മാനന്തവാടിയിലെ തോല്‍വി: കെ.പി.സി.സി.നേതൃത്വം അന്വേഷിക്കണം: പി.കെ.ജയലക്ഷ്മി.

മാനന്തവാടി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മാനന്തവാടി നിയോജക മണ്ഡലത്തില്‍ യു.ഡി.എഫിന് ഉണ്ടായ പരാജയം പഠിക്കണമെന്ന് കെ.പി.സി.സി.യോട് സ്ഥാനാര്‍ത്ഥിയായിരുന്ന പി.കെ. ജയലക്ഷ്മി ആവശ്യപ്പെട്ടു. പാര്‍ട്ടിക്കുള്ളില്‍ കൃത്യമായ എതിര്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായതാണ് താഴെ തട്ടിലെ പ്രവര്‍ത്തകര്‍ നല്‍കുന്ന റിപ്പോര്‍ട്ട്. മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും കോണ്‍ഗ്രസിനുള്ളില്‍ തന്നെയുള്ളവര്‍ എതിരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അതു കൊണ്ടാണ് വയനാട്ടിലെ രണ്ട് മണ്ഡലങ്ങളില്‍ വിജയമുണ്ടായിട്ടും യു.ഡി.എഫിന് മേല്‍ക്കൈ ഉള്ള മാനന്തവാടിയിലെ പരാജയത്തിന് പ്രധാന കാരണമെന്നും ജയലക്ഷ്മി പറഞ്ഞു.

പ്രചരണ സമയത്ത് രാഹുല്‍ ഗാന്ധിയുടെ സ്വപ്ന പദ്ധതിയായിരുന്ന ന്യായ് പദ്ധതിയെക്കുറിച്ചും പ്രകടന പത്രികയിലെ കര്‍ഷക കടാശ്വാസ പദ്ധതിയെ കുറിച്ചുമൊന്നും വോട്ടര്‍മാര്‍ക്കിടയില്‍ പ്രചരിപ്പിച്ചില്ല. ഇടത് സര്‍ക്കാരിനെ വിമര്‍ശിച്ചില്ല. ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എല്‍. ഡി.എഫ്. സ്ഥാനാര്‍ത്ഥിയുടെ സ്തുതി പാഛകരായിരുന്നു. നല്ലൊരു വിഭാഗം യു.ഡി.എഫിന്റെയും സ്ഥാനാര്‍ത്ഥിയുടെയും വിജയത്തിന് വേണ്ടി അക്ഷീണം പ്രയത്‌നിച്ചപ്പോള്‍ ചെറിയൊരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും നിശബ്ദരായിരുന്നു. പ്രവര്‍ത്തിച്ച ഭാരവാഹികളെയും പ്രവര്‍ത്തകരെയും അവഹേളിക്കാനും അപമാനിക്കാനുമാണ് ഇപ്പോള്‍ ഒരു വിഭാഗം ശ്രമിക്കുന്നത്. നിജ സ്ഥിതികള്‍ പുറത്ത് കൊണ്ടുവരുന്നതിനും കോണ്‍ഗ്രസിനെ ശാക്തീകരിക്കുന്നതിനും കെ.പി. സി.സി. ഒരു അന്വേഷണ സമിതിയെ നിയോഗിക്കണമെന്ന് ജയലക്ഷ്മി ആവശ്യപ്പെട്ടു.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്ത്. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ

വയനാട് ടൂറിസം കേരള ടൂറിസത്തിന് അനിവാര്യം: മന്ത്രി പി എ മുഹമ്മദ്‌ റിയാസ്

മാനന്തവാടി: വയനാട് ടൂറിസം കേരള ടൂറിസത്തിന് അനിവാര്യമെന്ന് വിനോദസഞ്ചാര പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മാനന്തവാടി പഴശ്ശി പാർക്കിൽ വയനാട് പാക്കേജിൽ ഉൾപ്പെടുത്തി 1.20 കോടി രൂപ ചെലവഴിച്ച് നടപ്പാക്കിയ വിവിധ

ക്വട്ടേഷൻ കവർച്ചാ സംഘത്തെ പൊക്കി വയനാട് പോലീസ്

കൽപ്പറ്റ: മഹാരാഷ്ട്രയിൽ ഒന്നര കോടിയോളം രൂപ കവർച്ച നടത്തി കേരളത്തി ലേക്ക് കടന്ന പാലക്കാട് സ്വദേശികളെ അതി സാഹസികമായി പിടികൂടി മഹാരാഷ്ട്ര പോലീസിന് കൈമാറി വയനാട് പോലീസ്. കുമ്മാട്ടർമേട്, ചിറക്കടവ്, ചിത്തിര വീട്ടിൽ നന്ദകുമാർ(32),

വിദ്യാർത്ഥികളെ അനുമോദിച്ചു.

കാവുംമന്ദം:കാവുംമന്ദം കുണ്ട്ലങ്ങാടി ഡി.വൈ.എഫ് ഐ ചേരിക്കണ്ടി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് ജോബിസൺ ജെയിംസ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് സെക്രട്ടറി കെ.

വിദ്യാർത്ഥികളെ അനുമോദിച്ചു.

പൊഴുതന ആറാം മൈൽ ഡി.വൈ.എഫ്.ഐ മേൽമുറി യൂണിറ്റ് കമ്മിറ്റി എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. മുൻ എം.എൽ.എ യും സി.പി.ഐ.എം വയനാട് ജില്ലാ കമ്മിറ്റിയംഗവുമായ സി.കെ ശശീന്ദ്രൻ ഉദ്ഘാടനം

ടൗൺഷിപ്പും മാതൃകാ വീടും കടലാസിൽ നിന്നും ഗുണഭോക്താക്കളിൽ എത്തണം:എ.യൂസഫ്

കൽപ്പറ്റ: മുണ്ടക്കൈ – ചൂരൽമല ദുരന്തവുമായി സർക്കാറും രാഷ്ട്രീയ പാർട്ടികളും ആഴ്ച്ചകൾക്കുള്ളിൽ പിരിച്ചെടുത്ത കോടിക്കണക്കിന് രൂപ സാങ്കേതികത്വം പറഞ്ഞ് ഒരു വർഷം നീട്ടികൊണ്ട് പോയത് നീതീകരിക്കാനാവില്ലെന്ന് എസ്ഡിപി ഐ ജില്ലാ പ്രസിഡന്റ് എ.യൂസഫ്. കൽപ്പറ്റ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *