പട്ടികവര്‍ഗ്ഗ വികസന വകുപ്പും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ടെക്സ്റ്റയില്‍സ് ഡിസൈയിനിംഗ് എന്ന സ്ഥാപനവും സംയുക്തമായി നടത്തുന്ന വസ്ത്ര നിര്‍മ്മാണ പരിശീലന കോഴ്സിലേക്ക് പട്ടികവര്‍ഗ്ഗ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 15 വയസ് കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി താലൂക്കുകളില്‍ വച്ചാണ് പരിശീലനം നല്‍കുക. അപേക്ഷകര്‍ക്ക് അനുയോജ്യമായ സെന്റര്‍ തെരഞ്ഞെടുക്കാം. 6 മാസത്തെ പരിശീലന കാലയളവില്‍ പഠനത്തിനാവശ്യമായ എല്ലാ സാധനസാമഗ്രികളും സൗജന്യമായി നല്‍കും. പരിശീലനാര്‍ത്ഥികള്‍ക്ക് വന്നു പോകുന്നതിന് യാത്രാചെലവ് ഉള്‍പ്പെടെയുളള തുക അനുവദിക്കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവരില്‍ 50 പേരുളള ഓരോ ഗ്രൂപ്പിനും ഒരു വസ്ത്രനിര്‍മ്മാണ ഉല്‍പാദന യൂണിറ്റ് ആരംഭിക്കുന്നതിന് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് സാമ്പത്തിക സഹായം നല്‍കും. താല്‍പ്പര്യമുളളവര്‍ വെളള പേപ്പറില്‍ പേര്, മേല്‍വിലാസം, ജാതി, വയസ്സ്, ഫോണ്‍ നമ്പര്‍ എന്നിവ എഴുതി 9497000111 എന്ന നമ്പറില്‍ വാട്ട്സ് ആപ്പ് ചെയ്യുകയോ, പ്രൊമോട്ടര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ക്ക് കൈമാറുകയോ ചെയ്യണം.

മെഡിക്കൽ കോളേജിലേക്ക് മാർച്ചും ധർണയും നടത്തി
വയനാട് മെഡിക്കൽ കോളജിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ കേരള കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജിലേക്ക് മാർച്ചും ധർണയും നടത്തി.ജില്ലാ പ്രസിഡന്റ് ജോസഫ് കളപ്പുരക്കൽ ഉദ്ഘാടനം ചെയ്തു.മാനന്തവാടി നിയോജകമണ്ഡലം പ്രസിഡന്റ് ബിജു ഏലിയാസ് അധ്യക്ഷത