പനമരം ഗവ.ഹയർ സെക്കണ്ടറിയിൽ 3 കോടി കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു. ചടങ്ങിൽ ബഹു. കേരള പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് അധ്യക്ഷനായിരുന്നു. മുഖ്യാതിഥിയായി കേരള നിയമസഭാ . സ്പീക്കർ പി ശ്രീരാമകൃഷ്ണനും മുഖ്യപ്രഭാഷണം കേരള ധനകാര്യ മന്ത്രി ഡോ. ടി.എം. തോമസ് ഐസക്കും നിർവ്വഹിച്ചു.
പനമരം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ലളിതമായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ പി.കെ. അസ്മത്ത്, ബ്ലോക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ പി.സതീദേവി, ഹെഡ് മാസ്റ്റർ വി.മോഹനൻ എന്നിവർ സംബന്ധിച്ചു. സീനിയർ അസിസ്റ്റന്റ് ടി.ടി. ജെയിംസ് നന്ദി പ്രകാശിപ്പിച്ചു.

ഈ ഓറഞ്ച് പൂച്ച അപകടകാരിയെന്ന് കേരള പോലീസ്
സോഷ്യല്‍ മീഡിയയിലെ ഒരു ഓറഞ്ച് എഐ പൂച്ചയാണ് ഇപ്പോള്‍ ചര്‍ച്ച. പലതരം ചെപ്പടി വിദ്യകള്‍ കൈവശമുള്ള ഈ ഓറഞ്ച് പൂച്ചയുടെ വീഡിയോ കാണാത്തവര്‍ വളരെ വിരളമാണ്. എന്നാല്‍ ഇവനാളത്ര ശരിയല്ലായെന്ന് പറഞ്ഞാലോ… പൂച്ചയുണ്ട് സൂക്ഷിക്കുക