കൽപ്പറ്റ: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മുപ്പത്തിയെട്ടാമാതവയനാട് ജില്ലാ സമ്മേളനം നവംബർ 11 വെള്ളിയാഴ്ച മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9 മണിക്ക് ജില്ലാ പ്രസിഡണ്ട് എം.കെ.സോമസുന്ദരൻ പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. 10.30 ന് ബത്തേരി നിയോജക മണ്ഡലം എം.എൽ. എ. ഐ.സി. ബാലകൃഷ്ണൻ സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.
ചടങ്ങിൽ മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ. വിനയൻ, അസോസിയേഷന്റെ ജില്ലാ, സംസ്ഥാന നേതാക്കൾ സംസാരിക്കും. തുടർന്ന് ഉച്ചക്ക് 12 മണിക്ക് മീനങ്ങാടി ടൗണിൽ പ്രകടനം നടക്കും. ഉച്ചക്ക് ശേഷം നടക്കുന്ന പ്രതിനിധി സമ്മേളനം എ.കെ.പി.എ.സംസ്ഥാന പ്രസിഡണ്ട് ഗിരീഷ് പട്ടാമ്പി ഉദ്ഘാടനം നിർവഹിക്കും. സംസ്ഥാന ട്രഷറർ ജോയ് ഗ്രെയ്സ്, സംസ്ഥാന സെക്രട്ടറി യൂസഫ് കാസിനോ എന്നിവർ പങ്കെടുക്കും. കൂടാതെ സമ്മേളനത്തോട് അനുബന്ധിച്ച് വിവിധ ക്യാമറ കമ്പനികളുടെ സ്റ്റാളുകളും, ഫോട്ടോഗ്രാഫി വീഡിയോ ഗ്രാഫി ഉൽപന്നങ്ങളുടെ ട്രെയ്ഡ് ഫെയറുകളും ഫോട്ടോ പ്രദർശനവും ഉണ്ടായിരിക്കും.

എംഎൽഎ ഫണ്ട് വികസന പദ്ധതികൾക്ക് ഭരണാനുമതിയായി
സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി കൈപ്പഞ്ചേരി മൂന്ന് സെന്റ് കോളനിയിൽ ഓവുചാൽ നിര്‍മാണത്തിന് ഏഴ് ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചു. ഇതിന്