ഏഷ്യാ കപ്പ്: ഇന്ത്യയെ ഞെട്ടിച്ച നേപ്പാൾ താരങ്ങളെ ഡ്രസ്സിംഗ് റൂമിലെത്തി ആദരിച്ച് ഇന്ത്യന്‍ ടീം-വീഡിയോ

പല്ലെക്കെല്ലെ: ഏഷ്യാ കപ്പില്‍ നേപ്പാളിനെതിരായ പോരാട്ടം ഇന്ത്യന്‍ ടീമിന് കരുതിയത് പോലെ അനായാസമായിരുന്നില്ല.


ആദ്യ അഞ്ചോവറിനുള്ളില്‍ തന്നെ മൂന്ന് ക്യാച്ചുകള്‍ കൈവിട്ട് ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ കൈയയച്ച് സഹായിച്ചപ്പോള്‍ നേപ്പാള്‍ ഓപ്പണര്‍മാര്‍ തകര്‍ത്തടിച്ച് ഓപ്പണിംഗ് വിക്കറ്റില്‍ 9.5 ഓവറില്‍ 65 റണ്‍സടിച്ച് ഇന്ത്യയെ ഞെട്ടിച്ചിരുന്നു. ജീവന്‍ കിട്ടിയ കുശാല്‍ ഭട്കലാണ്(25 പന്തില്‍ 38) തുടക്കത്തില്‍ ഇന്ത്യയെ ഞെട്ടിച്ചതെങ്കില്‍ അര്‍ധസെഞ്ചുറി നേടിയ ആസിഫ് ഷെയ്ഖും മധ്യനിരയില്‍ സോംപാല്‍ കാമിയും(48), ദീപേന്ദ്ര സിംഗും(29), ഗുല്‍സന്‍ ജായും(23) എല്ലാം ഇന്ത്യക്കെതിരെ മികച്ച പോരാട്ടവീര്യം പുറത്തെടുത്തു.

മഴ കാരണം 23 ഓവറില്‍ പുതുക്കി നിശ്ചയിച്ച 145 റണ്‍സ് വിജയലക്ഷ്യം ഇന്ത്യന്‍ ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭമാന്‍ ഗില്ലും ചേര്‍ന്ന് അടിച്ചെടുത്തെങ്കിലും 20.1 ഓവര്‍ ഇന്ത്യയെ പിടിച്ചു നിര്‍ത്താനും നേപ്പാള്‍ ബൗളര്‍മാര്‍ക്കായി.

ചരിത്രത്തിലാദ്യമായാണ് ഇന്ത്യയും നേപ്പാളും ഒരു ഏകദിന മത്സരത്തില്‍ പരസ്പരം ഏറ്റുമുട്ടുന്നത്. അതുകൊണ്ടുതന്നെ മത്സരശേഷം വിരാട് കോലിക്കും രോഹിത് ശര്‍മക്കുമെല്ലാം ഒപ്പം സെല്‍ഫി എടുക്കാനും ഓട്ടോഗ്രാഫ് വാങ്ങാനുമെല്ലാം ആയി നേപ്പാള്‍ കളിക്കാര്‍ തിരക്ക് കൂട്ടി. എന്നാല്‍ മത്സരം പൂര്‍ത്തിയായശേഷം നേപ്പാള്‍ താരങ്ങളെ അവരുടെ ഡ്രസ്സിംഗ് റൂമിലെത്തി സന്ദര്‍ശിച്ച ഇന്ത്യന്‍ ടീം നേപ്പാള്‍ താരങ്ങളെ മെഡല്‍ കഴുത്തിലണിയിച്ചാണ് ആദരിച്ചത്.

കോച്ച് രാഹുല്‍ ദ്രാവിഡിന്‍റെ നേതൃത്വത്തില്‍ നേപ്പാള്‍ ഡ്രസ്സിംഗ് റൂമിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍ ഓരോരോ താരങ്ങളുടെ കഴുത്തിലും മെഡല്‍ അണിയിച്ച് ആദരിച്ചു. ഇതിന് പുറമെ നേപ്പാള്‍ താരങ്ങള്‍ക്കെല്ലാം ഓട്ടോഗ്രാഫ് നല്‍കിയും അവര്‍ക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്തും ഇന്ത്യന്‍ താരങ്ങള്‍ മാതൃക കാട്ടി. ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനോട് വമ്പന്‍ തോല്‍വി വഴങ്ങിയ നേപ്പാള്‍ ഇന്നലെ ഇന്ത്യയോട് തോറ്റതോടെ സൂപ്പര്‍ സിക്സിലെത്താതെ പുറത്തായിരുന്നു.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം

ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്

സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി.

മാനന്തവാടി: ജിവിഎച്ച്എസ്എസ് മാനന്തവാടിയിൽ സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി. തികച്ചും തെരഞ്ഞെടുപ്പ് മാതൃകയിൽ എട്ട് ബൂത്തുകളിലായി ഇരുപത്തഞ്ചു ഡിവിഷനുകളിലെ കുട്ടികൾ വോട്ട് ചെയ്തു.നാലു ഡിവിഷനുകളിൽ എതിരില്ലാതെ ക്ലാസ് ലീഡർ തെരഞ്ഞെടുക്കപ്പെട്ടു. സ്ഥാനാർത്ഥികൾക്ക്തിരഞ്ഞെടുപ്പ് ചിഹ്നം നൽകിയും

സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ് ഓഗസ്റ്റ് 24 വരെ

കൽപ്പറ്റ: ഓണത്തിന് മുന്നോടിയായി സപ്ലൈകോ വില്പനശാലകളിൽ ഉൽപ്പന്നങ്ങൾക്ക് വിലക്കുറവ്. ഹാപ്പി അവേഴ്സ് എന്ന പേരിൽ ഓഗസ്റ്റ് 24 വരെ ഉച്ച രണ്ടു മുതൽ നാലു വരെയാണ് തെരഞ്ഞെടുത്ത സബ്സിഡി ഇതര ഭക്ഷ്യവസ്തുക്കൾക്ക് വിലക്കുറവ് നൽകുന്നത്.

വോട്ടർപട്ടിക പുതുക്കൽ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഓഗസ്റ്റ് 30 വരെ അവധി ദിവസങ്ങളിലും പ്രവർത്തിക്കും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനാൽ സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ ഓഫീസുകളും ഓഗസ്റ്റ് 30 വരെയുള്ള അവധി ദിവസങ്ങളിലും തുറന്ന് പ്രവർത്തിക്കും. ഇത് സംബന്ധിച്ച് ശനിയാഴ്ച

ബാണസുര ഡാം ഷട്ടർ തുറക്കും

ബാണാസുരസാഗര്‍ അണക്കെട്ടിൻ്റെ വ്യഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ നാളെ (ഓഗസ്റ്റ് 17) രാവിലെ എട്ടിന് സ്‌പിൽവെ ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തി 8.5 ക്യുമെക്സ് മുതൽ 50 ക്യുമെക്സ് വരെ വെള്ളം ഘട്ടം ഘട്ടമായി

വിമാന യാത്രക്കാരുടെ ശ്രദ്ധക്ക്, ‘തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത്’ ലഗേജുകളിൽ ഖത്തർ എയർവേസ് അങ്കർ പവർബാങ്കുകൾ നിരോധിച്ചു.

ദോഹ: ഖത്തർ എയർവേസ് വിമാനത്തിൽ ലഗേജിലോ ഹാൻഡ് ബാഗേജിലോ അങ്കർ കമ്പനിയുടെ ചില പവർ ബാങ്കുകൾ കൊണ്ടുപോകുന്നത് നിരോധിച്ചു. ലിഥിയം – അയൺ ബാറ്ററികൾ തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. നിരോധിച്ച പവർ ബാങ്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.