ഫോൺ നഷ്ടപ്പെട്ടു പോയാൽ ഗൂഗിൾ പേ ഫോൺ പേ പോലുള്ള ആപ്പുകൾ സുരക്ഷിതമാക്കേണ്ടത് എങ്ങനെ?

നമ്മളെല്ലാവരും ദൈനം ദിനമായി പണമിടപാടുകള്‍ ചെയ്യുന്നവരാണ്. ഇന്നത്തെ കാലത്ത് ഫോണ്‍ ഉപയോഗിച്ച്‌തന്നെയാണ് നമ്മള്‍ എല്ലാ പണമിടമിടപാടുകളും നടത്തുന്നത്.ഗൂഗിള്‍ പേ, ഫോണ്‍ പേ തുടങ്ങിയ UPI ആപ്പുകളില്‍ അക്കൗണ്ടുകള്‍ ഉണ്ടാക്കിയാണ് നമ്മള്‍ നമ്മുടെ കാര്യങ്ങളെല്ലാം നടത്തിയെടുക്കുന്നത്. ഫോണില്‍ നിന്ന് തന്നെ വളരെ എളുപ്പത്തില്‍ പണം കൈമാറ്റം ചെയ്യാനാവും എന്നുള്ളത് തന്നെയാണ് എല്ലാവരെയും ഇത്തരം ആപ്പുകള്‍ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതും.

കാര്യം യുപിഐ പേയ്മെന്റ് സംവിധാനം ഏറെ ഈസിയും സൗകര്യപ്രദവുമാണെങ്കിലും നമ്മുടെ സ്മാർട്ട്ഫോണ്‍ നഷ്ടപ്പെട്ടാല്‍ ഈ യുപിഐ സേവനങ്ങള്‍ ദുരുപയോഗിക്കപ്പെടാനുള്ള സാധ്യതകള്‍ ഉണ്ട്. ഇത്തരത്തില്‍ അക്കൗണ്ടില്‍ നിന്നും പണം അപഹരിക്കപ്പെടുന്ന കേസുകള്‍ നിരവധിയാണ്. അ‌ടുത്തകാലത്ത് ഓണ്‍ലൈൻ തട്ടിപ്പുകള്‍ കുതിച്ചുയർന്നിട്ടുള്ളതില്‍ യുപിഐ തട്ടിപ്പുകളും ഏറെയാണ് . എന്നാല്‍ ഇത്തരത്തില്‍ നമ്മുടെ ഫോണ്‍ കളഞ്ഞുപോകുകയോ അപഹരിക്കപ്പെടുകയോ ചെയ്‌താല്‍ ആ ഘട്ടത്തില്‍ യുപിഐ അ‌ക്കൗണ്ടുകളില്‍ നിന്ന് പണം നഷ്ടമാകാതിരിക്കാൻ ചില കാര്യങ്ങള്‍ നമുക്ക് ചെയ്യാൻ കഴിയും. സ്മാർട്ട്ഫോണ്‍ നഷ്ടപ്പെട്ടാല്‍, യുപിഐ പ്ലാറ്റ്ഫോമുകളായ ഫോണ്‍പേ, ഗൂഗിള്‍ പേ എന്നിവയുടെ അ‌ക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത് പണം എങ്ങനെ സുരക്ഷിതമാക്കാം എന്ന് ഓരോ ഉപയോക്താവും അറിഞ്ഞിരിക്കണം. ഇതിനായി നമുക്ക് എളുപ്പത്തില്‍ ചില കാര്യങ്ങള്‍ ചെയ്യാനാകും ഇതെന്തൊക്കെയാണെന്ന് നോക്കാം.

സ്മാർട്ട്ഫോണ്‍ നഷ്ടമായാല്‍ ഗൂഗിള്‍ പേ (Google Pay) അ‌ക്കൗണ്ട് ബ്ലോക്ക് ചെയ്യുന്നതിനായി 18004190157 എന്ന നമ്ബറില്‍ കസ്റ്റമർ കെയറുമായി ബന്ധപ്പെടുക. ഗൂഗിള്‍ പേ അക്കൗണ്ട് ബ്ലോക്ക് ചെയ്യുന്നതിന് നിങ്ങളെ സഹായിക്കാൻ ഒരു കസ്റ്റമർ കെയർ റെപ്രസെന്ററ്റീവ് ഉണ്ടാകും. കൂടാതെ ആൻഡ്രോയിഡ്, ഐഒഎസ് സ്മാർട്ട്ഫോണുകളില്‍ ഫോണ്‍ കൈയിലില്ലെങ്കിലും ഡാറ്റ മായ്ക്കാൻ കഴിയും. ഫൈൻഡ് മൈ ഡിവൈസ് ഫീച്ചറിന് അനുബന്ധമായി ഈ സൗകര്യം ലഭിക്കും.

ഇനി ഫോണ്‍ പേ അകൗണ്ട് ആണ് ബ്ലോക്ക് ചെയ്യേണ്ടതെങ്കില്‍ ഇതിനായി 08068727374 അല്ലെങ്കില്‍ 02268727374 എന്നീ നമ്ബരുകളില്‍ സഹായം തേടാം. പ്രശ്നം റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെടുമ്ബോള്‍ നഷ്ടമായ ഫോണില്‍ ഫോണ്‍പേ ലോഗിൻ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്ബർ നല്‍കുക. വെരിഫൈ ചെയ്യാനായി ആ നമ്ബറിലേക്ക് ഒരു ഒടിപി അയയ്ക്കും.

ഇങ്ങനെ ഒടിപി അ‌യയ്ക്കുന്ന ഘട്ടത്തില്‍ ഒടിപി ലഭിച്ചില്ല എന്നത് സെലക്റ്റ് ചെയ്യുക. ശേഷം സിം കാർഡ് അല്ലെങ്കില്‍ ഡിവൈസ് നഷ്ടമായത് റിപ്പോർട്ട് ചെയ്യാനുള്ള ഓപ്ഷൻ സെലക്റ്റ് ചെയ്യുക. എന്നിട്ട് കസ്റ്റമർ കെയർ റെപ്രസെന്ററ്റേറ്റീവുമായി സംസാരിക്കാം. ഫോണ്‍ നമ്ബർ, ഇമെയില്‍ അഡ്രസ്, ലാസ്റ്റ് പേയ്മെന്റ് ഡീറ്റയില്‍സ്, ട്രാൻസാക്ഷൻ വാല്യൂ തുടങ്ങിയ ഡീറ്റെയില്‍സ് നല്‍കുമ്ബോള്‍ അ‌വർ അ‌ക്കൗണ്ട് ബ്ലോക്ക്ചെയ്യാൻ സഹായിക്കും.

പെരുമ്പാവൂരിൽ സഹകരണ ബാങ്ക് ജീവനക്കാരിയെ ഓഫീസ് കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് ബാങ്കിന്റെ കോൺഫ്രൻസ് ഹാളിലെ ഫാനിൽ തൂങ്ങിയ നിലയിൽ

സഹകരണ ബാങ്കിലെ താല്‍ക്കാലിക ജീവനക്കാരി ബാങ്കിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. പെരുമ്ബാവൂർ കൂവപ്പടി സർവീസ് സഹകരണ ബാങ്കിന്റെ ഭാഗമായ ജനസേവന കേന്ദ്രത്തിലെ താല്‍ക്കാലിക ജീവനക്കാരി കുറിച്ചിലക്കോട് സ്വദേശിനി അശ്വതി (30) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട്

ഓണ കുടിയന്മാരുടെ ശ്രദ്ധയ്ക്ക്; ഈ ദിവസങ്ങളിൽ ബീവറേജസ് പ്രവർത്തിക്കില്ല

സംസ്ഥാനം ഓണാഘോഷത്തിലേക്ക് കടന്നതോടെ വിപണികള്‍ സജീവം. തിരുവോണത്തിൻ്റെ തിരക്കില്‍ കേരളം അലിഞ്ഞതോടെ വ്യാപാരസ്ഥാപനങ്ങളിലടക്കം തിരക്ക് രൂക്ഷമാണ്. ഉത്രാടപ്പാച്ചില്‍ ദിവസമായ വ്യാഴാഴ്ച (04-09-2025) ഓണം ആഘോഷിക്കുന്നതിനായുള്ള ചിട്ടവട്ടങ്ങള്‍ ഒരുക്കുന്നതിനുള്ള പരക്കംപാച്ചിലിലാകും മലയാളികള്‍. ഓണം എത്തിയതോടെ കളകളും

ത്വൈബ കോൺഫ്രൻസ് സെപ്റ്റംബർ 22ന്

സുന്നി മഹല്ല് ഫെഡറേഷൻ സ്റ്റേറ്റ് കമ്മിറ്റി ആചരിക്കുന്ന ത്രൈമാസ റബീഅ് ക്യാമ്പയിൻ ജില്ലാതല സമാപനം സെപ്റ്റംബർ 22ന് തിങ്കൾ രാവിലെ 9.30 മുതൽ രണ്ട് മണിവരെ കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കും. സുന്നി മഹല്ല്

പനമരം ബ്ലോക്ക് പഞ്ചായത്തിൽ ‘കരുതാം കൗമാരം’ പദ്ധതിക്ക് തുടക്കമായി.

ആസ്പിരേഷനൽ ബ്ലോക്ക് പദ്ധതിയുടെ ഭാഗമായി പനമരം ബ്ലോക്ക് പഞ്ചായത്ത് ‘കരുതാം കൗമാരം’ പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പാക്കി. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള എല്ലാ സ്കൂളുകളിലും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ

ഫാറ്റിലിവറിന് പരിഹാരമുണ്ട്; നാല് പ്രത്യേക ഭക്ഷണ കോമ്പിനേഷനുകള്‍ പരീക്ഷിക്കൂ…

ഫാറ്റിലിവര്‍ ആളുകള്‍ക്കിടയില്‍ ഒരു സാധാരണ ആരോഗ്യപ്രശ്‌നമായി മാറിയിട്ടുണ്ട്. വ്യായാമം ഇല്ലായ്മയും ഭക്ഷണക്രമത്തിലെ വ്യതിയാനങ്ങളും ഒക്കെ ആളുകളെ രോഗികളാക്കുകയാണ്. കരള്‍രോഗ വിദഗ്ധനായ ഡോ. സൗരഭ് സേഥി പറയുന്നതനുസരിച്ച് നാല് ഭക്ഷണ കോമ്പിനേഷനുകള്‍ സംയോജിപ്പിച്ച് കഴിക്കുന്നത് ഫാറ്റിലിവര്‍

നിങ്ങളുടെ ഹെയര്‍സ്റ്റൈലും വായു മലിനീകരണത്തിന് കാരണമായേക്കാം; മുന്നറിയിപ്പുമായി പഠനം

പല തരത്തിലുള്ള ഹെയര്‍ സ്റ്റൈലുകള്‍ പരീക്ഷിക്കാന്‍ ഇഷ്ടമുള്ളവരാണല്ലേ നമ്മളില്‍ പലരും. നല്ല ഒരു ഹെയര്‍സ്റ്റൈല്‍ നമുക്ക് മികച്ച ആത്മവിശ്വാസം നല്‍കുന്നു. എന്നാല്‍ നിങ്ങള്‍ ചെയ്യുന്ന ഹെയര്‍ സ്റ്റൈലിംഗ് പ്രകൃതിക്ക് ദോഷകരമാവുമെന്ന് പറഞ്ഞാലോ ? അതേ,

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.