കേര രക്ഷാ വാരാചരണത്തിൻ്റെ ഭാഗമായി തെങ്ങുകൾക്കുള്ള കീട രോഗനിയന്ത്രണം ജില്ലാതല ഉദ്ഘാടനം പനമരത്ത് നടന്നു. തെങ്ങിലെ കൂമ്പ് ചീയൽ, കൊമ്പൻ ചെല്ലി, ചെമ്പൻ ചെല്ലി എന്നിവ നിയന്ത്രിക്കുകയാണ് ലക്ഷ്യം.ഫലപ്രദമായ പ്രതിരോധ മാർഗമാണ് തെങ്ങ് വൃത്തിയാക്കി ആവശ്യമായ വളങ്ങളും കീടരോഗബാധയ്ക്കുള്ള മരുന്നുകൾ തളിക്കുന്നത്. കൃഷി വകുപ്പ് കേരരക്ഷാവാരം പദ്ധതിയിലൂടെ ഇത് നടപ്പാക്കുന്നു. പനമരം-മാനന്തവാടി ബ്ലോക്കുകളിൽ പനമരം പഞ്ചായത്ത് കാർഷിക കർമസേനയാണ് ഈ ദൗത്യം ഏറ്റെടുത്ത് നടപ്പിലാക്കുന്നത്. പനമരം പഞ്ചായത്ത് പ്രസിഡൻ്റ് പി.എം. ആസ്യ ഉദ്ഘാടനം ചെയ്തു. പനമരം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് തോമസ് പാറക്കാലയിൽ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ രാജി വർഗ്ഗീസ് കർഷകർക്ക് തെങ്ങിലെ കീടരോഗബാധയ്ക്കുള്ള കാരണങ്ങളും വിവിധ നിയന്ത്രണോപാധികളെയും കുറിച്ച് ക്ലാസ്സെടുത്തു. പനമരം കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ എ.ടി.വിനോയ്, പനമരം കൃഷി ഓഫീസർ മുഹമ്മദ് അബ്ദുൽ ജാമിയ , കാർഷിക കാർമ്മസേന അംഗം കെ.വി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു

എസ്പിസി ഡേ കെങ്കേമാക്കി ജയശ്രീ കുട്ടി പോലീസ്
പുൽപ്പള്ളി ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി കേഡറ്റ്സുകൾ എസ്പിസി ഡേ ആഘോഷിച്ചു. സ്കൂളിലെ സീനിയർ അധ്യാപകനായ രാജൻ ഫ്ലാഗ് ഉയർത്തി കേഡറ്റ്സുകൾക്ക് എസ്പിസി ദിന സന്ദേശം കൈമാറി. അനിഷ്, പ്രസീത, സിപിഒ പിബി