കൽപ്പറ്റ: വയനാടിൻ്റെ എംപി രാഹുൽ ഗാന്ധിയെ കള്ളക്കേസ് ചമച്ച് അയോഗ്യനാക്കിയതിരെ കെപിസിസി സംസ്ക്കാര സാഹിതി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി.ഏകാധിപത്യം തുലയട്ടെ ജനാധിപത്യം പുലരട്ടെ എന്ന മുദ്രാവാക്യവുമായാണ് രാഹുൽ ഗാന്ധിക്കൊപ്പമെന്ന പേരിൽ പ്രചാരണ പരിപാടി ആരംഭിച്ചത്. കെപിസിസി ജനറൽ സെക്രട്ടറി കെ.കെ എബ്രഹാം സംഗമം ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ പൊതുജനങ്ങൾ സംഘടിക്കണമെന്ന് അദ്ദേഹം പറഞ്ഞു .ജില്ലാ പ്രസിഡന്റ് സുരേഷ് ബാബു വാളൽ അധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പർ പി.പി ആലി മുഖ്യ പ്രഭാഷണം നടത്തി. കോൺഗ്രസ് നേതാക്കളായ വി.എ മജീദ്, ഗോകുൽദാസ് കോട്ടയിൽ ,സി.കെ ജിതേഷ് ,സുന്ദർരാജ് എടപ്പെട്ടി,കെ പോൾ ബിനുമാങ്കൂട്ടം, സി വി നേമിരാജൻ, എം.വി രാജൻ, ഡോ: സീനതോമസ്,ഒ.ജെ മാത്യു,, സന്ധ്യ ലിഷു, കെ പത്മനാഭൻ , ഫൈസൽ പാപ്പിന, സെബാസ്റ്റ്യൻ കൽപ്പറ്റ, ഉമ്മർപൂപ്പറ്റ ,പി വിനോദ് കുമാർ, കെ കെ രാജേന്ദ്രൻ, ശശികുമാർ സുരേഷ് ബാബു ,വയനാട് സക്കറിയാസ്,സുബൈർ ഓണി വയൽ, പി എം ജോസ്, കെ എസ് അനൂപ് കുമാർ എന്നിവർ പ്രസംഗിച്ചു.

പോത്തുകുട്ടി വിതരണം
കോട്ടത്തറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിധവകൾക്കായി നടപ്പിലാക്കുന്ന പോത്തുകുട്ടി വിതരണം (ജനറല്‍, എസ്.ടി) പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഓഗസ്റ്റ് 27ന് വൈകുന്നേരത്തിനകം വാർഡ് മെമ്പർമാര്‍ക്കോ ഗ്രമപഞ്ചായത്ത് ഓഫീസിലോ നൽകണം. ഫോൺ: