ചാത്തൻ മരുന്നുകൾ വിതരണം ചെയ്തു ; ആരോഗ്യ വകുപ്പിനെതിരെ ഗുരുതര ആരോപണവുമായി വി.ഡി സതീശൻ..

ആരോഗ്യവകുപ്പിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. മെഡിക്കൽ സർവീസസ് കോർപ്പറേഷനിൽ വൻ അഴിമതി നടന്നെന്ന് സതീശൻ ആരോപിച്ചു. 1610 ബാച്ച് മരുന്നുകൾ കാലാവധി കഴിഞ്ഞതാണ് എന്ന് കണ്ടെത്തി. 26 ആശുപത്രികളിലേക്ക് കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തു. വിതരണം മരവിപ്പിച്ച മരുന്നുകൾ 483 ആശുപത്രികൾക്കു നൽകിയതായും സിഎജി റിപ്പോർട്ടിൽ പറയുന്നുണ്ടെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

സർക്കാർ അഴിമതിയിൽ മുങ്ങി കുളിച്ചിരിക്കുകയാണ്. അത് അടിവരയിടുന്നതാണ് സിഎജി റിപ്പോർട്ട്‌. കാലാവധി കഴിഞ്ഞ മരുന്ന് ഗുരുതര പ്രശ്നങ്ങളും ജീവഹാനിയും ഉണ്ടാക്കിയേക്കും. കേരളത്തെ ഞെട്ടിക്കുന്ന കണ്ടെത്തലാണിത്. ഒരു വർഷത്തെ 54049 ബാച്ച് മരുന്നുകളിൽ 8700 ബാച്ചുകളുടെ ഗുണനിലവാരം മാത്രമാണ് പരിശോധിച്ചത്.14 വിതരണക്കാരുടെ ഒറ്റ മരുന്നു പോലും പരിശോധിച്ചിട്ടില്ല. ‘ചാത്തൻ മരുന്ന്’ ആണ് വിതരണം ചെയ്തത്. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ആണ് ഇതിന് അനുമതി നൽകിയത്. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണം.

കമിഴ്ന്നു വീണാൽ കാൽ പണം കൊണ്ട് പോകുന്ന അവസ്ഥയാണ്. കെഎസ്ആർടിസി പോലെ സപ്ലൈകോയെയും തകർക്കുന്നു. എന്നിട്ട്, മുഖ്യമന്ത്രി കനഗോലു കെപിസിസി യോഗത്തിൽ പങ്കെടുത്തതിനെ വിമർശിച്ചോണ്ടിരിക്കുകയാണ്.

മുഖ്യമന്ത്രി 6,65000 രൂപയാണ് പ്രതിമാസം സോഷ്യൽ മീഡിയ മാനേജ്മെന്റിന് വേണ്ടി ചെലവഴിക്കുന്നത്. സർക്കാർ ചെലവിലാണോ രാഷ്ട്രീയ എതിരാളികൾക്ക് മറുപടി നൽകുന്നത്. ഖജനാവ് കാലിയായപ്പോഴാണ് ഇത്രയും പണം ചെലവാക്കുന്നത്. എന്നിട്ട് മുഖ്യമന്ത്രി സുനിൽ കനഗോലുവിനെ വിമർശിക്കുകയാണെന്നും സതീഷൻ ആരോപിച്ചു.

സിഎംആർഎൽ വിവാദത്തിലും സതീഷൻ പ്രതികരിച്ചു. വീണാ വിജയന്റെ കമ്പനിയിൽ നിന്ന് ഒരു സേവനവും ലഭിച്ചിട്ടില്ല എന്ന് സിഎംആർഎൽ മൊഴി നൽകിയിട്ടുണ്ട്. കള്ളപ്പണം ആണ് നൽകിയത്. കള്ളപ്പണം വെളുപ്പിക്കാൻ ആണ് ഇത്തരം കരാർ നൽകിയത്. സംഭവം ഇ ഡി ആണ് അന്വേഷിക്കേണ്ടത്.

ഈ സംഭവത്തിൽ ഇ ഡി അന്വേഷണം നടന്നിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ബാങ്ക് വഴി ഇടപാട് നടത്തിയത് കള്ളപ്പണം വെളുപ്പിക്കാനാണ്. രാഷ്ട്രീയ കാര്യങ്ങൾക്ക് വേണ്ടിയാണെങ്കിൽ പാർട്ടിക്കല്ലേ പണം നൽകേണ്ടത്. കള്ളപ്പണം വെളുപ്പിച്ചു എന്ന വിഷയമാണ് പ്രധാനം. ബാക്കിയൊക്കെ സൈഡ് ആണ്. മാത്യു കുഴൽനാടൻ നിയമസഭയിൽ വിഷയം ഉന്നയിച്ചതും വിജിലൻസിൽ പരാതി നൽകിയതും പാർട്ടി നിർദേശ പ്രകാരമാണ്. ഇ ഡി രാഷ്ട്രീയ പ്രേരിതമായി നീങ്ങിയാൽ എതിർക്കുമെന്നും വി ഡി സതീശൻ പറഞ്ഞു.

സ്ത്രീയുടെ താൽപര്യത്തിന് വിരുദ്ധമായി ഗർഭം തുടരണമെന്ന് നിർബന്ധിക്കാൻ കോടതിക്ക് കഴിയില്ല-സുപ്രീംകോടതി

ന്യൂഡൽഹി: സ്ത്രീയുടെ താൽപര്യത്തിന് വിരുദ്ധമായി ഗർഭാവസ്ഥ മുന്നോട്ടു കൊണ്ടുപോകണമെന്ന് നിർബന്ധിക്കാൻ കോടതിക്ക് കഴിയില്ലെന്ന് സുപ്രീംകോടതി. 30 ആഴ്ച്ച ഗർഭിണിയായ കൗമാരക്കാരിക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നിർണായക വിധി. 17-ാം വയസിൽ ഗർഭിണിയായ പെൺകുട്ടിക്ക്

രാജ്യതലസ്ഥാനത്ത് രണ്ടാഴ്ചയ്ക്കിടെ കാണാതായത് 509 സ്ത്രീകളെയും 191 കുട്ടികളേയും; ഞെട്ടിക്കുന്ന പൊലീസ് റിപ്പോർട്ട്

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കാണാതാകുന്നവരുടെ എണ്ണത്തിൽ വൻ വർധന. രണ്ടാഴ്ചയ്ക്കിടെ 807 പേരെയാണ് കാണാതായതെന്ന് പൊലീസ് റിപ്പോർട്ട്. ഇതിൽ ഭൂരിഭാഗവും സ്ത്രീകളാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു- 509 പേർ. ജനുവരി ഒന്ന് മുതൽ 15 വരെയുള്ള ദിവസങ്ങളിലെ

സർക്കാർ ജീവനക്കാരുടെ ശനിയാഴ്ച അവധി; മുന്നോട്ട് തന്നെ, ജോലി സമയം കൂട്ടുന്നതും അംഗീകരിച്ച് സംഘടനകള്‍

സർക്കാർ ഓഫീസുകളില്‍ ആഴ്ചയിൽ അഞ്ച് പ്രവർത്തി ദിവസം എന്ന നിർദ്ദേശം തത്വത്തിൽ അംഗീകരിച്ച് സർക്കാർ ജീവനക്കാരുടെ സംഘടന പ്രതിനിധികൾ. ചീഫ് സെക്രട്ടറി വിളിച്ച ഓൺലൈൻ യോഗത്തിലാണ് നിലപാട് അറിയിച്ചത്. പ്രതിദിന പ്രവർത്തി സമയം കൂട്ടുന്ന

മയക്കുമരുന്ന് ഗുളികയുമായി യുവതി പിടിയിൽ

ബാവലി: ബാവലിയിൽ പോലീസ് ചെക്ക് പോസ്റ്റിൽ പരിശോധനക്കിടെ മയക്കുമരുന്ന് ഗുളികയുമായി മണിപ്പൂർ സ്വദേശിനി പിടിയിലായി. മണിപ്പൂർ സേനാപതി സ്വദേശിനി ബിംല തമങ് (30) നെയാണ് തിരുനെല്ലി പോലീസ് പ്രിൻസിപ്പൽ എസ്. ഐ എം.എ സനിലും,എസ്.ഐ

കർഷകവിരുദ്ധ നടപടികൾ അവസാനിപ്പിക്കണം: പി.സി. തോമസ്

കൽപ്പറ്റ: വയനാട്ടിലെ കർഷകരോട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പുലർത്തുന്ന നിഷേധമനോഭാവവും അവഗണനയും കാർഷികദ്രോഹ നടപടികളും അവസാനിപ്പിക്കണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും മുൻ എം.പിയുമായ അഡ്വ. പി.സി. തോമസ് ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് കൽപ്പറ്റ നിയോജകമണ്ഡലം

അസാപ് കേരളയിലേക്ക് അപേക്ഷ ക്ഷണിച്ചു

അസാപ് കേരളയില്‍ കില-അസിസ്റ്റന്റ് എന്‍ിനീയറിങ് കണ്‍സള്‍ട്ടന്റ്, കെ.എല്‍.ഡി.സി ഗ്രാജുവേറ്റ് ഇന്റേണ്‍ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ അസാപ് കേരളയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് അപേക്ഷ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.