“ആദരം 2023′ വിദ്യാർത്ഥികളെ അനുമോദിച്ചു.

കാക്കവയൽ: കാക്കവയൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നിന്നും എസ്എസ്എൽസി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും പാഠ്യേതര മേഖലകളിൽ മികവ് തെളിയിച്ചവരെയും അനുമോദിക്കുന്ന “ആദരം 2023” ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.പരീക്ഷയിൽ ഉന്നത വിജയം നേടുന്നത് പോലെ ജീവിതമെന്ന പരീക്ഷയിലും ഉന്നത വിജയം നേടുന്നവരാണ് യഥാർത്ഥ വിജയികൾ എന്ന് അദ്ദേഹം പറഞ്ഞു.മൂല്യങ്ങൾ ആർജിക്കുമ്പോൾ മാത്രമേ ജീവിതത്തിൽ ഉന്നത വിജയം കരസ്ഥമാക്കാൻ കഴിയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള സർവകലാശാലയിൽ നിന്നും ബോട്ടണിയിൽ ഡോക്ടറേറ്റ് നേടിയ സ്മിത ദേവി ടീച്ചർക്കുള്ള ഉപഹാരവും സംസ്ഥാന തലത്തിൽ ഉപന്യാസ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അനൂജയ്ക്കുള്ള ഉപഹാരവും അദ്ദേഹം നൽകി.
പി ടി എ പ്രസിഡണ്ട് എൻ റിയാസ് അധ്യക്ഷനായിരുന്നു.പ്ലസ് ടു എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ചവർക്കുള്ള ഉപഹാരം ബ്ലോക്ക് പഞ്ചായത്തംഗം ചന്ദ്രിക കൃഷ്ണൻ വിതരണം ചെയ്തു.ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിൽ രാജ്യപുരസ്കാർ നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരം മുട്ടിൽ ഗ്രാമ പഞ്ചായത്ത് അംഗം ശ്രീദേവി ബാബുവും അൽ മാഹിർ അറബിക് എക്സലൻസ് അവാർഡ് നേടിയവർക്കുള്ള ഉപഹാരം പ്രിൻസിപ്പൽ ബിജു ടി എം വിതരണം ചെയ്തു.
എസ് എം സി ചെയർമാൻ റോയ് ചാക്കോ ,എം പി ടി എ പ്രസിഡൻറ് സുസിലി ചന്ദ്രൻ , ഇന്ദ്രൻ കെ.എൻ , ഖദീജ ഐ ,ഖലീൽ റഹ് മാൻ കെ എന്നിവർ പ്രസംഗിച്ചു.

തിരുനെല്ലി ക്ഷേത്രത്തിൽ ഇ-കാണിക്ക സമർപ്പിച്ചു.

ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലേക്കു കേരള ഗ്രാമീണ ബാങ്ക് ഇ-കാണിക്ക സമർപ്പിച്ചു.എക്സിക്യൂട്ടീവ് ഓഫീസർ കെ. വി.നാരായണൻ, ക്ഷേത്രം മാനേജർ പി.കെ പ്രേമചന്ദ്രൻ,ടി.സന്തോഷ്‌ കുമാർ,മലബാർ ദേവസ്വം ബോർഡ് പ്രതിനിധി ആർ. ബിന്ദു ഗ്രാമീണ ബാങ്ക് മാനേജർ

ചൂരൽമല – മുണ്ടക്കൈ ദുരന്ത പ്രദേശങ്ങൾ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം. പി.

ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശങ്ങളിൽ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം.പി. വെള്ളിയാഴ്ച ദുരന്തബാധിതരുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രദേശം സന്ദർശിക്കണമെന്ന ആവശ്യത്തെ തുടർന്നാണ് അവിടെ എത്തിയത്. ഉരുൾപൊട്ടലിൽ ചൂരൽമല മാട്ടറക്കുന്നിൽ രണ്ടേക്കറോളം കൃഷി

കാപ്പി കർഷക സെമിനാർ നടത്തി

പനമരം:കോഫി ബോർഡിൻറെ ആഭിമുഖ്യത്തിൽ കാപ്പി കർഷക സെമിനാർ നടത്തി. അഞ്ചുകുന്ന്, പാലുകുന്ന് പത്മപ്രഭ മെമ്മോറിയൽ ഹാളിൽ കോഫി ബോർഡ് മെമ്പർ അരിമുണ്ട സുരേഷ് (ഇ. ഉണ്ണികൃഷ്ണൻ) ഉദ്ഘാടനം ചെയ്തു. കോഫി ബോർഡ് ജോയിന്റ് ഡയറക്ടർ

കോഫി ബോർഡ് പദ്ധതികളും ആനുകൂല്യങ്ങളും: കർഷക രജിസ്ട്രേഷൻ ക്യാമ്പയിൻ 16 – ന് വെള്ളമുണ്ടയിൽ

കൽപ്പറ്റ: യുറോപ്യൻ യൂണിയൻ്റെ പുതിയ പുതിയ നിബന്ധനകൾ വയനാട്ടിലെ കർഷകരെ സാരമായി ബാധിക്കാതിരിക്കാൻ കോഫി ബോർഡ് നടപടികൾ ആരംഭിച്ചു. ഇതിൻ്റെ ഭാഗമായി ഇന്ത്യാ കോഫി ആപ്പിൽ കർഷകർക്ക് രജിസ്റ്റർ ചെയ്യാൻ സൗകര്യമൊരുക്കി . കർഷകർക്ക്

ആഘോഷമായി വനിതാ കർഷകരുടെ നാട്ടി ഉത്സവം

ചെന്നലോട്: രണ്ട് ഏക്കറോളം വരുന്ന മടത്തുവയൽ തറവാട്ടു വയലിൽ ചെന്നലോട്, മടത്തുവയൽ വാർഡുകളിൽ ഉൾപ്പെട്ട അവന്തിക, ശ്രീദേവി, നന്ദന കുടുംബശ്രീ ജെ എൽ ജി ഗ്രൂപ്പുകൾ ചെയ്തുവരുന്ന നെൽകൃഷിയുടെ കമ്പള നാട്ടി ഉത്സവം ആഘോഷപരമായി

റോഡ് ആക്‌സിഡന്റ് ആക്ഷൻ ഫോറം നേതാക്കൾ പടിഞ്ഞാറത്തറ പൂഴിത്തോട് റോഡ് സന്ദർശിച്ചു

കൽപ്പറ്റ: പടിഞ്ഞാറത്തറ പൂഴിത്തോട് റോഡ് നിർമ്മാണം അടിയന്തരമായി പരിഹരിക്കണമെന്ന ആവശ്യവുമായി ജനകീയ കർമ്മസമിതി അംഗങ്ങളുമൊ ത്ത് റോഡ് ആക്സിഡന്റ്റ് ആക്ഷൻ ഫോറം നേതാക്കൾ സ്ഥലം സന്ദർശിച്ചു.സംസ്ഥാന പ്രസിഡണ്ട് ഡോ.കെ.എം അബ്ദു, റാഫ് ജില്ലാ ഭാരവാഹികളായ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *