പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണല്‍ വിദ്യാഭ്യാസ യോഗ്യതയുള്ള യുവതീ യുവാക്കളെ കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍മാരായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 21-35 നും ഇടയില്‍ പ്രായമുള്ള എം.എസ്.ഡബ്ല്യു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ജില്ലാതലത്തില്‍ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം.അപേക്ഷ ഒക്ടോബര്‍ 13 വരെ സ്വീകരിക്കും. ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകള്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.ഫോണ്‍: 04936 203824.

എസ്പിസി ഡേ കെങ്കേമാക്കി ജയശ്രീ കുട്ടി പോലീസ്
പുൽപ്പള്ളി ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി കേഡറ്റ്സുകൾ എസ്പിസി ഡേ ആഘോഷിച്ചു. സ്കൂളിലെ സീനിയർ അധ്യാപകനായ രാജൻ ഫ്ലാഗ് ഉയർത്തി കേഡറ്റ്സുകൾക്ക് എസ്പിസി ദിന സന്ദേശം കൈമാറി. അനിഷ്, പ്രസീത, സിപിഒ പിബി