കോട്ടത്തറ പഞ്ചായത്ത് രണ്ടാം വാർഡ് സെന്റ് ജൂഡ് നടപ്പാത കോൺഗ്രീറ്റ് പ്രവർത്തി ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പെഴ്സ്ൻ അനുപമ വിപിൻ ഉദ്ഘാടനം ചെയ്യുന്നു. മുൻ കോട്ടത്തറ ഗ്രാമപഞ്ചായത്ത് മെമ്പർ വിജെ ജോർജ്, പി.ആലി ഹാജി,വിവി ഉദയകുമാർ എന്നിവർ പങ്കെടുത്തു.

തൊഴിലിടങ്ങളിൽ ഐസി കാര്യക്ഷമമാക്കാൻ പോഷ് ആക്ട് ബോധവത്ക്കരണം സംഘടിപ്പിക്കുമെന്ന് വനിത കമ്മീഷൻ
തൊഴിലിടങ്ങളിൽ ഇന്റേണൽ കമ്മിറ്റി (ഐസി) പ്രവർത്തനം കാര്യക്ഷമമാക്കാൻ പോഷ് ആക്ട് ബോധവത്ക്കരണം സംഘടിപ്പിക്കുമെന്ന് വനിത കമ്മീഷൻ അംഗം അഡ്വ. പി കുഞ്ഞയിഷ.കളക്ടറേറ്റ് പഴശ്ശി ഹാളിൽ ജില്ലാ വനിത കമ്മീഷൻ അദാലത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു