സംസ്ഥാനത്ത്‌ കോവിഡ്‌ ബാധിച്ച്‌ മരിക്കുന്നവരിൽ 72.7ശതമാനവും 60 വയസ്സിന്‌ മുകളിലുള്ളവർ.

തിരുവനന്തപുരം : സംസ്ഥാനത്ത്‌ കോവിഡ്‌ ബാധിച്ച്‌ മരിക്കുന്നവരിൽ 72.7ശതമാനവും 60 വയസ്സിന്‌ മുകളിലുള്ളവർ. വെള്ളിയാഴ്ചവരെയുള്ള കണക്കനുസരിച്ച്‌, മരിച്ച 1619 പേരിൽ 1177 പേരും വയോജനങ്ങളാണ്‌. ഇവരിൽ ഭൂരിഭാഗവും സമ്പർക്ക രോഗികളാണ്‌. ഇവർക്ക്‌ യാത്രാ പശ്ചാത്തലവുമില്ല.
വയോജനങ്ങളുള്ള വീടുകളിലെ സന്ദർശനം ഒഴിവാക്കുകയും ജാഗ്രത ശക്തമാക്കുകയും വേണം. സംസ്ഥാനത്ത്‌ പാലിയേറ്റീവ്‌ കെയർ, ആശാമാർ എന്നിവർ വയോജനങ്ങളുടെ റിവേഴ്‌സ്‌ ക്വാറന്റൈൻ ശക്തമായി നടപ്പാക്കുന്നുണ്ട്‌. 41-59 വരെ പ്രായമുള്ളവരുടെ ഇടയിലാണ്‌ രണ്ടാമത്തെ ഉയർന്ന മരണനിരക്ക്‌‌. 22.67ശതമാനം. 367 പേരാണ്‌ കോവിഡ്‌ ബാധിച്ച്‌ മരിച്ചത്‌. 18 മുതൽ 40 വരെ പ്രായമുള്ളവരുടെ ഇടയിൽ 69 പേരും മരിച്ചു. 4.2 ശതമാനം. നവജാത ശിശുക്കൾമുതൽ 17 വയസ്സുവരെയുള്ളവരിലുള്ള മരണനിരക്ക്‌ 0.37ശതമാനമാണ്‌. ഇതുവരെ ആറു മരണംമാത്രമാണ്‌ റിപ്പോർട്ട്‌ ചെയ്തത്‌ എന്നത്‌ ആശ്വാസകരമാണ്‌.
മരണം സമ്പർക്ക രോഗികളിൽ
സമ്പർക്കരോഗികളാണ്‌ മരിച്ചവരിൽ കൂടുതൽ. 1619ൽ 1400 പേരും (86.47ശതമാനം) മരിച്ചത്‌ സമ്പർക്കത്തിലൂടെ കോവിഡ്‌ ബാധിച്ചാണ്‌. മരിച്ചവരിൽ 27 പേർ യാത്രാപശ്ചാത്തലമുള്ളവരാണ്‌ (1.67ശതമാനം). യാത്രാപശ്ചാത്തലമോ സമ്പർക്കത്തിലൂടെയൊ രോഗം ബാധിക്കാത്ത 131 മരണമാണ്‌(8.09ശതമാനം) സംസ്ഥാനത്ത്‌ റിപ്പോർട്ട്‌ ചെയ്തത്‌. ഇത് ആശങ്കയുണ്ടാക്കുന്നുണ്ട്‌. കൂടുതൽ മരണനിരക്ക്‌ തിരുവനന്തപുരത്തും (0.72ശതമാനം) കുറഞ്ഞത്‌‌ പത്തനംതിട്ടയിലുമാണ്‌(0.07ശതമാനം).

സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് അടച്ചു;ഓണാവധി സെപ്റ്റംബർ 7 വരെ

സംസ്ഥാനത്തെ സ്‌കൂളുകള്‍ ഓണാവധിക്കായി ഇന്ന് അടച്ചു. ഓണാഘോഷങ്ങള്‍ കഴിഞ്ഞാണ് വിദ്യാലയങ്ങള്‍ അടയ്ക്കുന്നത്. സെപ്റ്റംബര്‍ 8നാണ് സ്‌കൂളുകള്‍ തുറക്കുക. ഓണപ്പരീക്ഷ കഴിഞ്ഞദിവസം പൂര്‍ത്തിയായിരുന്നു. സ്‌കൂള്‍ തുറന്ന് 7 ദിവസത്തിനകം ഓണപ്പരീക്ഷയുടെ ഫലം പ്രഖ്യാപിക്കും. ഓണാവധി വെട്ടിച്ചുരുക്കാന്‍

പുരസ്‌കാര നിറവിൽ മൂപ്പൈനാട് ആയുർവേദ ഡിസ്‌പെൻസറി

പ്രഥമ ആയുഷ് കായകല്പ പുരസ്കാരം – ഒന്നാംസ്ഥാനം നേടിയ മൂപ്പൈനാട് ഗവണ്മെന്റ് ആയുർവേദ ഡിസ്‌പെൻസറി ആരോഗ്യമന്ത്രി ശ്രീമതി വീണ ജോർജ്ജിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി . തിരുവനന്തപുരം ജിമ്മി ജോർജ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച്

പുരസ്‌കാര നിറവിൽ മൂപ്പൈനാട് ആയുർവേദ ഡിസ്‌പെൻസറി

പ്രഥമ ആയുഷ് കായകല്പ പുരസ്കാരം – ഒന്നാംസ്ഥാനം നേടിയ മൂപ്പൈനാട് ഗവണ്മെന്റ് ആയുർവേദ ഡിസ്‌പെൻസറി ആരോഗ്യമന്ത്രി ശ്രീമതി വീണ ജോർജ്ജിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി . തിരുവനന്തപുരം ജിമ്മി ജോർജ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച്

യുവ പ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് 2024 ലെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. വ്യക്തിഗത അവാര്‍ഡിനായി അതത് മേഖലകളിലെ 18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങളെയാണ് നോമിനേറ്റ് ചെയ്യേണ്ടത്.

ക്ലബ്ബുകൾക്ക് അവാര്‍ഡ്

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത യൂത്ത്, യുവ, അവളിടം ക്ലബ്ബുകളില്‍നിന്നും അവാര്‍ഡിനായി അപേക്ഷ ക്ഷണിച്ചു. ജില്ലാതലത്തില്‍ നിന്നും തെരഞ്ഞെടുക്കുന്ന മികച്ച ക്ലബ്ബിന് 30,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നല്‍കും. ജില്ലാതലത്തില്‍ അവാര്‍ഡിന്

സർവേയർ നിയമനം

കൽപ്പറ്റ നഗരസഭ ജിയോ ടാഗിൽ സർവേയർ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു.18 നും 40 നുമിടയിൽ പ്രായമുള്ള, എസ്എസ്എൽസി, തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഇരുചക്രം/ ഇരുചക്ര ലൈസൻസ് എന്നിവ ആഭികാമ്യം. കൂടുതൽ വിവരങ്ങൾ നഗരസഭ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.