷറീസ് ഡിപ്പാർട്ട്മെന്റ് നല്ലോണം മീനോണം പദ്ധതിയുടെ ഭാഗമായുള്ള മത്സ്യകൃഷിയുടെ വിളവെടുപ്പ് നടത്തി.
ജോസഫ് ജോൺ ചക്കാലക്കലിന്റെ പടുതാകുളത്തിൽ
പഞ്ചായത്ത് വികസനകാര്യ ചെയർമാൻ പി.എ ജോസ് വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു.മൂന്നാംവാർഡ് മെമ്പർ രജിത ഷാജി, നാലാംവാർഡ് മെമ്പർ
ബഷീർ ഈന്തൻ, ജോൺസൺ മുകളേൽ
മറ്റു പ്രദേശവാസികളും, മത്സ്യ വിളവെടുപ്പ് പരിപാടിയിൽ പങ്കെടുത്തു.

ഇനി വാട്‌സ്ആപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റ് വേറെ ലെവല്‍; ഇൻസ്റ്റഗ്രാമിന് സമാനമായി ‘ക്ലോസ് ഫ്രണ്ട്സ്’ ഫീച്ചര്‍ വരുന്നു.
മെറ്റയുടെ ഉടമസ്ഥതയിലുള്ള മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് നിരന്തരം പുതിയ സവിശേഷതകൾ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, ഇപ്പോൾ കമ്പനി അതിന്‍റെ സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ കൂടുതൽ വ്യക്തിഗതമാക്കാൻ പോകുന്നു. സ്റ്റാറ്റസ് ഇന്‍റര്‍ഫേസില്‍ ‘ക്ലോസ് ഫ്രണ്ട്സ്’ ഫീച്ചർ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് വാട്‌സ്ആപ്പ്.