കാവുംമന്ദം: വന്യജീവി സങ്കേതത്തിന്റെ ഒരു കിലോമീറ്റർ പരിധിയിൽ ബഫർ സോൺ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് തരിയോട് ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ജനപ്രതിനിധികൾ, വനം വകുപ്പ്, വില്ലേജ് ഉദ്യോഗസ്ഥരടക്കം പങ്കെടുപ്പിച്ചുകൊണ്ട് പ്രത്യേക യോഗം ചേർന്ന് ബഫർസോണുമായി ബന്ധപ്പെട്ട പഞ്ചായത്ത് തല സമിതി രൂപീകരിച്ചു. വനാതിർത്തി പങ്കിടുന്ന വാർഡുകളിലെ എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് ഡിസംബർ 31ന് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ തരിയോട് ഫൊറോന പള്ളി ഹാളിൽ പ്രത്യേക കൺവെൻഷൻ ചേർന്ന് ബഫർസോൺ സംബന്ധിച്ച് ജനങ്ങളോട് വിശദീകരിക്കുന്നതിനും യോഗം തീരുമാനിച്ചു. പ്രസ്തുത യോഗത്തിൽ ഗ്രാമപഞ്ചായത്ത് അധികൃതർക്കൊപ്പം വനം, റവന്യൂ വകുപ്പ് അധികൃതരെയും പങ്കെടുപ്പിക്കും. ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് വേണ്ടി തരിയോട് ഗ്രാമപഞ്ചായത്തിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. കരട് ബഫർസോൺ പരിധിയിൽ ഉൾപ്പെട്ടവർക്ക് വിദഗ്ധ സമിതിക്ക് പരാതികൾ സമർപ്പിക്കുന്നതിനും ജനങ്ങൾക്ക് സംശയ ദൂരീകരണത്തിനും ഹെൽപ്പ് ഡെസ്കിൽ സൗകര്യമൊരുക്കും. നിലവിൽ പ്രഖ്യാപിക്കപ്പെട്ട ബഫർസോൺ മാപ്പിൽ വില്ലേജ് രേഖ പ്രകാരം ഉള്ള സർവ്വേ നമ്പറുകൾ രേഖപ്പെടുത്തി ലഭ്യമായാൽ മാത്രമേ തുടർനടപടികളുമായി മുന്നോട്ടു പോകുന്നതിന് സഹായകരമാകൂ എന്നതിനാൽ ബന്ധപ്പെട്ട വകുപ്പുകൾ പ്രസ്തുത മാപ്പ് പുതുക്കി ലഭ്യമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ജി ഷിബു അധ്യക്ഷത വഹിച്ചു സ്ഥിരം സമിതി അധ്യക്ഷരായ ഷീജ ആൻറണി, രാധാ പുലിക്കോട്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ എൻ ഗോപിനാഥൻ, ചന്ദ്രൻ മടത്തുവയൽ, സിബിൽ എഡ്വേർഡ്, പടിഞ്ഞാറത്തറ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുരേന്ദ്രൻ, സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ബീറ്റ് ഓഫീസർ എം രവിശങ്കർ, വില്ലേജ് ഓഫീസർമാരായ എൻ ജെ സന്ധ്യ, ദീപ്തി വാസുദേവൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ബഷീർ പുള്ളാട്ട് തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം ബി ലതിക സ്വാഗതവും ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷമീം പാറക്കണ്ടി നന്ദിയും പറഞ്ഞു.
ഹെൽപ്പ് ഡസ്ക് ഫോൺ നമ്പർ 9656588594

വിളർച്ച മുതൽ ക്യാൻസർ സ്ക്രീനിംഗ് വരെ സൗജന്യം! കേരളത്തിലെ 5415 ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ സ്ത്രീകൾക്കായി പ്രത്യേക ക്ലിനിക്ക് ഒരുങ്ങുന്നു.
രാജ്യത്ത് ആദ്യമായി സംസ്ഥാനത്തെ എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും (5415) സ്ത്രീ പ്രത്യേക ക്ലിനിക്കുകള്‍ (Strengthening Her to Empower Everyone-STHREE) ആരംഭിക്കുന്നു. ഈ ക്ലിനിക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ 16ന് വൈകുന്നേരം 3