വാഴവറ്റ മൂർത്തിക്കുന്ന് പാലത്തിനു സമീപം മൃതദേഹം കണ്ടെത്തി. കനാലിൽ കമിഴ്ന്ന‌് കിടക്കുന്ന നിലയി ലായിരുന്നു മൃതദേഹം. വാഴവറ്റ കടവയൽ കിഴക്കേര ഗംഗാ ധരൻ ( 67)ആണ് മരിച്ചത്.
തനിച്ച് താമസിക്കുകയായിരുന്ന ഇയാളെ തിങ്കളാഴ്ച വൈകുന്നേരം മുതൽ കാണാനില്ലായിരുന്നു.
സ്കൂളിലേക്ക് പോകുന്ന വിദ്യാർ ത്ഥികളാണ് മൃതദേഹം കണ്ടത്. മീനങ്ങാടി പോലീസ് സ്ഥലത്തെത്തി.

എൽസ്റ്റണിൽ മൂന്ന് വീടുകളുടെ കൂടി വാർപ്പ് പൂർത്തിയായി
മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർക്കായി എൽസ്റ്റൺ എസ്റ്റേറ്റിൽ ഉയരുന്ന സ്വപ്ന ഭവനങ്ങളിൽ മൂന്ന് വീടുകളുടെ കൂടി വാർപ്പ് കഴിഞ്ഞു. നേരത്തെ മാതൃക വീടിന്റെ നിർമാണം ജൂലൈ 30 ന് പൂർത്തിയായിരുന്നു. എൽസ്റ്റണിൽ അഞ്ച് സോണുകളിലായി ആകെ