വിമുക്തി ലഹരി
വർജ്ജന മിഷൻ എക്സൈസ് വകുപ്പ് മാർച്ച് 28 വരെ വള്ളിയൂർക്കാവ് ഫെസ്റ്റിവൽ എക്സിബിഷൻ ആന്റ് ട്രേഡ് ഫെയറിൽ ഒരുക്കിയ സ്റ്റാളിന്റെ ഉദ്ഘാടനം മാനന്തവാടി എം.എൽഎ ഒ.ആർ കേളു നിർവഹിച്ചു. വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരം, ബാസ്ക്കറ്റ് ബോൾ ത്രോ ചലഞ്ച് എന്നിവ സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്.

തൊഴിലിടങ്ങളിൽ ഐസി കാര്യക്ഷമമാക്കാൻ പോഷ് ആക്ട് ബോധവത്ക്കരണം സംഘടിപ്പിക്കുമെന്ന് വനിത കമ്മീഷൻ
തൊഴിലിടങ്ങളിൽ ഇന്റേണൽ കമ്മിറ്റി (ഐസി) പ്രവർത്തനം കാര്യക്ഷമമാക്കാൻ പോഷ് ആക്ട് ബോധവത്ക്കരണം സംഘടിപ്പിക്കുമെന്ന് വനിത കമ്മീഷൻ അംഗം അഡ്വ. പി കുഞ്ഞയിഷ.കളക്ടറേറ്റ് പഴശ്ശി ഹാളിൽ ജില്ലാ വനിത കമ്മീഷൻ അദാലത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു