ന്യൂഡല്‍ഹി: ഈ മാസം മൂന്ന് മുതല്‍ ഡല്‍ഹിയില്‍ ദിനംപ്രതിയുള്ള കോവിഡ് കേസുകളുടെ എണ്ണം 6000 ത്തിന് മുകളിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതിന്റെ 13 ശതമാനവും വായുമലിനീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) പറഞ്ഞു.
‘മലിനീകരണ തോത് ഏറ്റവും ഉയര്‍ന്ന അതിരാവിലെ മുതിര്‍ന്ന പൗരന്‍മാരും കുട്ടികളും പുറത്തിറങ്ങരുത്. ഈ സമയം അണുബാധയും അലര്‍ജിയുമുണ്ടാകാൻ സാധ്യത കൂടുതലാണ്’, കോവിഡ് ബാധിക്കാനുള്ള സാധ്യതയും കൂടും’, ഐ.എം.എ ഉപദേശിച്ചു.
ശ്വസന രോഗങ്ങൾ പെട്ടെന്ന് വരാൻ സാധ്യതയുള്ള രോഗികള്‍ക്ക് വായുവിന്റെ ഗുണനിലവാരം(AQI) 50 നും 100 നും ഇടയിലാണെങ്കില്‍ ശ്വസിക്കാന്‍ പ്രയാസമാണ്. ആരോഗ്യമുള്ളവരെ പോലും ഇത് ബുദ്ധിമുട്ടിലാക്കുമെന്നും ഐ.എം.എ അധ്യക്ഷന്‍ രാജന്‍ ശര്‍മ പറഞ്ഞു.
ശനിയാഴ്ച രാവിലെ ദേശീയ തലസ്ഥാനത്ത് ശരാശരി 443 എക്യുഐ രേഖപ്പെടുത്തി; 401 എ.ക്യു.എ അല്ലെങ്കില്‍ അതില്‍ കൂടുതലുള്ള റേറ്റിംഗ് ‘രൂക്ഷമായ’ മലിനീകരണത്തിന്റെ സൂചകമാണ്. ആരോഗ്യ വിദഗ്ദ്ധര്‍ ആഴ്ചകളായി വായുമലനീകരണവും കോവിഡ് അണുബാധയും തമ്മിലുള്ള ബന്ധം വിശദീകരിക്കുന്നുണ്ട്. വായുവിന്റെ ഗുണനിലവാരം നിയന്ത്രണവിധേയമാക്കിയില്ലെങ്കില്‍ ഡല്‍ഹിയിലും രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലും കോവിഡ് കൂടുതല്‍ വ്യാപിക്കുമെന്നാണ് മുന്നറിയിപ്പ്.
കഴിഞ്ഞ ആഴ്ച വിവിധ യൂറോപ്യന്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള ആറ് ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ഇന്ത്യയിലെ 1.26 ലക്ഷം കോവിഡുമായി ബന്ധപ്പെട്ട മരണങ്ങളില്‍ 17 ശതമാനവും അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ടിരിക്കാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലെത്തിയിരുന്നു. ആഗോള തലത്തില്‍ ഇതിന്റെ നിരക്ക് 15 ശതമാനമാണ്.

സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് അടച്ചു;ഓണാവധി സെപ്റ്റംബർ 7 വരെ
സംസ്ഥാനത്തെ സ്കൂളുകള്‍ ഓണാവധിക്കായി ഇന്ന് അടച്ചു. ഓണാഘോഷങ്ങള്‍ കഴിഞ്ഞാണ് വിദ്യാലയങ്ങള്‍ അടയ്ക്കുന്നത്. സെപ്റ്റംബര്‍ 8നാണ് സ്കൂളുകള്‍ തുറക്കുക. ഓണപ്പരീക്ഷ കഴിഞ്ഞദിവസം പൂര്‍ത്തിയായിരുന്നു. സ്കൂള്‍ തുറന്ന് 7 ദിവസത്തിനകം ഓണപ്പരീക്ഷയുടെ ഫലം പ്രഖ്യാപിക്കും. ഓണാവധി വെട്ടിച്ചുരുക്കാന്‍