കമ്പളക്കാട് മുൻഗാമികളെ സ്മരിക്കലും അവരുടെ പാത പിന്തുടരലും വിശ്വാസികളുടെ ബാധ്യതയാണെന്നും അത് വിശുദ്ധ ഖുർആന്റെ മാർഗ്ഗദർശനമാണെന്നും സമസ്ത പ്രാർഥനാ ദിനത്തിന്റെ ഭാഗമായി കമ്പളക്കാട് മദ്‌റസത്തുൽ അൻസാരിയ്യയിൽ നടന്ന പ്രാർഥനാ സംഗമം അഭിപ്രായപ്പെട്ടു. കെ.മുഹമ്മദ് കുട്ടി ഹസനി അനുസ്മരണ പ്രഭാഷണം നടത്തി. എണ്ണൂറിലേറെ വിദ്യാർഥികളും അധ്യാപകരും മാനേജ് മെന്റ് ഭാരവാഹികളും രക്ഷിതാക്കളും സംബന്ധിച്ച സംഗമത്തിൽ ഖുർആൻ പാരായണത്തിനും ദു ആ മജ് ലിസിനും ഖത്തീബ് മുസ്തഫ ഫൈസി ഗൂഡല്ലൂർ നേതൃത്വം നൽകി. സ്വദ്‌ർ മുഅല്ലിം ഹാരിസ് ബാഖവി കമ്പളക്കാട് ആമുഖ ഭാഷണം നടത്തി.

ഫീലിംഗ് ട്രാപ്പ്ഡ്! വിദേശത്ത് വെച്ച് നിങ്ങളുടെ പാസ്പോർട്ട് നഷ്ടമായാൽ എന്ത് ചെയ്യും?
വിദേശ യാത്ര എന്നത് പലരുടെയും സ്വപ്നമാണ്. പുതിയ സംസ്കാരങ്ങൾ, വ്യത്യസ്തമായ രുചികൾ, കാണാ കാഴ്ചകൾ, സാഹസികതകൾ എന്നിവയാൽ നിറഞ്ഞ ആവേശകരമായ അനുഭവമാണ് ഓരോ വിദേശ യാത്രകളും സമ്മാനിക്കുക. എന്നാൽ, തീർത്തും അപരിചിതമായ ഒരു സ്ഥലത്ത്