ടി20യിൽ റെക്കോർഡ് ചേസിങ്; തട്ടുതകർപ്പൻ ജയവുമായി ദക്ഷിണാഫ്രിക്ക, അമ്പരന്ന് ക്രിക്കറ്റ് ലോകം.

സെഞ്ചൂറിയൻ: സ്വന്തം മണ്ണിൽ ആര് റെക്കോർഡ് സ്‌കോർ കുറിച്ചാലും അതുപൊളിച്ചെ ദക്ഷിണാഫ്രിക്കയ്ക്ക് ശീലമുള്ളൂ. ഏത് ഫോർമാറ്റിലായാലും കഥ അങ്ങനെതന്നെ. ടി20യിലും റെക്കോർഡ് ചേസിങ് പിറന്നു. ദക്ഷിണാഫ്രിക്കയും വെസ്റ്റ്ഇൻഡീസും തമ്മിലെ ടി20 പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിലായിരുന്നു ദക്ഷിണാഫ്രിക്ക റെക്കോർഡിട്ടത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ്ഇൻഡീസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 258 റൺസ്. മറുപടി ബാറ്റിങിൽ ദക്ഷിണാഫ്രിക്ക വെറും നാല് വിക്കറ്റുകൾ നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു, അതും 18.5 ഓവറിൽ. ടി20യിൽ റെക്കോർഡാണിത്.

രണ്ട് ഇന്നിങ്‌സിലുമായി 517 റൺസാണ് പിറന്നത്. ആഭ്യന്തര, അന്താരാഷ്ട്ര മത്സരങ്ങളൊക്കെ നോക്കുകയാണെങ്കിൽ ടി20യിൽ ഇത്രയും സ്‌കോർ പിറന്നിട്ടില്ല. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ആദ്യ പന്ത് മുതൽ വിൻഡീസ് ടി20യിലെ വിൻഡീസായി. 46 പന്തിൽ 118 റൺസ് നേടിയ ചാൾസ് ആണ് ദക്ഷിണാഫ്രിക്കൻ ബൗളർമാരെ ‘പെരുമാറി’യത്. പത്ത് ഫോറും പതിനൊന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു ചാൾസിന്റെ ഇന്നിങ്‌സ്. 27 പന്തിൽ 51 റൺസ് നേടിയ മയേഴ്‌സ്, 18 പന്തിൽ നിന്ന് 41 റൺസ് നേടിയ റൊമാരിയോ ഷെപ്പേർഡ് എന്നിവരുടെ ഇന്നിങ്‌സുകളും വിൻഡീസിന്റെ കൂറ്റൻ സ്‌കോറിന് തുണയായി.

ദക്ഷിണാഫ്രിക്കയ്ക്കായി മാർക്കോ ജാൻസെൻ മൂന്ന് വിക്കറ്റ് വീഴ്ത്തിയെങ്കിലും നാല് ഓവറിൽ 52 റൺസ് വിട്ടുകൊടുത്തു. കൂറ്റൻസ്‌കോർ എടുത്തതിന്റെ ചിരിയിൽ വിൻഡീസ് ബൗളിങിന് എത്തിയപ്പോൾ ക്വിന്റൻ ഡി കോക്ക് അവരെ തല്ലിത്തോൽപ്പിച്ചു. കിട്ടിയ പന്തുകളെല്ലാം അതിർത്തി കടത്താൻ ഡികോക്ക് ഉത്സാഹിച്ചപ്പോൾ ദക്ഷിണാഫ്രിക്കൻ സ്‌കോർ റോക്കറ്റ് വേഗത്തിൽ കുതിച്ചു. 44 പന്തുകളിൽ നിന്ന് 100 റൺസാണ് ഡികോക്ക് നേടിയത്. ഒമ്പത് ഫോറുകളും എട്ട് സിക്‌സറുകളും ഡികോക്കിന്റെ ബാറ്റിൽ നിന്നും പിറന്നു. മറ്റൊരു ഓപ്പണർ റീസ ഹെന്റിക്‌സും(28 പന്തിൽ 68) എയ്ഡൻ മാർക്രമും(21 പന്തിൽ 38) ഹെന്റിച്ച് ക്ലാസനും(7 പന്തിൽ 16) ദക്ഷിണാഫ്രിക്കൻ ജയം എളുപ്പമാക്കി.

ടീം സ്‌കോർ 152ൽ നിൽക്കെയാണ് ദക്ഷിണാഫ്രിക്കയുടെ ആദ്യ വിക്കറ്റ് വീണത്. അതും 10.5 ഓവറിൽ. വിൻഡീസ് ഉയർത്തിയ റൺമല പൊളിക്കുമ്പോൾ ദക്ഷിണാഫ്രിക്കയുടെ കയ്യിൽ ഏഴ് പന്തുകളും ആറ് വിക്കറ്റുകളും ഇനിയും ബാക്കിയുണ്ടായിരുന്നു. പരമ്പര വിജയികളെ നിർണയിക്കുന്ന മൂന്നാം ടി20 മത്സരം ചൊവ്വാഴ്ച ജോഹന്നാസ്ബർഗിൽ നടക്കും. ആദ്യ മത്സരം മഴ തടസപ്പെടുത്തിയപ്പോൾ മൂന്ന് വിക്കറ്റിനായിരുന്നു വെസ്റ്റ്ഇൻഡീസിന്റെ ജയം.

ഇടയ്ക്കിടയ്ക്ക് കുട്ടി അകാരണമായി കരയാറുണ്ടോ ? പിന്നിൽ ചെവിയുമായി ബന്ധപ്പെട്ട ഈ പ്രശ്നമാവാം

കുഞ്ഞുങ്ങളുടെ ആരോഗ്യ കാര്യങ്ങളിൽ വളരെ അധികം ശ്രദ്ധ ആവശ്യമാണ്. മുതി‍‍ർന്നവരെ അപേക്ഷിച്ച് പ്രതിരോധശേഷി കുറവായതിനാൽ തന്നെ കുട്ടികളിൽ വേഗം അസുഖം വരാറുണ്ട്. ഇതിൽ പലതും മാതാപിതാക്കളെ ആശങ്കയിലാക്കാറുമുണ്ട്. പലപ്പോഴും നി‍‍‍ർത്താതെ കുട്ടികൾ കരയുന്നതിന് കാരണവും

മതേതര വ്യത്യാസമില്ലാതെ എല്ലാവരും ഒരുമിച്ച് സഹകരിച്ച് ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യണം: കാതോലിക്ക ബാവ

സുൽത്താൻബത്തേരി: മതേതര രാജ്യമായ നമ്മുടെ നാട്ടിൽ എല്ലാവരും മതേതര വ്യത്യാസമില്ലാതെ ഒരുമിച്ച് സഹകരിച്ച് ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യണമെന്ന് കാതോലിക്ക ആബൂൻമോർ ബസേലിയോസ് ജോസഫ് ബാവ. മലബാർ ഭദ്രാസനത്തിന്റ് നേതൃത്വത്തിൽ മൂലങ്കാവ് സെന്റ് ജോൺസ് യാക്കോബായ

കാർ പോർച്ചിൽ മദ്യവുംതോട്ടയും കണ്ടെത്തിയ സംഭവം:അറസ്റ്റിൽ ദുരൂഹതയെന്ന് കുടുംബം

പുൽപ്പള്ളി: മരക്കടവ് കാനാട്ടുമലയിൽ തങ്കച്ചൻ്റെ ഭാര്യ സിനിയും മകൻ സ്റ്റീവ് ജിയോയുമാണ് വാർത്ത സമ്മേളനത്തിൽ ദുരൂഹത ആരോപിച്ചത്. ഭർത്താ വിനെ കള്ള കേസിൽ കുടുക്കിയതാണെന്ന് ഇവർ പറഞ്ഞു. രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ കോൺഗ്രസിലെ ഒരു

പെരിക്കല്ലൂരില്‍ നിന്നും തോട്ടയും സ്‌ഫോടക വസ്തുക്കളും കര്‍ണാടക മദ്യവും പിടികൂടി

പുല്‍പ്പള്ളി: പെരിക്കല്ലൂര്‍ വരവൂര്‍കാനാട്ട്മലയില്‍ തങ്കച്ചന്റെ കാര്‍ ഷെഡില്‍ നിന്നാണ് കര്‍ണാടക നിര്‍മിത മദ്യവും തോട്ടകളും കണ്ടെടുത്തത്. 90 മില്ലി യുടെ 20 പാക്കറ്റ് മദ്യവും നിയമാനുസൃത രേഖകള്‍ ഇല്ലാത്ത സ്‌ഫോടക വസ്തുവായ 15 തോട്ടയുമടക്കമാണ്

മുട്ടിൽ പഞ്ചായത്തിലെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം മന്ത്രി ഒ. ആർ കേളു നിർവഹിച്ചു

മുട്ടിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ മേഖലയിൽ പുരോഗതി കൈവരിക്കാൻ പരിയാരം, വാഴവറ്റ എന്നിവടങ്ങളിൽ നിർമ്മിച്ച ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെയും കല്ലുപാടിയിൽ ആസ്‌പിരേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ജനകീയ ആരോഗ്യ കേന്ദ്രത്തിൻ്റെ കെട്ടിടോദ്ഘാടനവും പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി

ജില്ലാതല ഓണാഘോഷം: സെപ്റ്റംബര്‍ 3 മുതല്‍ 9 വരെ വിപുലമായി സംഘടിപ്പിക്കും

ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, വയനാട് ടൂറിസം അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ മൂന്ന് മുതല്‍ ഒന്‍പത് വരെ ജില്ലയില്‍ ഓണാഘോഷ പരിപാടികള്‍ വിപുലുമായി സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡി. ആര്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.