ശ്രേയസ് അമ്പുകുത്തി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷത്തിന്റെ ഭാഗമായി എടക്കൽ സ്കൂളിൽ ചിത്രരചന മത്സരം സംഘടിപ്പിച്ചു.നെന്മേനി ഗ്രാമപഞ്ചായത്ത് മെമ്പർ ബിജു ഇടയനാൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.ശിശുദിനസന്ദേശം നൽകി.ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചർ,ജാൻസി ബെന്നി,വത്സജോയി,സുനി ജോബി എന്നിവർ സംസാരിച്ചു.

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ
നടി മീനു മുനീർ അറസ്റ്റിൽ. നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്‌തു പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.