വിവാഹം കഴിക്കാന്‍ വിസമ്മതിച്ചു; ജാര്‍ഖണ്ഡില്‍ കാമുകി കാമുകനെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി

റാഞ്ചി: വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കാമുകനെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി കാമുകന്‍. ജാര്‍ഖണ്ഡിലെ പലാമു ജില്ലയിലെ കൊല്‍ഹുവ ഗ്രാമത്തിനടുത്താണ് കൊലപാതകം നടന്നത്. 20കാരിയായ കാമുകി ഉറങ്ങിക്കിടന്ന കാമുകനെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. ധര്‍മന്‍ ഒറോണ്‍ ആണ് കൊല്ലപ്പെട്ടത്. പ്രതി അഞ്ജലി കുമാര്‍ അറസ്റ്റിലായി.

ആളൊഴിഞ്ഞ പ്രദേശത്ത് ധര്‍മനെ അഞ്ജലി വിളിച്ചുവരുത്തി. ഇവിടെ വച്ച് ഇരുവരും ഏറെ നേരം സംസാരിച്ചു. അല്പസമയത്തിനകം ധര്‍മന്‍ ഇവിടെ തന്നെ നിലത്ത് കിടന്നുറങ്ങി. ഈ സമയം കൈവശം രഹസ്യമായി വച്ചിരുന്ന കോടാലി കൊണ്ട് യുവതി കാമുകനെ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചു. ഞായറാഴ്ച നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.

പ്രതിയുടെ രക്തം പുരണ്ട വസ്ത്രവും കൊലപാതകത്തിന് ഉപയോഗിച്ച മഴുവും പൊലീസ് കണ്ടെടുത്തു. അഞ്ജലിയും ധര്‍മനും പ്രണയത്തിലായിരുന്നു. എന്നാല്‍ വിവാഹം കഴിക്കണമെന്ന ആവശ്യം യുവാവ് നിരസിച്ചതോടെ അഞ്ജലി കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.

കലാകാര സംഗമവും, പുരസ്കാര വിതരണവും സംഘടിപ്പിച്ചു

കൽപ്പറ്റ:ഇഫ്റ്റാ ഐഎൻടിയുസി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലാകാര സംഗമം സംഘടിപ്പിക്കുകയും, ജില്ലയിലെ പ്രമുഖ കലാകാരന്മാരെ പുരസ്കാരങ്ങൾ നൽകി ആദരിക്കുകയും ചെയ്തു. ഐ. എൻ. ടി. യൂ. സി ജില്ലാ പ്രസിഡന്റ് പി.പി. ആലി

താമസത്തിനായി സ്ത്രീകൾ പ്രയാസപ്പെടേണ്ട; ദ്വാരകയിൽ ഷീ ലോഡ്ജ് ഒരുങ്ങുന്നു

ഭക്ഷണം, സൗജന്യ വൈഫൈ, വായനാമുറി എന്നീ സൗകര്യങ്ങളുള്ള ഷീ ലോഡ്ജ് അടുത്ത മാസം തുറക്കും ഇന്റർവ്യൂവിനോ മറ്റോ വന്ന് ഒരു രാത്രി സുരക്ഷിതമായി, മിതമായ നിരക്കിൽ തങ്ങണോ….? കയ്യിൽ കുഞ്ഞുള്ള അവസ്ഥയിൽ സുരക്ഷിതമായി ഏതാനും

ഓണക്കാലത്ത് 92 സ്പെഷ്യൽ ട്രെയിൻ സർവീസുകൾ; പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് കേരളത്തിലേക്ക് ട്രെയിനുകൾ

തിരുവനന്തപുരം: ഓണത്തിന് ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്ന മലയാളികൾക്കായി വിപുലമായ യാത്രാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഇന്ത്യൻ റെയിൽവെ. ജൂലൈ മുതൽ തന്നെ സർവീസ് ആരംഭിച്ച സ്പെഷ്യൽ ട്രെയിനുകളടക്കം 92 സ്പെഷ്യൽ ട്രെയിൻ സർവീസുകളാണ്

‘വാമോസ് അര്‍ജന്റീന; അടുത്തുകണ്ടാല്‍ മെസിയെ കെട്ടിപ്പിടിക്കണം’: ഐ എം വിജയന്‍

കൊച്ചി: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയും അര്‍ജന്റീന ഫുട്‌ബോള്‍ ടീമും കേരളത്തിലേക്ക് വരുമെന്നുള്ള എഎഫ്‌ഐയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതിന് പിന്നാലെ പ്രതികരിച്ച് ഇന്ത്യയുടെ ഫുട്‌ബോള്‍ ഇതിഹാസം ഐ എം വിജയന്‍. ഇത് സംബന്ധിച്ച് പല

‘രാഹുലിനെതിരെ രേഖാമൂലമുള്ള പരാതിയോ കേസോ ഇല്ല; ആരോപണം ഉയർന്നപ്പോൾ തന്നെ രാജിവെച്ചു’: പ്രതിരോധിച്ച് ഷാഫി പറമ്പിൽ

കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ പ്രതിരോധിച്ച് ഷാഫി പറമ്പില്‍ എംപി. രാഹുലിനെതിരെ രേഖാമൂലമുള്ള പരാതിയോ കേസോ ഇല്ലെന്നും ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ അദ്ദേഹം രാജിവെച്ചെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. സിപിഐഎം നേതാക്കള്‍ക്കെതിരെയായിരുന്നെങ്കില്‍

രാഹുൽ മാങ്കൂട്ടത്തിലിന്റെ എംഎൽഎ സ്ഥാനത്തിനും ഭീഷണി; എംഎൽഎ സ്ഥാനത്ത് നില നിർത്തണോ എന്ന ചോദ്യവുമായി ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ

രാഹുൽ മാങ്കൂട്ടത്തിലിന്റെ എംഎൽഎ സ്ഥാനത്തിനും ഭീഷണി. രാഹുലിനെ എംഎൽഎ സ്ഥാനത്ത് നില നിർത്തണോ എന്നാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ചോദ്യം ഉയർത്തുന്നത്. സാങ്കേതികത്വം പറഞ്ഞുള്ള സംരക്ഷണം പാർട്ടിക്ക് ദോഷമല്ലേ എന്ന ചോദ്യം ഇവർ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.