ഇന്നലെ രാത്രിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും വലിയകുന്ന് ചെറുപുഷ്പഗിരി ചുണ്ടൻതടത്തിൽ ജോണിയുടെ വീടിന്റെ അടുക്കള ഭാഗം ഭാഗികമായി തകർന്നു.ജോണിയും മകളും ശബ്‌ദം കേട്ടാണ് അടുക്കള ഭാഗം തകർന്നത് അറിഞ്ഞത്. ഏകദേശം 15 വർഷത്തിൽ കൂടുതലായി ചുടുകട്ട കൊണ്ട് നിർമിച്ച ഇ വീട്ടിലാണ് ഇവർ താമസം.

നിപ: ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍
മലപ്പുറം ജില്ലയിലും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വയനാട്ടിലും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ടി മോഹന്‍ദാസ്. ജില്ലയിലെ പഴംതീനി വവ്വാലുകളില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് മുന്‍ വര്‍ഷത്തില്‍