മുത്തങ്ങ ആദിവാസി പുനരധിവാസ പദ്ധതി: 24ന് കലക്ട്രേറ്റിന് മുമ്പില്‍ റിലേ സത്യാഗ്രഹം.

കല്‍പ്പറ്റ: മുത്തങ്ങയില്‍ നിന്നും കുടിയിറക്കപ്പെട്ട ആദിവാസികള്‍ക്ക് വേണ്ടിയുള്ള പുനരധിവാസ മേഖലകളിലെ ഭവന നിര്‍മ്മാണം ജില്ലാ നിര്‍മ്മിതി കേന്ദ്രം പോലുള്ള ബാഹ്യ ഏജന്‍സികളെ ഏല്‍പ്പിച്ച നടപടി റദ്ദാക്കണമെന്ന് വിവിധ ആദിവാസി സംഘടനകള്‍ ആവശ്യപ്പെട്ടു.ജില്ലാ നിര്‍മ്മിതി കേന്ദ്രവുമായുണ്ടാക്കിയ കരാര്‍ റദ്ദാക്കി ആദിവാസികള്‍ നേരിട്ടോ അല്ലെങ്കില്‍ അവരുടെ സൊസൈറ്റികള്‍ക്കോ നിര്‍മ്മാണ ചുമതല ഏല്‍പ്പിക്കണം.മേപ്പാടി പഞ്ചായത്തിലെ വെള്ളരിമല പുനരധിവാസ മേഖലയിലാണ് ഗുണഭോക്താക്കളുടെ അറിവോ,സമ്മതമോ ഇല്ലാതെ നിര്‍മ്മാണ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്നത്.ജില്ലാ നിര്‍മ്മിതി കേന്ദ്രവുമായി പട്ടികവര്‍ഗ്ഗ വകുപ്പ് കരാറുണ്ടാക്കുകയും, നിര്‍മ്മിതി കേന്ദ്രം മറ്റ് കോണ്‍ടാക്ടര്‍മാര്‍ക്ക് നിര്‍മ്മാണം കൈമാറുന്ന രീതി യാണ് നടന്നുവരുന്നത്. രണ്ട് ഇടനിലക്കാര്‍ വന്നതോടെ ശരാശരി അംഗങ്ങ ളുള്ള ഒരു കുടുംബത്തിന് വാസയോഗ്യമല്ലാത്തതും ഗുണനിലവാരം കുറഞ്ഞതുമായ വീടുകളാണ് പണിതുകൊണ്ടിരിക്കുന്നതെന്നും ഇവര്‍ അരോപിച്ചു.

കണ്ണൂര്‍ ആറളം വാ പോലുള്ള മേഖലകളില്‍ നിര്‍മ്മിതി പദ്ധതി ഉപേക്ഷിച്ചിരുന്നു. വീടിന്റെ പ്ലാനും കെച്ചും ഗുണഭോക്താക്കള്‍ കാണുന്നില്ല. ആറ് ലക്ഷം രൂപ നല്‍കുമ്പോള്‍ 400425 സ്‌ക്വയര്‍ ഫീറ്റുള്ള വീടുകളാണ് പണിയുന്നത്. ആദിവാസി പുനരധി വാസ മിഷന്‍ ധനസഹായം നല്‍കുന്ന കാക്കത്തോട് പുനരധിവാസ മേഖല യില്‍ 530 സ്‌ക്വയര്‍ ഫീറ്റുവരെ ഇപ്പോള്‍ നിര്‍മ്മാണം നടക്കുന്നുണ്ട്. അത്യാവശ്യ മുള്ള മുറികളുമുണ്ട്. ഓരോ കുടുംബത്തിന്റെയും അംഗസംഖ്യയും ആവ ശ്യവും പരിഗണിച്ച് െ്രെടബല്‍ വകുപ്പ് ധനസഹായം നല്‍കുകയാണെങ്കില്‍ 600 സ്‌ക്വയര്‍ ഫീറ്റുവരെയോ, അതിലേറെയോ ഉള്ള വീടുകള്‍ നിര്‍മ്മിക്കാന്‍ കഴിയും. മാത്രമല്ല, വിദ്യാര്‍ത്ഥികള്‍ ഉള്ള വീടുകളില്‍ പഠനമുറിക്ക് ഉള്‍പ്പെടെ യിള്ള സംവിധാനം ഒരുക്കണമെന്നും ഗുണഭോക്താക്കള്‍ ആവശ്യപ്പെടുന്നുണ്ട്. അതിനുള്ള കൂടുതല്‍ തുക പുനരധിവാസ മിഷന് നല്‍കണം.

മുത്തങ്ങ പുനരധിവാസത്തിന് 2014-15 മുതല്‍ ഭൂവിതരണ പദ്ധതി നടക്കുന്നു ണ്ടെങ്കിലും പുനരധിവാസഭൂമിയില്‍ ആദിവാസികള്‍ എത്തിയിട്ടില്ല. റവന്യ സര്‍വ്വ വകുപ്പുകളുടെ പതിച്ചുനല്‍കല്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്നുവന്നത്. പുനരധിവാസത്തിന് വ്യക്തമായ പദ്ധതിക്ക് രൂപം നല്‍കിയിട്ടില്ല. ഭവന നിര്‍മ്മാണത്തോടൊപ്പം കാര്‍ഷിക വികസന പദ്ധതികള്‍ നടപ്പാക്കിയാല്‍ മാത്രമേ ആദിവാസി കുടുംബങ്ങള്‍ പുനരധിവാസ ഭൂമിയിലെത്തിച്ചേരുകയു ള്ളൂ. ഭൂരഹിതര്‍ക്ക് ഭൂമി പതിച്ചു നല്‍കി പുനരധിവസിപ്പിക്കാന്‍ സംസ്ഥാനതല ത്തില്‍ ആദിവാസി പുനരധിവാസ വികസന മിഷന്‍ (TRDM) നിലവിലുണ്ടെങ്കി ലും ജില്ലയില്‍ അതിന്റെ ഓഫീസിന്റെ പ്രവര്‍ത്തനം നിലവിലില്ല. വയനാട് ജില്ല യിലെ ഭൂമിനല്‍കി പുനരധിവസിപ്പിക്കുന്ന എല്ലാ പദ്ധതികളും പുനരധിവാസ മിഷനെ ഏല്‍പ്പിക്കണം. നവംബര്‍ 24 ന് കലക്ട്രേറ്റ് പടിക്കല്‍ ആദിവാസിക ളുടെ റിലേ സത്യാഗ്രഹ പരിപാടിക്ക് തുടക്കം കുറിക്കും. മുത്തങ്ങ, പുനരധി വാസമുള്‍പ്പെടെ എല്ലാ ആദിവാസി പുനരധിവാസ പദ്ധതികളും ആദിവാസി പുനരധിവാസ മിഷനെ ഏല്‍പ്പിക്കുക, നിര്‍മ്മിതി കേന്ദ്രം പോലുള്ള ബാഹ്യ ഏജന്‍സികളുമായുള്ള കരാര്‍ റദ്ദാക്കുക, പുനരധിവാസ മേഖലയില്‍ കാര്‍ഷിക വികസന പദ്ധതികള്‍ തയ്യാറാക്കുക, കുറിച്ച്യാട് പോലുള്ള വനമേഖലയില്‍ നിന്നുള്ള നിയമവിരുദ്ധ കുടിയിറക്ക് നിര്‍ത്തലാക്കുകപുനരധിവാസ ഭൂമിയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് ഭൂമി ആദിവാസികള്‍ക്ക് നല്‍കുക, (പ്രളയംകൊണ്ട് വീടും വാസ സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുക, വനാവകാശ നിയമം പൂര്‍ണ്ണമായും നടപ്പാക്കുക, തൊഴില്‍ രഹിതരായ യുവതിയുവാക്കള്‍ക്ക് തൊഴില്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രക്ഷോഭത്തില്‍ ഉന്നയിക്കുന്നത്. പത്ര സമ്മേളനത്തില്‍ ആദിവാസി ഗോത്ര മഹാസഭ സംസ്ഥാന കോഡിനേറ്റര്‍ എം. ഗീതാനന്ദന്‍, സ്‌റ്റേറ്റ് കൗണ്‍സില്‍ പ്രിസീഡീയം അംഗം രമേശന്‍ കൊയാലിപ്പുര, കേരള ആദിവാസി ഫോറം അംഗം എ. ചന്തുണ്ണി എന്നിവര്‍ പങ്കെടുത്തു

നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെയും എൽസ്റ്റണിലെയും വികസന പ്രവൃത്തികൾ നേരിൽകണ്ട് നീതി ആയോഗ് സംഘം

കൽപ്പറ്റ: രാജ്യത്തിന് മാതൃകയാകുന്ന എൽസ്റ്റൺ എസ്റ്റേറ്റിലെ പുനരധിവാസ പ്രവർത്തനങ്ങളും ദേശീയതലത്തിൽ പുരസ്കാരം ലഭിച്ച നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ വികസന പ്രവൃത്തികളും നീതി ആയോഗ് വൈസ് ചെയർമാൻ സുമൻ കെ ബറിയുടെ നേതൃത്വത്തിലുള്ള സംഘം നേരിൽകണ്ടു

തൊഴിലിടങ്ങളിൽ ഐസി കാര്യക്ഷമമാക്കാൻ  പോഷ് ആക്ട് ബോധവത്ക്കരണം സംഘടിപ്പിക്കുമെന്ന് വനിത കമ്മീഷൻ

തൊഴിലിടങ്ങളിൽ ഇന്റേണൽ കമ്മിറ്റി (ഐസി) പ്രവർത്തനം കാര്യക്ഷമമാക്കാൻ പോഷ് ആക്ട് ബോധവത്ക്കരണം സംഘടിപ്പിക്കുമെന്ന് വനിത കമ്മീഷൻ അംഗം അഡ്വ. പി കുഞ്ഞയിഷ.കളക്ടറേറ്റ് പഴശ്ശി ഹാളിൽ ജില്ലാ വനിത കമ്മീഷൻ അദാലത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു

ജില്ലാപഞ്ചായത്ത്‌ ഹോമിയോ ആശുപത്രി ആയുഷ് കായകൽപ്പ് അവാർഡ് ഏറ്റുവാങ്ങി

തിരുവനന്തപുരം: ജില്ലാപഞ്ചായത്ത്‌ ഹോമിയോ ആശുപത്രി പ്രഥമ ആയുഷ് കായകൽപ്പ് അവാർഡ് ഏറ്റുവാങ്ങി. പ്രഥമ ആയുഷ് കായകൽപ്പ് അവാർഡ് വിഭാഗത്തിൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനമാണ് ഹോമിയോ ആശുപത്രി നേടിയത്. സർക്കാർ ആശുപത്രികളിലെ ശുചിത്വം, മാലിന്യ സംസ്കരണം,

വയനാട് പോലീസ് രക്തദാന ക്യാമ്പ് നടത്തി

മാനന്തവാടി: സർദാർ വല്ലഭായ് പട്ടേലിൻ്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് വയനാട് ജില്ലാ പോലീസിൻ്റെ ആഭിമുഖ്യത്തിൽ മാനന്തവാടി മെഡി ക്കൽ കോളേജിൽ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഡി.സി.ആർ.ബി ഡിവൈ.എസ്.പി കെ.ജെ. ജോൺസൺ ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു.

തരിയോടിന്റെ പൊതു ഗ്രന്ധാലയം ജനകീയമാകുന്നു.

കാവുംമന്ദം: ഏഴു പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള തരിയോട് ഗ്രാമപഞ്ചായത്തിന്റെ പൊതു ഗ്രന്ഥാലയം കൂടുതൽ ജനകീയമാക്കുന്നതിനുള്ള വിവിധ പരിപാടികൾക്ക് തുടക്കമായി. അതിൻറെ ഭാഗമായി നടത്തിയ വായനശാല സമിതി രൂപീകരണയോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു.

നിശബ്ദമാണ്..! പല ഇന്ത്യക്കാർക്കുമറിയില്ല അവർക്ക് ഹൈ ബിപിയാണെന്ന്.. കാരണമിതാണ്

ഹൈപ്പർടെൻഷൻ അല്ലെങ്കിൽ ഉയർന്ന രക്തസമ്മർദം ഒരു നിശബ്ദത കൊലയാളിയാണ്. ഒരു തരത്തിലുള്ള ലക്ഷണങ്ങളുമില്ലാതെ പതിയെ പതിയെ അത് ഹൃദയത്തെയും തലച്ചോറിനെയും വൃക്കകളെയും ബാധിക്കും. ഹൈ ബിപി എന്ന അവസ്ഥ ഏറ്റവും അപകടകാരിയാകുന്നത്, ഈ രോഗാവസ്ഥ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.