മാനന്തവാടി; മലങ്കര യാക്കോബായ സിറിയൻ സൺഡേ സ്കൂൾ അസോസിയേഷൻ മേഖലാതല വെക്കേഷൻ ബൈബിൾ സ്കൂൾ തുടങ്ങി. മാനന്തവാടി സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന ക്യാംപ് ഡിവൈഎസ്പി പി.എൽ. ഷൈജു ഉദ്ഘാടനം ചെയ്തു.വി കാരി ഫാ. ഡോ. കുര്യാക്കോസ് വെളളച്ചാലിൽ അധ്യക്ഷത വഹിച്ചു. ഫാ. എൽദോ മനയത്ത്, ഡിസ്ട്രിക് ഇൻസ്പെക്ടർ എബിൻ പി. ഏലിയാസ്, സഭാ മാനേജിങ് കമ്മിറ്റി അംഗം കെ.എം. ഷിനോജ്, സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ വി.ഇ. വർഗീസ്, ട്രസ്റ്റി രാജു അരികുപുറത്ത്, സെക്രട്ടറി റോയി പടിക്കാട്ട്, പിടിഎ പ്രസിഡൻ്റ് യാക്കോബ് വലിയപറമ്പിൽ എന്നിവർ പ്രസംഗിച്ചു. വിബിഎസിൻ്റ ഭാഗമായി കലാപരിപാടികൾ, പഠന യാത്ര, ക്ലാസുകൾ, ഗെയിമുകൾ എന്നിവ നടക്കും. 16ന് സമാപിക്കും.

പോത്തുകുട്ടി വിതരണം
കോട്ടത്തറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിധവകൾക്കായി നടപ്പിലാക്കുന്ന പോത്തുകുട്ടി വിതരണം (ജനറല്‍, എസ്.ടി) പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഓഗസ്റ്റ് 27ന് വൈകുന്നേരത്തിനകം വാർഡ് മെമ്പർമാര്‍ക്കോ ഗ്രമപഞ്ചായത്ത് ഓഫീസിലോ നൽകണം. ഫോൺ: