മൂലങ്കാവ്: മൂലങ്കാവ് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ പ്രധാൻമന്ത്രി സുരക്ഷിത മാതൃത്വ അഭിയാൻ പദ്ധതിയുടെ ഭാഗമായി പ്രതിമാസ ചെക്കപ്പിന് വരുന്ന ഗർഭിണികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു. ഹോസ്പിറ്റലിൽ നിന്നും പ്രത്യേകം അനുവദിച്ച ലഞ്ച് ബോക്സിലാണ് കുട്ടികൾ ഉച്ചഭക്ഷണം കൊണ്ടുവന്ന് വിതരണം ചെയ്തത്. പ്രോഗ്രാം ഓഫീസർ ശ്രീജ വളണ്ടിയർ ലീഡേഴ്സ് ആയ മെൽബിൻ തോമസ്, എൽജസ് സാറ അബ്രഹാം ,ഹുദാ ഹനീന ,എബി വർഗീസ് എന്നിവർ നേതൃത്വം നൽകി

പോത്തുകുട്ടി വിതരണം
കോട്ടത്തറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിധവകൾക്കായി നടപ്പിലാക്കുന്ന പോത്തുകുട്ടി വിതരണം (ജനറല്‍, എസ്.ടി) പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഓഗസ്റ്റ് 27ന് വൈകുന്നേരത്തിനകം വാർഡ് മെമ്പർമാര്‍ക്കോ ഗ്രമപഞ്ചായത്ത് ഓഫീസിലോ നൽകണം. ഫോൺ: