കഞ്ഞിവെള്ളം കളയല്ലേ, മുടിയുടെ ആരോഗ്യത്തിന് ഇത് ബെസ്റ്റാ…

ആരോഗ്യ ഗുണങ്ങളാല്‍ സമ്പന്നമാണ് കഞ്ഞിവെള്ളം. എന്നാല്‍ മിക്ക വീടുകളിലും കഞ്ഞിവെള്ളം കളയാറാണ് പതിവ്. എന്നാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല മുടിയുടെ സംരക്ഷണത്തിന്റെ കാര്യത്തിലും ഏറെ മുന്നിലാണ് കഞ്ഞിവെള്ളത്തിന്റെ സ്ഥാനം. തലമുടിയുടെ പല പ്രശ്‌നങ്ങള്‍ക്കും കഞ്ഞിവെള്ളം ഉത്തമ പരിഹാരമാണ്. മുടിയുടെ സംരക്ഷണത്തിന് കഞ്ഞിവെള്ളം എങ്ങനെയെല്ലാം സഹായിക്കുന്നു എന്നു നോക്കാം.

പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റും കഞ്ഞിവെള്ളത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ മുടിയുടെ വളര്‍ച്ചയ്ക്ക് ഉത്തമമായ ഘടകങ്ങളാണ്. കഞ്ഞിവെള്ളം തലമുടിയില്‍ തേച്ച ശേഷം അല്‍പസമയം മസാജ് ചെയ്യുക. തുടര്‍ന്ന് കഴുകി കളയുക. ഇങ്ങനെ ചെയ്താല്‍ തലമുടിക്ക് പ്രോട്ടീന്‍ ട്രീറ്റ്മെന്റ് ചെയ്യുന്ന ഗുണം ലഭിക്കുന്നു.

ഇതിനു പുറമെ നല്ലൊരു കണ്ടീഷ്ണര്‍ കൂടിയാണ് കഞ്ഞിവെള്ളം. മുടിയില്‍ ഷാംപൂ ചെയ്ത ശേഷം കഞ്ഞിവെള്ളം ഉപയോഗിച്ച് മുടി കഴുകുന്നത് മുടിയെ മൃദുവാക്കാന്‍ സഹായിക്കുന്നു. മുടിയുടെ അറ്റം പിളരുന്നതിനും നല്ലൊരു പരിഹാരമാണ് കഞ്ഞിവെള്ളം. ആഴ്ചയില്‍ രണ്ട് തവണ കഞ്ഞിവെള്ളം ഉപയോഗിച്ച് തലമുടി കഴുകുന്നത് മുടിയുടെ അറ്റം പൊട്ടുന്നത് തടയും.

മുടിയുടെ വളര്‍ച്ചയ്ക്കും കഞ്ഞിവെള്ളം ഗുണകരമാണ്. ഇത് ഉപയോഗിച്ച് മുടി കഴുകുന്നത് മുടിയെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. താരനും നല്ലൊരു പരിഹാരമാണ് കഞ്ഞിവെള്ളം. കഞ്ഞിവെള്ളം ഉപയോഗിച്ച് തലമുടി കഴുകുന്നത് താരനെ ഇല്ലാതാക്കാന്‍ സഹായിക്കും.

തലമുടിക്ക് മാത്രമല്ല മുഖ സൗന്ദര്യത്തിനും കഞ്ഞിവെള്ളം നല്ലതാണ്. ഒരു ടോണര്‍ പോലെ ഉപയോഗിക്കാവുന്നതാണ് ഇത്. കോട്ടണ്‍ തുണിയില്‍ അല്‍പം കഞ്ഞിവെള്ളം മുക്കി മുഖത്തും കണ്‍തടങ്ങളിലും കഴുത്തിലും പുരട്ടുന്നത് ചര്‍മ്മകാന്തി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. സൂര്യപ്രകാശം മൂലം ചര്‍മ്മത്തിലേല്‍ക്കുന്ന കരിവാളിപ്പ് മാറ്റാനും കഞ്ഞിവെള്ളം തേച്ചാല്‍ മതിയാകും.

തൊഴിൽ ഇടങ്ങളിൽ സ്ത്രീ സുരക്ഷ ബോധ വൽക്കരണവും സുരക്ഷാ സമിതിയും രൂപീകരിച്ചു.

പനമരം: പനമരം ജനമൈത്രീ പോലീസും പനമരത്തെ വ്യാപാരിവ്യവസായി എകോപന സമിതിയും സംയുക്തമായി സംഘടിപ്പിച്ച തൊഴിൽ ഇടങ്ങളിൽ സ്ത്രീ സുരക്ഷ സമിതിയും, സ്ത്രീ സുരക്ഷ നിയമ ബോധവൽക്കരണ ക്ലാസും പനമരം പഞ്ചായത്ത് ഹാളിൽ നടത്തി. പരിപാടി

പോഷൺ വൈത്തിരി പദ്ധതിക്ക് തുടക്കം

വൈത്തിരി ഗ്രാമപഞ്ചായത്ത് ആവിഷ്‌കരിച്ച ‘പോഷൺ വൈത്തിരി’ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം വി വിജേഷ് നിർവഹിച്ചു. ഗ്രാമപഞ്ചായത്തിൽ അഞ്ച് വയസിന് താഴെ തൂക്കക്കുറവുള്ള കുട്ടികളിലെ പോഷകാഹാരക്കുറവ് തടയുക, കുട്ടികളുടെ ആരോഗ്യവളർച്ച ഉറപ്പാക്കുക എന്നതാണ്

രക്തദാന ക്യാമ്പ് നടത്തി

മാനന്തവാടി : ടീം ജ്യോതിർഗമയയും ശതാവരി മകര ആയുർവേദ ആശുപത്രിയും ചേർന്ന് രക്തദാന ക്യാമ്പ് നടത്തി. മെഡിയ്ക്കൽ കോളജ് ബ്ലഡ് ബാങ്കിൽ നടന്ന ക്യാപ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.

നെഹ്‌ല ഫാത്തിമക്ക് അഖില കേരള ഇംഗ്ലീഷ് പ്രസംഗത്തിൽ ഒന്നാം സ്ഥാനം

പാല:ജിമ്മി ജോസ് ചീനക്കാലേൽ അഖില കേരള ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ നെഹ്‌ല ഫാത്തിമ ഒന്നാം സ്ഥാനം നേടി. ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് ലണ് പാലാ കാടനാട് സെന്റ് സെബാസ്റ്റ്യൻ എച്ച്.എസ്.എസ് കാനാടിലാണ് മത്സരം നടന്നത്.

സംപ്രേഷണാവകാശ കരാർ തർക്കത്തില്‍ തീരുമാനമായില്ല, ഐഎസ്‌എൽ അനിശ്ചിതകാലത്തേക്ക് മാറ്റി.

ദില്ലി: ഇന്ത്യൻ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) അനിശ്ചിതകാലത്തേക്ക് മാറ്റി. സെപ്റ്റംബറില്‍ ആരംഭിക്കേണ്ട സീസണ്‍ സംപ്രേഷണാവകാശ കരാർ തർക്കത്തെ തുടർന്നാണ് അനിശ്ചിതകാലത്തേക്ക് മാറ്റിയത്. ഫെഡറേഷനുമായുള്ള മാസ്റ്റര്‍ റൈറ്റ് എഗ്രിമെന്‍റ് പുതുക്കുന്ന കാര്യത്തില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ ഐഎസ്എല്‍ മാറ്റിവെക്കാനുള്ള

കുടിക്കാഴ്ച്ച മാറ്റി.

മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.