സുരക്ഷിതരായി എല്ലാവരും വോട്ടെടുപ്പില്‍ പങ്കാളികളാകണം- ജില്ലാ കളക്ടര്‍ ഇരട്ട വോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി

നിയമസഭ തെരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് പ്രക്രിയയില്‍ എല്ലാവരും പങ്കാളികളാകണമെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. രാവിലെ 7 മുതല്‍ വൈകീട്ട് ആറ് വരെ നടക്കുന്ന വോട്ടെടുപ്പില്‍ അവസാന ഒരു മണിക്കൂറില്‍ കോവിഡ് രോഗികള്‍ക്കും, നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും വോട്ട് രേഖപ്പെടുത്താനുള്ള അവസരമാണ്. ഇവര്‍ സ്വന്തം വാഹനങ്ങളിലാണ് പോളിങ് ബൂത്തുകളില്‍ എത്തേണ്ടത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്കും നേരിട്ട് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്താവുന്നതാണ്. സുരക്ഷാ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി പോളിങ് ഓഫീസര്‍മാര്‍ക്ക് പി.പി.ഇ കിറ്റ് ലഭ്യമാക്കിയിട്ടുണ്ട്. ജില്ലയില്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 756 കോവിഡ് രോഗികളാണ്. 400ല്‍ പരം ആളുകള്‍ കോവിഡ് നിരീക്ഷണത്തിലുമുണ്ട്.

കോളനികളില്‍ മദ്യം, പണം എന്നിവ നല്‍കി വോട്ട് നേടുന്നതിനുള്ള ശ്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു. ഇത് തടയുന്നതിനായി കോളനികള്‍ കേന്ദ്രീകരിച്ച് മഫ്ടിയില്‍ ഉള്‍പ്പെടെ 40 സ്‌ക്വാഡുകളാണ് പ്രവര്‍ത്തിക്കുന്നത്. മതസ്പര്‍ദ്ധ, വ്യക്തിവിദ്വോഷം, സ്ഥാനാര്‍ത്ഥികളെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തല്‍ എന്നിവ നടത്തുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കുന്നതാണെന്ന് കളക്ടര്‍ പറഞ്ഞു.

ഇരട്ടവോട്ട് തടയുന്നതിനായി ഹൈക്കോടതി നിര്‍ദേശിച്ച എല്ലാ ക്രമീകരണങ്ങളും പോളിങ് ബൂത്തുകളില്‍ ഒരുക്കിയിട്ടുണ്ട്. ഇരട്ടവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും. ഉദ്യോഗസ്ഥര്‍ക്കു പുറമെ ബൂത്ത് ഏജന്റുമാരും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടര്‍മാരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ എല്ലാ സംവിധാനങ്ങളും ജില്ലയിലെ പോളിങ് ബൂത്തുകളില്‍ ഒരുക്കിയിട്ടുണ്ടെന്നും ജനങ്ങള്‍ പൂര്‍ണ സുരക്ഷിത ബോധത്തോടെ വോട്ട് ചെയ്യാനെത്താമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

പോളിങ് ഉദ്യോഗസ്ഥരില്‍ 60 ശതമാനം പേരും വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളിലെത്തി വോട്ടു ചെയ്തിട്ടുണ്ട്. അല്ലാത്തവര്‍ക്ക് തപാലില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ അയച്ചു നല്‍കിയെന്നും കലക്ടര്‍ പറഞ്ഞു.

പുഷ്പ കൃഷിക്ക് പ്രിയമേറുന്നു, ഓണം വിളവെടുപ്പ് തുടങ്ങി.

കാവുംമന്ദം: ഓണ വിപണി ലക്ഷ്യമിട്ട് തരിയോട് ഗ്രാമപഞ്ചായത്തിന്റെ ധന സഹായത്തോടെ വിവിധ ജെ എൽ ജി ഗ്രൂപ്പുകൾ ചെയ്തുവരുന്ന ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. പാമ്പുംകുനി വാർഡിലെ ഹരിത ജെ എൽ ജി ഗ്രൂപ്പ്

വയനാട് ജില്ലയിൽ എലിപ്പനി മരണങ്ങൾ വർദ്ധിക്കുന്നു: ചികിത്സതേടാൻ ഒട്ടും വൈകരുത്: ഡിഎംഒ

2024 ൽ 532 കേസുകൾ, 25 മരണങ്ങൾ; 2025 ജൂലൈ വരെ 147 കേസുകൾ, 18 മരണങ്ങൾ വയനാട്ടിൽ എലിപ്പനി പൊതുജനാരോഗ്യ ഭീഷണിയായി നിലനിൽക്കുന്നതിനാൽ പനിയടക്കമുള്ള രോഗലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടാൻ വൈകരുതെന്ന് ജില്ലാ

ടൂറിസം സംഘടനകൾ എം.എൽ.എയുമായി ചർച്ച നടത്തി.

വയനാട്ടിലെ ടൂറിസം രംഗത്തെ പ്രതിസന്ധിയെ കുറിച്ച് വിവിധ ടൂറിസം സംഘടനകളുടെ നേതൃത്വത്തിൽ കൽപറ്റ നിയോജക മണ്ഡലം എം.എൽ. എ അഡ്വ. ടി. സിദ്ധീഖ് എം. എൽ.എയുമായി ചർച്ച നടത്തി. മേഖലയിലെ പ്രധാന പ്രശ്നങ്ങൾ സംഘടനാ

നാഷണൽ സർവ്വീസ് സ്കീമിന്റെ ഹരിത ഭൂമി പദ്ധതിക്ക് തുടക്കമായി

വരദൂർ :വയനാട് ജില്ലാ ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീമിൻ്റെ നേതൃത്വത്തിൽ വരദൂർ പാടശേഖരത്തിൽ രണ്ടേക്കർ നെൽകൃഷിക്ക് തുടക്കമായി. .ജില്ലയിലെ 54 യൂണിറ്റുകളിൽ നിന്നും രണ്ടു വീതം വൊളണ്ടിയർമാർ ഈ പരിപാടിയിൽ പങ്കെടുത്തു. കൂടാതെ പ്രോഗ്രാം

വനംവകുപ്പ് നിലപ്പാടുകൾ തിരുത്തിയില്ലെങ്കിൽ ശക്തമായ സമരം :ടി.സിദ്ദിഖ് എം.എൽ എ

പടിഞ്ഞാറത്തറ: പൂഴിത്തോട് -പടിഞ്ഞാറത്തറ പാത വയനാടിന്റെ കണക്റ്റിവിറ്റിക്ക് ഏറെ പ്രാധാന്യമുള്ളതാണെന്നും,ആ പാതയോട് വനം വകുപ്പ് 1995-ൽ സ്വീകരിച്ച നിലപാട് ഇപ്പോൾ നടക്കുന്ന ഇൻവെസ്റ്റിഗേഷനിൽ ആവർത്തിച്ചാൽ ശക്തമായ പ്രക്ഷോഭത്തിന് വയനാട് വേദിയാകുമെന്നും താൻ അതിന്റെ മുൻ

മുജീബ് മാസ്റ്റർക്ക് യാത്രയയപ്പ് നൽകി

പുലിക്കാട് ഗവൺമെന്റ് എൽപി സ്കൂളിൽ 23 വർഷത്തെ തുടർച്ചയായ സേവനത്തിന് ശേഷം ഹെഡ്മാസ്റ്ററായി പ്രൊമോഷൻ ലഭിച്ച മുജീബ് മാസ്റ്റർക്ക് യാത്രയയപ്പ് നൽകി. ചടങ്ങ് വാർഡ് മെമ്പർ നിസാർ ൽ.കെ ഉദ്ഘാടനം ചെയ്തു. അബൂബക്കർ മാസ്റ്റർ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *