ദുൽഖുർ സൽമാൻ നായകനാകുന്ന കുറുപ്പിന്റെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി.

ദുൽഖർ സൽമാൻ അഭിനയരംഗത്തേക്ക് കടന്നു വന്ന സെക്കൻഡ് ഷോ എന്ന ചിത്രമൊരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന കുറുപ്പിന്‍റെ പുതിയ ടീസർ പുറത്തിറങ്ങി. അഞ്ച് ഭാഷകളിലാണ് ടീസർ പുറത്തിറങ്ങിയിരിക്കുന്നത്. 36 വര്‍ഷങ്ങള്‍, 300ലധികം ടിപ് ഓഫ്സ്, 1000ത്തിലധികം യാത്രകള്‍ എന്ന ഇന്ദ്രജിത്തിന്‍റെ സംഭാഷണങ്ങളോടെയാണ് ടീസര്‍ തുടങ്ങുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുന്ന കുറുപ്പിന്‍റെ പേര് പറയുന്നതില്‍ അവസാനിക്കുന്ന ടീസര്‍ നിഗൂഢത നിറഞ്ഞതാണ്.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുവാൻ റെക്കോർഡ് തുകയുടെ ഓഫറാണ് ചിത്രത്തിന് ലഭിച്ചത്. എങ്കിലും ആ ഓഫറുകളെ അവഗണിച്ച് ചിത്രം ഉടൻ തന്നെ തീയറ്ററുകളിൽ പ്രദർശനത്തിന് എത്തുവാൻ ഒരുങ്ങുകയാണ്. മികച്ചൊരു തിയറ്റർ അനുഭവം ഒ.ടി.ടി റിലീസിലൂടെ നഷ്ടപ്പെടുമെന്ന് ആശങ്കപ്പെട്ടിരുന്ന പ്രേക്ഷകർക്ക് ഒരു സന്തോഷവാർത്ത കൂടിയാണിത്.

ദുൽഖറിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്‍റെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫെയറർ ഫിലിംസും എം സ്റ്റാർ എന്‍റർടെൻമെന്‍റ്സും ചേർന്നാണ്. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബൈ, മാംഗ്ളൂർ, മൈസൂർ എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമാണ് കുറുപ്പിന് വേണ്ടി നടത്തിയത്. 105 ദിവസങ്ങൾ പൂർണമായും ഷൂട്ടിങ്ങിനായി ചിലവഴിച്ചു.

കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്‍റെ ഡബ്ബിങെല്ലാം പൂർത്തിയായതാണ്. ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ.എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്‍റെ പ്രൊഡക്ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.

മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – പ്രവീൺ ചന്ദ്രൻ, സൗണ്ട് ഡിസൈൻ – വിഘ്‌നേഷ് കിഷൻ രജീഷ്, മേക്കപ്പ് – റോനെക്സ് സേവ്യർ, കോസ്റ്റ്യൂംസ് – പ്രവീൺ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ, പി.ആർ.ഒ – ആതിര ദിൽജിത്, സ്റ്റിൽസ് – ഷുഹൈബ് എസ്.ബി.കെ, പോസ്റ്റർ ഡിസൈൻ – ആനന്ദ് രാജേന്ദ്രൻ.

കാസർകോട് വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിക്ക് മരണം വരെ തടവുശിക്ഷ

കാസര്‍കോട്: പടന്നക്കാട് പോക്‌സോ കേസില്‍ ഒന്നാം പ്രതി പി എ സലീമിന് മരണം വരെ തടവ് ശിക്ഷ. ഹൊസ്ദുര്‍ഗ് പോക്‌സോ അതിവേഗ കോടതിയുടേതാണ് ഉത്തരവ്. രണ്ടാം പ്രതി സുവൈബയ്ക്ക് കോടതി പിരിയും വരെ തടവ്

വരുന്ന ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യും’; അമീബിക്ക് മസ്തിഷ്‌ക ജ്വരം തടയാൻ പ്രഖ്യാപനവുമായി മന്ത്രി

അമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎന്‍സെഫലൈറ്റിസ്) തടയാന്‍ ജല സ്രോതസുകള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അമീബിക്ക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ

‘ഓണക്കാലത്ത് ഒരു മണി അരി പോലും അധികം നൽകിയില്ല, അവരിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കേണ്ട, സംസ്ഥാനം കൃത്യമായി ഇടപെട്ടു’; മുഖ്യമന്ത്രി

വെളിച്ചെണ്ണ വില വർധനയിൽ ഫലപ്രദമായി സംസ്ഥാന സർക്കാർ ഇടപെട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 500 രൂപയോളം വില വർധിച്ച ഘടത്തിൽ ശബരി വെളിച്ചെണ്ണ 349 രൂപയ്ക്ക് സപ്ലൈകോ നൽകി. സബ്സിഡി ഇതര വെളിച്ചെണ്ണ 429

“പെയ്തൊഴിയാതെ” നോവൽ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു

എഴുത്തുകാരി രമ്യ അക്ഷരത്തിന്റെ മൂന്നാമത്തെ പുസ്തകമായ “പെയ്തൊഴിയാതെ” എന്ന നോവലിന്റെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു. വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയ പെയ്തൊഴിയാതെ എന്ന നോവലിന്റെ പുതിയ പതിപ്പ് ചുരുങ്ങിയ ചുരുങ്ങിയ കാലം കൊണ്ടാണ് പുറത്തിറങ്ങുന്നത്.

കരാര്‍-സ്കീം തൊഴിലാളികളുടെ ഉത്സവബത്ത 250 രൂപയാക്കി, ആശാ വര്‍ക്കര്‍മാരുടെ ഉത്സവബത്ത 1450 രൂപയായി ഉയര്‍ത്തി

തിരുവനന്തപുരം: ഓണം പ്രമാണിച്ച് സംസ്ഥാനത്തെ കരാര്‍-സ്കീം തൊഴിലാളികള്‍ക്ക് നല്‍കുന്ന ഉത്സവബത്ത 250 രൂപ വര്‍ദ്ധിപ്പിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു. ആശാ വര്‍ക്കര്‍മാരുടെ ഉത്സവബത്ത 1200 രൂപയില്‍ നിന്ന് 1450 രൂപയായി ഉയര്‍ത്തി. അങ്കണവാടി,

ദേശീയ നേത്രദാന പക്ഷാചരണത്തിന് തുടക്കമായി

ജില്ലയില്‍ മരണാനന്തര നേത്രദാനം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ദേശീയ നേത്രദാന പക്ഷാചരണത്തിന് തുടക്കമായി. ആരോഗ്യ വകുപ്പും ആരോഗ്യകേരളവും ദേശീയ അന്ധതാ കാഴ്ച വൈകല്യ നിവാരണ പരിപാടിയുടെയും ആഭിമുഖ്യത്തില്‍ തരിയോട് ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല ബോധവത്ക്കരണ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.