മദ്യപിച്ച് ലെക്ക് കെട്ട് വെറുപ്പിച്ചത് കൂറ്റൻ കാളയെ; സഹികെട്ടപ്പോൾ കൊമ്പിൽ കോർത്ത് ദൂരത്ത് എറിഞ്ഞു: യുവാവിനെ സംഭവിച്ച അബദ്ധം – വീഡിയോ കാണാം.

മദ്യപിച്ച്‌ കഴിഞ്ഞാല്‍ ചില മനുഷ്യര്‍ എന്തും കാണിക്കും. അതിന്റെ അപകടങ്ങളെ കുറിച്ചോ അതുണ്ടാക്കുന്ന ദോഷങ്ങളെ കുറിച്ചോ ഒന്നും തന്നെ ആ സമയത്ത് അവര്‍ ചിന്തിക്കാറില്ല. ഇത്തരത്തിൽ മദ്യപിച്ച്‌ തോന്നിയതെല്ലാം ചെയ്തിട്ട് ഒടുവില്‍ പണി വാങ്ങിച്ച ആളുകളും അനവധിയുണ്ട്. അങ്ങനെ ഒരു വീഡിയോ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

വീഡിയോയില്‍ ഒരാള്‍ മദ്യപിച്ച്‌ ഒരു കാളയെ ശല്ല്യപ്പെടുത്തുന്നതാണ് കാണുന്നത്. അതും വെറും ശല്ല്യം ചെയ്യലൊന്നുമല്ല. അതിന്റെ മുന്നില്‍ തന്നെ നിന്ന് അതിനെ ശല്ല്യം ചെയ്തുകൊണ്ടേയിരിക്കുകയാണ്. കാള അയാളെ പല തവണ അവഗണിക്കാൻ ശ്രമിച്ചു. എന്നാല്‍, അയാള്‍ പിന്നെയും പിന്നെയും കാളയെ പ്രകോപിപ്പിച്ചു കൊണ്ടേ ഇരിക്കുന്നതും വീഡിയോയില്‍ കാണാം.

എന്തിനേറെപ്പറയുന്നു ഒരു ഘട്ടത്തില്‍ കാള അവിടെ നിന്നും മാറിപ്പോകാൻ വരെ ശ്രമിക്കുന്നുണ്ട്.എന്നാല്‍, യുവാവ് ഒരു തരത്തിലും അതിനെ വെറുതെ വിടാൻ ഉദ്ദേശിച്ചിരുന്നില്ല. അവസാനം സഹികെട്ട കാള അയാളെ കൊമ്ബുകള്‍ കൊണ്ട് പൊക്കിയെടുത്ത് നിലത്തെറിയുകയാണ്. നന്നായി വേദനിച്ച യുവാവ് അവിടെ നിന്നും നടന്നു നീങ്ങുന്നതും കാണാം. പോകുന്ന പോക്കില്‍ വയറും തടവുന്നുണ്ട്. ചുറ്റും കുറേപ്പേര്‍ സംഭവം നോക്കിനില്‍ക്കുന്നതും കാണാം.

ഏതായാലും വീഡിയോ കണ്ടുകഴിയുമ്ബോള്‍ മനസിലാവുന്നത് യുവാവ് ഇനി ജന്മത്തില്‍ ഇങ്ങനെയൊരു പണിക്ക് നില്‍ക്കില്ല എന്നാണ്.സമാനമായ ഒരു സംഭവം കഴിഞ്ഞ ദിവസം കണ്ണൂരിലും ഉണ്ടായി. മദ്യലഹരിയില്‍ പെരുമ്ബാമ്ബിനെ ദേഹത്തിട്ടയാള്‍ക്കും ഇതുപോലെ ഒരനുഭവമാണ് ഉണ്ടായത്. പാമ്ബ് ഇയാളുടെ കഴുത്തില്‍ വരിഞ്ഞുമുറുക്കിയതിനെ തുടര്‍ന്ന് സമീപത്ത് നിന്ന ഒരാളാണ് ഇയാളുടെ ജീവൻ രക്ഷിച്ചത്

എൻ.എസ്.എസ് യൂണിറ്റ് ശേഖരിച്ച വസ്ത്രങ്ങൾ കൈമാറി

കാപ്പുംചാൽ : ഡബ്ല്യു.എം ഒ ഇമാം ഗസ്സാലി ആർട്സ് ആൻ്റ് സയൻസ് കോളേജിലെ എൻ.എസ്.എസ് വളൻ്റിയേഴ്സ് വിദ്യാർഥികളിൽ നിന്നും അധ്യാപകരിൽ നിന്നും ശേഖരിച്ച വസ്ത്രങ്ങൾ പനമരം പെയിൻ ആൻഡ് പാലിയേറ്റീവ് ഭാരവാഹി സിസ്റ്റർ അമൃതക്ക്

മാനന്തവാടിയിൽ ഓട്ടോറിക്ഷകൾക്ക് ഡിജിറ്റൽ സ്റ്റിക്കർ അനുവദിക്കും

മാനന്തവാടി ടൗണിൽ സർവ്വീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്ക് ഡിജിറ്റൽ സ്റ്റിക്കർ അനുവദിക്കാനും പെർമിറ്റ് വെരിഫിക്കേഷൻ നടത്താനും തീരുമാനം. വ്യാഴാഴ്ച ചേര്‍ന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. നഗരസഭയിലെ വിവിധ സ്റ്റാൻഡുകളിൽ സർവ്വീസ്

വയോജന അയൽക്കൂട്ട കലാമേള സംഘടിപ്പിച്ചു.

സുൽത്താൻ ബത്തേരി നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ സിഡിഎസ് വയോജന അയൽക്കൂട്ട കലാമേള നഗരസഭ ഹാളിൽ നടത്തി. നഗരസഭ ചെയർപേഴ്സൺ ടി കെ രമേശ് പരിപാടി ഉദ്‌ഘാടനം ചെയ്തു. സുൽത്താൻ ബത്തേരി സിഡിഎസിൽ

തൃക്കൈപ്പറ്റ ബാംബു വില്ലേജ് മുളദിനമാഘോഷിച്ചു

ലോകമുളദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ച് ബാംബു വില്ലേജ് തൃക്കൈപ്പറ്റ. തൃക്കൈപ്പറ്റ ഗവൺമെന്റ് ഹൈസ്കൂളിൽ മുളദിന സന്ദേശം നൽകിക്കൊണ്ടാണ് പരിപാടികൾക്ക് തുടക്കമായത്. ബാംബു വില്ലേജ് പ്രതിനിധി ധന്യ ഇന്ദു മുള സന്ദേശം നൽകി. തുടർന്ന് വില്ലേജ്

50 അടിയോളം ഉയരത്തിൽ കൂറ്റൻ സംരക്ഷണഭിത്തി ഉറക്കമില്ലാതെ കുടുംബങ്ങൾ

മേപ്പാടി- ചൂരൽമല റോഡ് നവീകരണത്തിന്റെ ഭാഗമായി മാപ്പിള തോട്ടം ഭാഗത്ത് നിർമിക്കുന്ന സംരക്ഷണഭിത്തി നിരവധി കുടുംബങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തുന്നു. വീടുകളുടെ മേൽഭാഗത്തായി 50 അടിയോളം ഉയരത്തിൽ വരുന്ന കൂറ്റൻ സംരക്ഷണഭിത്തി അപകട ഭീഷണി ഉയർത്തുകയാണ്.

പുതിയ ഫിഫ റാങ്കിങ് പുറത്ത്; അർജന്റീനയെ വെട്ടി സ്‌പെയ്ൻ തലപ്പത്ത്

നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം അര്‍ജന്റീനയ്ക്ക് ഫിഫ റാങ്കിംഗിലെ ഒന്നാം സ്ഥാനം നഷ്ടമായി. ഇന്ന് ഫിഫ പുറത്തിറക്കിയ റാങ്കിംഗില്‍ അര്‍ജന്റീന മൂന്നാം സ്ഥാനത്തേക്ക് വീണു. സ്പെയ്ന്‍ ഒന്നാം റാങ്കിലേക്ക് കുതിച്ചപ്പോള്‍ ഫ്രാന്‍സ് രണ്ടാമതായി. ലോകകപ്പ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.